കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈനയുടെ നാലുവരിപ്പാത; സൈനികാവശ്യത്തിനു സജ്ജം

നേപ്പാളിലേക്ക് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള നീക്കമാണിത്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യയ്ക്ക് നെഞ്ചിടുപ്പ് കൂട്ടി ചൈന. ടിബറ്റിലൂടെ നേപ്പാൾ അതിർത്തിയിലേക്കുള്ള തന്ത്ര പ്രധാനമായ റോഡ് ചൈന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്ത്യയുമായി രണ്ടു മാസം നീണ്ടു നിന്ന ഡോക്ലാം പ്രശ്നത്തിനു പിന്നാലെയാണ് ചൈന പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു വിഐപിക്ക് മൂന്നു പോലീസുകാര്‍, 663 സാധാരണക്കാര്‍ക്ക് ഒരു പോലീസുകാരൻഒരു വിഐപിക്ക് മൂന്നു പോലീസുകാര്‍, 663 സാധാരണക്കാര്‍ക്ക് ഒരു പോലീസുകാരൻ

china

ടിബറ്റിന്റെ സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതൽ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലേമീറ്റർ ഹൈവെയാണ് ചൈന ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്. ഈ പാതയെ നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ

ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ

ടിബറ്റിൽ നിന്ന് നേപ്പാൾ അതിർത്തി വരെയുള്ള നീളുന്ന നാലുവരി പാതയെ ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ എന്നാണ് ചൈനീസ് മാധ്യങ്ങൾ വിശേഷിപ്പിക്കുന്നത്.

സൈനിക നടപടി വളരെ വേഗം

സൈനിക നടപടി വളരെ വേഗം

സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്യാനും സൈനിക വാഹനങ്ങൾ സഞ്ചരിക്കാനും കഴിയുന്ന നാലു വരി പാതയാണ് ഇത്. അതു കൊണ്ട് തന്നെ സൈനിക നീക്കങ്ങൾ ധ്രുതഗതിയിൽ സാധ്യമാക്കാൻ സാധിക്കും

യാത്ര സമയം കുറവ്

യാത്ര സമയം കുറവ്

ചൈനയുടെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാണ് ഷിഗാസെയിലുള്ളത്. നേരത്തെ വിമാനത്താവളത്തിൽ നിന്ന് ഷിഗാസെ സിറ്റിയിലേക്ക് വരാൻ 1 മണിക്കൂർ സമയം എടുക്കുമായിരുന്നു. എന്നാൽ ഈ പാത വന്നതോടെ മൂപ്പത് മിനിറ്റായി കുറയ്ക്കാൻ സാധിക്കും

റെയിൽവേ പാത

റെയിൽവേ പാത

പുതിയ പാത ഷിഗാസെ-ലാസ റെയിൽവെപാതയ്ക്ക് സമാന്തരമായാണ്.‌ചൈനയിലെ ഷാങ്ഹായിൽ നിന്നും ടിബറ്റിലെ ലാസവഴി നേപ്പാൾ അതിർത്തിപ്രദേശമായ സംഗമുവിലേക്കും നീളുന്ന 319 ദേശീയപാതയുമായും ഈ ഹൈവേ ചേരുന്നുണ്ട്. റെയിൽ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ ലാസയിൽ നിന്ന് നേപ്പാൾ വരെ തീവണ്ടി യാത്ര സാധ്യമാകും

ഇന്ത്യയിലേക്കും

ഇന്ത്യയിലേക്കും

ചൈനയുടെ 318 ഹൈവെയുടെ ഒരു ഭാഗം അവസാനിക്കുന്നത് ഇന്ത്യയിലെ അരുണാചൽ പ്രദേശിനു സമീപമുള്ള ടിബറ്റൻ നഗരമായ നിങ്ചിയിലാണ്.

അതിർത്തി ഗതാഗതം മെച്ചപ്പെടുത്തുന്നു

അതിർത്തി ഗതാഗതം മെച്ചപ്പെടുത്തുന്നു

ടിബറ്റിൽ നിന്ന് നേപ്പാൾ അതിർത്തിയിലേക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ചൈന. ടിബറ്റിലെ ഹൈവേകളുടെ നിലവാരം ഗണ്യമായി വർധിച്ചതായി ചൈനീസ് മാധ്യമമായ സിൻഹുവാ വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

മേഖലയിലെ ചൈനീസ് തൽപര്യം

മേഖലയിലെ ചൈനീസ് തൽപര്യം

മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന താത്പര്യവും ഇടപെടലുമാണ് ഇത് കൊണ്ട് വ്യക്തമാക്കുന്നത്.

English summary
China has opened a strategic highway in Tibet to the Nepal border which could be used for civilian and defence purposes, a move that Chinese experts say will enable Beijing to make forays into South Asia, according to a media report on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X