കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റക്കുട്ടി പോളിസി ചൈന ഉപേക്ഷിച്ചു; ഇനി രണ്ടുകുട്ടികള്‍വരെയാകാം

  • By Anwar Sadath
Google Oneindia Malayalam News

ബീജിംഗ്: സാമ്പത്തിക കുതിപ്പിന് ഉണര്‍വേകാനും ജനസംഖ്യ കുറയ്ക്കാനുമായി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന എഴുപതുകള്‍ മുതല്‍ നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചു. ദമ്പതികള്‍ക്ക് ഒരുകുട്ടിമാത്രം മതിയെന്ന സര്‍ക്കാരിന്റെ നിയമം ഇളവു വരുത്തിയ ചൈന ഇനിമുതല്‍ രണ്ടുകുട്ടികള്‍വരെയാകാമെന്ന് അറിയിച്ചു.

ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ചൈനീസ് സര്‍ക്കാന്‍ ഇത്തരം ഒരു തീരുമാനമെടുത്തത്. 2016 ജനുവരി ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍വരും. ഒരു കുട്ടിയില്‍ അധികമുള്ളവര്‍ക്ക് പിഴ ശിക്ഷ നല്‍കിയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചും രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുമൊക്കെയായിരുന്നു ചൈന ഇതുവരെ നിയമം നടപ്പിലാക്കിയത്.

china-map

നിയമം കിരാതമാണെന്നും ഇത് തിരുത്തണമെന്നും കാലങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ജനസംഖ്യാനിരക്കിലെ വര്‍ധന ചുരുക്കി സാമ്പത്തിക ഭദ്രതയ്ക്കാണ് ചൈന ഊന്നല്‍ നല്‍കിയത്. ഇതോടെ, ചൈനയില്‍ ചെറുപ്പക്കാര്‍ കുറയുകയം വൃദ്ധന്മാര്‍ ഏറിവരികയും ചെയ്യുന്ന പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു.

ജനസംഖ്യയില്‍ 40 കോടിയുടെ കുറവു വരുത്താനായെന്ന് ചൈന അവകാശപ്പെടുമ്പോഴും ആണ്‍ പെണ്‍ ജനസംഖ്യയിലുണ്ടായ ഏറ്റക്കുറച്ചിലും കാര്യമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഒറ്റക്കുട്ടി പോളിസി മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ ഒക്ടോബറില്‍ ഇതുസംബന്ധിച്ച തീരുമാനെടുക്കുകയും ജനുവരി ഒന്നുമുതല്‍ നടപ്പാന്‍ തീരുമാനിക്കുകയുമായിരുന്നു.

English summary
China officially ends one-child policy, China new two-child policy starts January 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X