കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയക്കെതിരായ യുഎസ് ഉപരോധം: പ്രതിഷേധവുമായി ചൈന; ഏകപക്ഷീയ നടപടിയെന്ന്

  • By Desk
Google Oneindia Malayalam News

ബെയ്ജിംഗ്: ഉത്തര കൊറിയക്കെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. ഇത്തരം ഏകപക്ഷീയ നടപടികള്‍ അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണത്തെ ദോഷകരമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചൈനയിലേതടക്കമുള്ള 50 ഷിപ്പിംഗ് കമ്പനികള്‍ക്കും കപ്പലുകള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരായ ശക്തമായ വിയോജിച്ച് ചൈന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗെംഗ് ഷോംഗ് വ്യക്തമാക്കി.

ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്

ഏകപക്ഷീയമായി ഇത്തരം നടപടികള്‍ സ്വീകരിക്കുകയും ആഭ്യന്തര നിയമങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അമേരിക്കന്‍ നയത്തെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎന്‍ രക്ഷാസമിതി പാസ്സാക്കിയ മുഴുവന്‍ ഉപരോധ നടപടികളും തങ്ങള്‍ അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. യുഎന്‍ പ്രമേയത്തിന് വിരുദ്ധമായി ചൈനയിലെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

china

ഉത്തര കൊറിയന്‍ ആണവായുധ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇതുവരെ ഏര്‍പ്പെടുത്തിയതിനേക്കാള്‍ ശക്തമായ ഉപരോധങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയന്‍ ഷിപ്പിംഗ് കമ്പനികളെയും കപ്പലുകളെയും ഉപരോധത്തിന്റെ പരിധിയില്‍ കൊണ്ടുവരാനായിരുന്നു തീരുമാനം.

കടല്‍മാര്‍ഗം കല്‍ക്കരിയും ഇന്ധനവും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന കൊറിയയ്ക്ക് പുതിയ ഉപരോധം വലിയ തിരിച്ചടിയാവുമെന്നും അന്താരാഷ്ട്ര സമുദ്രപാതകള്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുമെന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു. ഉത്തരകൊറിയയുടെ ആണവ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരുമായി അമേരിക്ക വ്യാപാരത്തിന് ഇല്ലെന്ന കാര്യം ലോകത്തെമ്പാടുമുള്ള ഷിപ്പിംഗ് കമ്പനികളെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയ, ചൈന, തായ്‌വാന്‍, ഹോങ്കാംഗ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 50ഓളം ഷിപ്പിംഗ് കമ്പനികളുമായും കപ്പലുകളുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

English summary
China has demanded the US reverse its decision to impose fresh sanctions on North Korea,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X