ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈനയുടെ നാലുവരിപ്പാത; സൈനികാവശ്യത്തിനു സജ്ജം
നേപ്പാളിലേക്ക് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള നീക്കമാണിത്
ബെയ്ജിങ്: ഇന്ത്യയ്ക്ക് നെഞ്ചിടുപ്പ് കൂട്ടി ചൈന. ടിബറ്റിലൂടെ നേപ്പാൾ അതിർത്തിയിലേക്കുള്ള തന്ത്ര പ്രധാനമായ റോഡ് ചൈന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്ത്യയുമായി രണ്ടു മാസം നീണ്ടു നിന്ന ഡോക്ലാം പ്രശ്നത്തിനു പിന്നാലെയാണ് ചൈന പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

ടിബറ്റിന്റെ സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതൽ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലേമീറ്റർ ഹൈവെയാണ് ചൈന ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്. ഈ പാതയെ നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ
ടിബറ്റിൽ നിന്ന് നേപ്പാൾ അതിർത്തി വരെയുള്ള നീളുന്ന നാലുവരി പാതയെ ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ എന്നാണ് ചൈനീസ് മാധ്യങ്ങൾ വിശേഷിപ്പിക്കുന്നത്.

സൈനിക നടപടി വളരെ വേഗം
സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്യാനും സൈനിക വാഹനങ്ങൾ സഞ്ചരിക്കാനും കഴിയുന്ന നാലു വരി പാതയാണ് ഇത്. അതു കൊണ്ട് തന്നെ സൈനിക നീക്കങ്ങൾ ധ്രുതഗതിയിൽ സാധ്യമാക്കാൻ സാധിക്കും

യാത്ര സമയം കുറവ്
ചൈനയുടെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാണ് ഷിഗാസെയിലുള്ളത്. നേരത്തെ വിമാനത്താവളത്തിൽ നിന്ന് ഷിഗാസെ സിറ്റിയിലേക്ക് വരാൻ 1 മണിക്കൂർ സമയം എടുക്കുമായിരുന്നു. എന്നാൽ ഈ പാത വന്നതോടെ മൂപ്പത് മിനിറ്റായി കുറയ്ക്കാൻ സാധിക്കും

റെയിൽവേ പാത
പുതിയ പാത ഷിഗാസെ-ലാസ റെയിൽവെപാതയ്ക്ക് സമാന്തരമായാണ്.ചൈനയിലെ ഷാങ്ഹായിൽ നിന്നും ടിബറ്റിലെ ലാസവഴി നേപ്പാൾ അതിർത്തിപ്രദേശമായ സംഗമുവിലേക്കും നീളുന്ന 319 ദേശീയപാതയുമായും ഈ ഹൈവേ ചേരുന്നുണ്ട്. റെയിൽ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ ലാസയിൽ നിന്ന് നേപ്പാൾ വരെ തീവണ്ടി യാത്ര സാധ്യമാകും

ഇന്ത്യയിലേക്കും
ചൈനയുടെ 318 ഹൈവെയുടെ ഒരു ഭാഗം അവസാനിക്കുന്നത് ഇന്ത്യയിലെ അരുണാചൽ പ്രദേശിനു സമീപമുള്ള ടിബറ്റൻ നഗരമായ നിങ്ചിയിലാണ്.

അതിർത്തി ഗതാഗതം മെച്ചപ്പെടുത്തുന്നു
ടിബറ്റിൽ നിന്ന് നേപ്പാൾ അതിർത്തിയിലേക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ചൈന. ടിബറ്റിലെ ഹൈവേകളുടെ നിലവാരം ഗണ്യമായി വർധിച്ചതായി ചൈനീസ് മാധ്യമമായ സിൻഹുവാ വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

മേഖലയിലെ ചൈനീസ് തൽപര്യം
മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന താത്പര്യവും ഇടപെടലുമാണ് ഇത് കൊണ്ട് വ്യക്തമാക്കുന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications