കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

  • By Desk
Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയത് അടുത്തിടെയാണ്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു നേപ്പാളിന്റെ നീക്കം. മറുഭാഗത്ത് ചൈന ഗല്‍വാന്‍ താഴ്‌വരിയില്‍ അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ചൈനയുടെ കൈയ്യിലെ പാവയായി നേപ്പാള്‍ മാറുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
After taking over a village, how China is encroaching land in Nepal | Oneindia Malayalam

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വിവരമാണ്. നേപ്പാള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. അവരുടെ 10 പ്രദേശങ്ങള്‍ കാണാനില്ല. ഇതെല്ലാം ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. നദികള്‍ വരെ വഴിതിരിച്ചുവിട്ടിരിക്കുന്നു ചൈന. വിശദാംശങ്ങള്‍ ഇങ്ങനെ...

നേപ്പാളിനേക്കാള്‍ പത്തിരട്ടി

നേപ്പാളിനേക്കാള്‍ പത്തിരട്ടി

ആയുധത്തിലും സമ്പത്തിലും നേപ്പാളിനേക്കാള്‍ പത്തിരട്ടി വരും ചൈന. ചൈനയുടെ കടന്നുകയറ്റം നേപ്പാള്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ. ഇന്ത്യയോട് കൊമ്പു കോര്‍ക്കാന്‍ ശ്രമിക്കുന്ന നേപ്പാള്‍ എന്തുകൊണ്ട് ചൈനയോട് മൗനം നടിക്കുന്നു... തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ചൈനയുടെ ലക്ഷ്യം

ചൈനയുടെ ലക്ഷ്യം

നേപ്പാളിന്റെ പത്ത് ഭൂപ്രദേശങ്ങളാണിപ്പോള്‍ കാണാതായിരിക്കുന്നത്. ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളില്‍ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. നേപ്പാളിന്റെ ഭൂമി വെട്ടിപ്പിടിച്ച് ചൈന ഈ പ്രദേശങ്ങളില്‍ സൈനിക കാവല്‍പുരകള്‍ നിര്‍മിക്കാനാണ് നീക്കം നടത്തുന്നത്.

10 പ്രദേശങ്ങള്‍ കാണാനില്ല

10 പ്രദേശങ്ങള്‍ കാണാനില്ല

നേപ്പാളിന്റെ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കൈയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുന്നത്. അതിര്‍ത്തിയിലെ 11 പ്രദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ 10 പ്രദേശങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ഇവയുടെ രൂപം തന്നെ മാറിയിരിക്കുന്നു.

നദികളുടെ ഒഴുക്ക് വഴിമാറി

നദികളുടെ ഒഴുക്ക് വഴിമാറി

നേപ്പാള്‍ ഭൂമിയുടെ 33 ഹെക്ടറാണ് നഷ്ടായിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയുള്ള നദികളായിരുന്നു അതിര്‍ത്തിയായി പരിഗണിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നദികളുടെ ഒഴുക്ക് വഴിമാറിയിരിക്കുന്നു. അതോടെ അതിര്‍ത്തിയും കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല.

നഷ്ടം ഇവിടെയാണ്

നഷ്ടം ഇവിടെയാണ്

ഹുംല ജില്ലയിലാണ് പത്ത് ഹെക്ടര്‍ ചൈന കൈയ്യേറിയിരിക്കുന്നത്. ഇവിടെയുള്ള ബഗ്ദാരി ഖോല, കര്‍നാലി എന്നീ നദികള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ് ചൈന. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. റസുവ ജില്ലയിലാണ് ആറ് ഹെക്ടര്‍ ഭൂമി നേപ്പാളിന് നഷ്ടമായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ടിബറ്റിനോട് ചേര്‍ന്ന ജാംബു ഖോല, ഭുര്‍ജുക്, സിന്‍ജെന്‍ എന്നീ നദികളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇതോടെ കൃത്യമയാ അതിര്‍ത്തി രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. വര്‍ഷങ്ങളായി ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. ഇതോടെ മൊത്തം 11 ഹെക്ടര്‍ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്ന് ചൈന വാദിക്കുകയും ചെയ്യുന്നു.

മുന്നറിയിപ്പ് ഇങ്ങനെ

മുന്നറിയിപ്പ് ഇങ്ങനെ

ടിബറ്റില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം സംജങ്, കം ഖോല, അരുണ്‍ എന്നീ നദികളെ വഴിതിരിച്ചുവിട്ടുകൊണ്ടാണെന്ന് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ നേപ്പാളിന്റെ ബാക്കിയുള്ള സ്ഥലങ്ങളും സമാനമായ രീതിയില്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യക്കെതിരെ തിരിച്ചുവിടുന്നു

ഇന്ത്യക്കെതിരെ തിരിച്ചുവിടുന്നു

ചൈനയും നേപ്പാളും തമ്മില്‍ അടുത്തിടെയായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഈ സഹകരണമാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു. ചൈനയുടെയും നേപ്പാളിന്റെയും ഭരണകര്‍ത്താക്കള്‍ തമ്മില്‍ അടുത്തിടെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിച്ചുവിടുന്നത് ചൈനയാണെന്ന് കഴിഞ്ഞദിവസം സേനാമേധാവി മനോജ് നരവനെ സൂചിപ്പിച്ചിരുന്നു.

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം

ഇന്ത്യയുടെ അതിര്‍ത്തികള്‍ സ്വന്തമാണെന്ന് അവകാശപ്പെടുന്ന വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരി സഭ അനുമതി നല്‍കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്തിന്റെ ഭൂപടം പുതുക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ല് ഉപരിസഭ ഐക്യകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇന്ത്യാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മൂന്ന് സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയുടെ പ്രതികരണം

ഒരിക്കലും അംഗീകരിക്കില്ലെന്നും ചരിത്ര പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കമെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ചാണ് ഇക്കാര്യത്തില്‍ നേപ്പാള്‍ മുന്നോട്ട് പോയത്. ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതാണ് വിവാദം.

ചര്‍ച്ചയുടെ പാതയില്‍ വരൂ

ചര്‍ച്ചയുടെ പാതയില്‍ വരൂ

നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

English summary
China occupied10 Places in Nepal by Diverting Rivers: Ministry Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X