കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണികളെ പ്രകോപിപ്പിക്കല്ലേ, നടിമാര്‍ ക്ലീവേജ് കാട്ടുന്നതിന് വിലക്ക്!

Google Oneindia Malayalam News

ബീജിംഗ്: ടി വി സീരിസിലെ നടിമാരെ കണ്ട് കാണികള്‍ പ്രകോപിതരായിപ്പോയാല്‍ എന്തുചെയ്യും. ചൈനയിലാണ് ഈ പ്രതിസന്ധി. പ്രതിസന്ധി മാറ്റാന്‍ എന്ത് ചെയ്യണം. പ്രകോപിപ്പിക്കുന്ന രംഗങ്ങള്‍ വിലക്കുക തന്നെ. ചൈനയിലെ ടി വി സീരിസുകളിലാണ് കാണികളെ തരത്തിലുള്ള നടിമാരുടെ ശരീരപ്രദര്‍ശനം വിലക്കിയിരിക്കുന്നത്.

ക്ലീവേജ് പ്രദര്‍ശനത്തിനാണ് പ്രധാനമായും വിലക്കുള്ളത്. ഇനി ഇത്തരം സീനുകള്‍ക്ക് പകരം നടിമാരുടെ ക്ലോസപ്പ് ചിത്രങ്ങള്‍ ചേര്‍ത്താല്‍ മതിയെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റേഡിയോ, ടിവി, മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് വിലക്ക് വരും.

ക്ലീവേജ് മാറും പകരം മുഖം

ക്ലീവേജ് മാറും പകരം മുഖം

ദൈവത്തിന്റെ അവരോധം എന്ന പ്രശസ്തമായ സീരിസിലാണ് ഉടനടി ഈ മാറ്റം വരിക. ഷെന്‍സാന്‍ ടി വിയാണ് ഈ സീരിസ് സംപ്രക്ഷേപണം ചെയ്യുന്നത്.

നശിക്കുന്നത് സ്ത്രീ മൂലം

നശിക്കുന്നത് സ്ത്രീ മൂലം

ഷാങ് വംശത്തിലെ അവസാനത്തെ ഭരണാധികാരിയായ കിംഗ് ഷൗവിന്റെയും കൂട്ടുകാരിയായിരുന്ന സു ദഹിയുടെയും കഥയാണ് ഈ സീരിസ് പറയുന്നത്.

കഥയില്‍ കാര്യമുണ്ട്

കഥയില്‍ കാര്യമുണ്ട്

ഒരു രാജവംശത്തിന്റെ തന്നെ തകര്‍ച്ചയ്ക്ക് കാരണമായത് എന്ന നിലയിലാണ് സു ദഹി ചൈനയില്‍ കരുതപ്പെടുന്നത്. ഇനി ഈ സീരിസ് കണ്ട് കാണികളില്‍ സംസ്‌കാര തകര്‍ച്ച കൂടി ഉണ്ടാകണ്ട എന്ന് ചൈനയിലെ ഭരണകൂടം തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ചൈനയുടെ ചക്രവര്‍ത്തിനി

ചൈനയുടെ ചക്രവര്‍ത്തിനി

ചൈനയുടെ ചക്രവര്‍ത്തിനി എന്ന ഒരു ടി വി സീരിസ് കൂടി ഇത്തരത്തില്‍ നേരത്ത ക്ലീവേജ് കാട്ടുന്നതിന് നിയന്ത്രണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു അത്.

വിദേശസീരിസുകള്‍ക്കും സെന്‍സര്‍

വിദേശസീരിസുകള്‍ക്കും സെന്‍സര്‍

ചൈനീസ് നിര്‍മിത ടി വി സീരിസുകള്‍ക്ക് മാത്രമല്ല യു എസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന സീരിസുകള്‍ക്കും ചൈനയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

English summary
Chinese authorities have once again ordered censorship on revealing scenes in TV shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X