കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് യുദ്ധത്തിന് പേടിയില്ല, വെല്ലുവിളിച്ചാല്‍... യുഎസ്സിന് മുന്നറിയിപ്പുമായി ഷി ജിന്‍പിംഗ്

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയ്ക്ക് ഒരിക്കലും യുദ്ധത്തെ കുറിച്ച് ഓര്‍ത്ത് ഭയമില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താല്‍ര്യങ്ങളെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അത്തരക്കാരെ പാഠം പഠിപ്പിക്കുമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. അതേസമയം അമേരിക്കയ്ക്കുള്ള പ്രത്യക്ഷമായ മുന്നറിയിപ്പ് കൂടിയാണിത്. കൊറിയന്‍ യുദ്ധത്തില്‍ ചൈനീസ് സൈന്യം സഹകരണവുമായി എത്തിയതിന്റെ 70ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. യുഎസ്സുമായി വലിയ പോര് തന്നെ പല മേഖലകളിലായി ചൈന തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

1

ഇന്ന് ചൈന സംഘടിത ശക്തിയാണ്. അത് ലോകത്തിന് ഓര്‍മ വേണം.ആരുടെ മുന്നിലും പതറില്ലെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. മാവോ സെ തുംഗിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ്. എന്നാല്‍ എവിടെയും അമേരിക്കയുടെ പേര് എടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ ദശാബ്ദങ്ങള്‍ക്കിടെ ചൈനയുടെയും അമേരിക്കയുടെയും ബന്ധം ഏറ്റവും മോശപ്പെട്ട നിലയിലാണ്. വ്യാപാരം, സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലയില്‍ ചൈനയും യുഎസ്സും തമ്മില്‍ വലിയ പോര് നടക്കുന്നുണ്ട്. ഇതിന് പുറമേ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും കൊറോണവൈറസ് വ്യാപനവും ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈനയാണ് പ്രധാന വിഷയം. താന്‍ ജയിച്ചാല്‍ ചൈനയെ ശരിപ്പെടുത്തുമെന്ന് ട്രംപ് പ്രചാരണങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. 70 വര്‍ഷം മുമ്പ് ചൈനയെ കീഴടക്കാന്‍ വന്നവര്‍ക്ക് നല്‍കിയ മറുപടിയെ കുറിച്ചും ഷി ജിന്‍പിംഗ് പറഞ്ഞു. അന്ന് കീഴടക്കാന്‍ വന്നവര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ചൈനീസ് ജനത മറുപടി നല്‍കിയത്. അവരോട് ഞങ്ങള്‍ യുദ്ധം ചെയ്തു. ഏറ്റുമുട്ടി, അതോടെ ഞങ്ങളുടെ രാജ്യം ഞങ്ങള്‍ കാത്തു. സമാധാനവും സുരക്ഷയും ആ വിജയത്തിലൂടെ ഞങ്ങള്‍ സ്വന്തമാക്കി. ഞങ്ങളൊരിക്കലും പ്രശ്‌നത്തിന് നില്‍ക്കില്ല. പക്ഷേ അതുകൊണ്ട് ഞങ്ങള്‍ ഭയപ്പെടുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.

എന്ത് പ്രതിസന്ധികള്‍ വന്നാലും വെല്ലുവിളികള്‍ വന്നാലും ഞങ്ങള്‍ നേരിടും. എതിരാളികളെ കാണുമ്പോള്‍ ഞങ്ങള്‍ മുട്ടുവിറയ്ക്കില്ല. ഞങ്ങളുടെ നട്ടെല്ലും വളയില്ലെന്ന് ഷി പറഞ്ഞു. അതേസമയം രാജ്യത്തിന്റെ പ്രതിരോധ മേഖല ആധുനികവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും, സൈന്യത്തെ ശക്തിപ്പെടുത്തി, ലോക നിലവാരത്തിലുള്ള സൈന്യമാക്കി മാറ്റേണ്ടതുണ്ടെന്നും ഷി ജിന്‍ പിംഗ് വ്യക്തമാക്കി. ശക്തമായ സൈന്യമില്ലെങ്കില്‍, ശക്തമായൊരു രാജ്യമുണ്ടാവില്ലെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. അതേസമയം ട്രംപില്‍ നിന്നും ബൈഡനില്‍ നിന്നും ചൈനയ്‌ക്കെതിരെ ശക്തമായ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഷി ജിന്‍പിംഗ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

English summary
china not fearing the war xi jinping warns enemies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X