കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് പണി തന്ന ചൈനയ്ക്ക് മോദി കൊടുത്ത പണി ഗംഭീരം.. ഇപ്പോള്‍ ചൈന ഇന്ത്യയുടെ കാലു പിടിയ്ക്കുന്നു!

  • By Kishor
Google Oneindia Malayalam News

ദില്ലി: ദക്ഷിണ ചൈനാ കടലിന്റെ അവകാശത്തര്‍ക്കത്തില്‍ ഇന്ത്യയുടെ പിന്തുണ നേടി ചൈന. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകാതിരിക്കാനാണ് ചൈന ഇന്ത്യയുടെ പിന്തുണ തേടുന്നത്. ആഗസ്ത് 12 മുതല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ആഗസ്ത് 12 മുതല്‍ മൂന്ന് ദിവസത്തേക്കാണ് യി ഇന്ത്യയിലുണ്ടാകുക.

<strong>ട്രോളുകളിലൂടെ പി എസ് സിക്ക് പഠിക്കാം, പരീക്ഷയും ജയിക്കാം.. കാണൂ ഈ സൂപ്പർ ട്രോളുകൾ..</strong>ട്രോളുകളിലൂടെ പി എസ് സിക്ക് പഠിക്കാം, പരീക്ഷയും ജയിക്കാം.. കാണൂ ഈ സൂപ്പർ ട്രോളുകൾ..

സെപ്തംബര്‍ ആദ്യവാരത്തിലാണ് അടുത്ത ജി 20 സമ്മേളനം നടക്കുക. ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശമില്ലെന്ന അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധി അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചാവിശഷയമാക്കുമെന്ന് ചൈന ഭയപ്പെടുന്നു. ഫിലിപ്പീന്‍സുമായി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ ചൈനയ്‌ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ ട്രിബ്യൂണല്‍ വിധി.

india-china-

ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യപാതയെന്ന് അറിയപ്പെടുന്ന ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ സാന്നിധ്യം ദുര്‍ബലപ്പെടുന്നത് ഇന്ത്യയും വളരെ താല്‍പര്യത്തോടെയാണ് കാണുന്നത്. ചൈനയ്ക്ക് പുറമേ ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മലേഷ്യ, തായ്വാന്‍ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലിന്റെ അവകാശമുന്നയിച്ച് രംഗത്തുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന കരുതലോടെയുള്ള പ്രതികരണമാണ് ഇന്ത്യ ഈ വിഷയത്തില്‍ നടത്തിയത്. ഇതില്‍ ചൈനയ്ക്ക് അതൃപ്തിയുണ്ട്.

എന്‍ സി ജി അംഗത്വവിഷയത്തില്‍ ചൈന ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നിന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് കമ്പനിക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ശ്രീലങ്ക പിന്നോക്കം പോയിരുന്നു. ശ്രീലങ്കയില്‍ സമ്മര്‍ദ്ദം ചെലുത്തി കൊളംബോയിലെ ചൈനയുടെ തുറമുഖ നഗര പദ്ധതിക്ക് ഇന്ത്യയാണ് വിലങ്ങിട്ടത് എന്നാണ് കരുതപ്പെടുന്നത്. ശ്രീലങ്കയുടെ പിന്മാറ്റത്തിന് കാരണം ഇന്ത്യയുടെ ഇടപെടലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
China wants India's help on South China Sea. Chinese Finance Minister to visit India to persuade Modi from raising South China Sea at G20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X