കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്നാഥ് സിംഗിന്റെ തവാങ്ങ് സന്ദർശത്തിൽ എതിർപ്പുമായി ചൈന: സമാധാനം കാത്തുസൂക്ഷിക്കണമെന്ന്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അരുണാചൽ പ്രദേശ് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന. ചൈന ദക്ഷിണ ടിബറ്റിന്റെ ഭാഗമെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് അരുണാചൽ പ്രദേശ്. ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങ്ങിൽ സിവിൽ- മിലിട്ടറി സൌഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് മൈത്രീ ദിവസ് ആഘോഷങ്ങളടനുബന്ധിച്ചാണ് രാജ്നാഥ് സിംഗ് സന്ദർശനം നടത്തിയത്.

കോണ്‍ഗ്രസില്‍ നിന്ന് ചാടി, ബിജെപി സ്വീകരിച്ചതുമില്ല; പെരുവഴിയിലായി കര്‍ണാടക വിമതന്‍ റോഷന്‍ ബെയ്ഗ്കോണ്‍ഗ്രസില്‍ നിന്ന് ചാടി, ബിജെപി സ്വീകരിച്ചതുമില്ല; പെരുവഴിയിലായി കര്‍ണാടക വിമതന്‍ റോഷന്‍ ബെയ്ഗ്

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അധികൃതരോ നേതാക്കളോ നടത്തുന്ന പ്രവർത്തനങ്ങളെ ചൈന എക്കാലത്തും എതിർത്തിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ്ങ് വ്യക്തമാക്കി. രാജ്നാഥ് സിംഗിന്റെ അരുചാൽ സന്ദർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ താൽപ്പര്യങ്ങളെയും ആശങ്കകളെയും ഇന്ത്യ ബഹുമാനിക്കണം. അതിർത്തി വിഷയത്തിൽ ഇന്ത്യ സങ്കീർണതകൾ സൃഷ്ടിക്കരുതെന്നും സമാധാനവും സ്വൈര്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചൈനീസ് വക്താവ് ആവശ്യപ്പെടുന്നു.

rajnath-singh-156

ചൈന ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഭാഗമാണ് അരുണാചൽ പ്രദേശ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പങ്കിടുന്ന 3,488 കിലോമീറ്റർ വരുന്ന ലൈൻ ഓഫ് കൺട്രോളുമായി ബന്ധപ്പെട്ട് 21 റൌണ്ട് ചർച്ചകൾ ഇതുവരെ നടന്നിരുന്നു. അരൂണാചൽ പ്രദേശിൽ ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തെ എതിർത്ത് ചൈനീസ് നേതാക്കൾ രംഗത്തെത്താറുണ്ട്. അരൂണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ഇന്ത്യ സമയാസമയങ്ങളിൽ ആവർത്തിയ്ക്കുകയും ചെയ്യാറുണ്ട്.

രാജ്യത്തെ മറ്റ് ഭാഗങ്ങൾ സന്ദർശിക്കുന്നതുപോലെയാണ് അരുണാചൽ പ്രദേശ് സന്ദർശനമെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. തവാങ്ങിൽ ജീവിക്കുന്ന ജനങ്ങൾ ഇന്ത്യയ്ക്ക് തന്ത്രപരമായി പ്രധാനപ്പെട്ടവരാണെന്നും തവാങ്ങിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി. അതിർത്തിയിൽ താമസിക്കുന്നവർ സാധാരണ ജനങ്ങൾ മാത്രമല്ലെന്നും നയതന്ത്ര സ്വത്തുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
China Objects to Rajnath Singh's Visit to Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X