കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗം ഭേദമായാലും ആശുപത്രി വിടില്ല... ചൈനയില്‍ കര്‍ശനം, അവയെ പേടിക്കണം, ലോകത്തിന് കൈമാറണം!!

Google Oneindia Malayalam News

ബെയ്ജിംഗ്: വുഹാന്‍ ലോക്ഡൗണ്‍ ഒഴിവാക്കി സാധാരണ നിലയിലേക്ക് എത്തിയെങ്കിലും ചൈനയുടെ ആശങ്ക മാറുന്നില്ല. രോഗം ഭേദമായവരിലും പുതിയ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ചൈന. അന്താരാഷ്ട്ര തലത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ ചൈന കൂടുതല്‍ ജാഗ്രതയിലാണ്. അമേരിക്ക കടുത്ത നിരീക്ഷണം തങ്ങളുടെ ആരോഗ്യ മേഖലയില്‍ നടത്തുന്നുണ്ട്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളും ചൈനയില്‍ സജീവമാണെന്ന് സൂചനയുണ്ട്.

ഈ സാഹചര്യത്തില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചൈനയുടെ തീരുമാനം. ഡോക്ടര്‍മാര്‍ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ രോഗം വീര്യത്തോടെ വീണ്ടും തിരിച്ചെത്തിയാല്‍ ചൈനയുടെ സാമ്പത്തിക മോഹങ്ങള്‍ തകരും. അതിലുപരി പെട്ടെന്ന് തിരിച്ചുവരിക എന്ന ചൈനയുടെ മോഹവും അവതാളത്തിലാകും.

ഭേദമായവരെയും വിടില്ല

ഭേദമായവരെയും വിടില്ല

ചൈനയുടെ പുതിയ പ്രോട്ടോകോളെന്നാണ് ഇപ്പോഴത്തെ രീതിയെ വിശേഷിപ്പിക്കുന്നത്. അതായത് രോഗം ഭേദമായവരെയും വീടുകളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് രിപ്പോര്‍ട്ട്. അതേസമയം രോഗം ഭേദമായി ആശുപത്രി വിട്ടവരെ വീണ്ടും പരിശോധിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇവരില്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ലെന്നാണ് കണ്ടെത്തല്‍. ഇത് രണ്ടാം തരംഗത്തിന്റെ ലക്ഷണമാണെന്ന് ചൈന പറയുന്നു.

വുഹാനിലെ മാറ്റം

വുഹാനിലെ മാറ്റം

വുഹാനില്‍ 76 ദിവസത്തിന് ശേഷമാണ് ലോക്ഡൗണ്‍ പിന്‍വലിച്ചത്. ഇവിടെയാണ് കൊറോണയുടെ പ്രഭവകേന്ദ്രം. വുഹാനില്‍ കര്‍ശനമായ പരിശോധനയാണ് ചൈന നടത്തുന്നത്. ഇന്ന് മാത്രം 63 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 61 എണ്ണം വിദേശത്ത് നിന്ന് വന്നവരാണ്. 3335 പേര്‍ ഇതുവരെ മരിച്ചു. അതേസമയം യഥാര്‍ത്ഥ കണക്കുകള്‍ ഇതല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ രോഗം സ്ഥിരീകരിച്ചതിന്റെ കണക്ക് വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തീരുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍.

ചൈന നിരീക്ഷിക്കുന്നു

ചൈന നിരീക്ഷിക്കുന്നു

ചൈന സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫാക്ടറികളും മറ്റ് വ്യവസായ ശാലകളും തുറന്നിട്ടുണ്ട്. എന്നാല്‍ വിദേശത്ത് നിന്ന് എത്തുന്നവരെ നേരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനയാണ് ചൈനയില്‍ ഉള്ളത്. അതേസമയം വുഹാനില്‍ നിന്ന് പതിനായിരക്കണക്കിന് പേര്‍ പല സ്ഥലത്തേക്കും സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും വിമാന മാര്‍ഗവുമുള്ള യാത്രകള്‍ ചൈന നിരീക്ഷിക്കുന്നുണ്ട്. എല്ലാവരുടെയും പേരുകള്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രോട്ടോക്കോള്‍ ഇങ്ങനെ

പ്രോട്ടോക്കോള്‍ ഇങ്ങനെ

ചൈന രോഗമുക്തരായവരെ വീണ്ടും സന്ദര്‍ശിക്കാന്‍ ഡോക്ടര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. ഇവര്‍ വീടുകളിലെത്തി പരിശോധന നടത്തും. ആരോഗ്യ നിലയും പരിശോധിക്കും. പ്രത്യേകിച്ച് രോഗലക്ഷണം കാണിക്കാതെ ഇരുന്നാലും രോഗം വരാമെന്നാണ് കണ്ടെത്തല്‍. ഇതുവരെ 77,370 പേരെയാണ് ചൈന ഡിസ്ചാര്‍ജ് ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും വുഹാനിലും ഹുബെയ് പ്രവിശ്യയിലും ഉള്ളവരാണ്. രോഗം ഭേദമായവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിയമം. വീട്ടിലോ അതല്ലെങ്കില്‍ ഐസൊലേഷന്‍ സെന്ററിലോ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.

അടുത്ത ഘട്ടം

അടുത്ത ഘട്ടം

ഐസൊലേഷന്‍ കാലഖഘട്ടത്തില്‍, രോഗികളുടെ താപനില എല്ലാ ദിവസവും പരിശോധിക്കും. കാരണം ഇവര്‍ പനിയുണ്ടോ എന്നത് ഇക്കാര്യത്തില്‍ വളരെ നിര്‍ണായകമാണ്. താപനില കൂടിവരുന്നത് പനിയുടെ ലക്ഷണമാണ്. ഇതിലൂടെ കൊറോണ സ്ഥിരീകരിക്കാം. ചുമ, ശ്വാസതടസ്സം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഓരോ ആശുപത്രികളും ഈ രോഗികളുടെ പട്ടികയുണ്ടാക്കണം. ആശുപത്രി വിട്ട് നാലാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഇവരെ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. നെഞ്ചില്‍ നിന്നുള്ള സ്പടം സാമ്പിളുകള്‍ തന്നെ പരിശോധിക്കാനാണ് നിര്‍ദേശം. ഇതിലൂടെ ശ്വാസകോശത്തിലെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. കൊറോണ ഏറ്റവുമധികം ബാധിക്കുന്നത് ഈ മേഖലയെയാണ്.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
സ്ഥിരീകരിച്ചാല്‍ ഇങ്ങനെ

സ്ഥിരീകരിച്ചാല്‍ ഇങ്ങനെ

ഡിസ്ചാര്‍ജ് ആയി പിന്നീട് രോഗം സ്ഥിരീകരിച്ചാലും ഇവര്‍ പോസിറ്റീവ് കേസ് തന്നെയാണ്. ഇവര്‍ക്ക് പനിയും ചുമയും ഉണ്ടാവാനും ഇടയുണ്ട്. അതേസമയം ഇവരുടെ ശ്വാസകോശത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് തന്നെ മാറ്റും. രാജ്യത്തെ എല്ലാ ജനങ്ങളെയും പറ്റുമെങ്കില്‍ പരിശോധിക്കാനാണ് ചൈനയുടെ തീരുമാനം. ചൈനീസ് പ്രഥമാധികാരി ലീ കെക്വിയാങിന്റെ നേതൃത്വത്തിലാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും രോഗം കണ്ടെത്തുകയും ചെയ്താല്‍, ഇവരുമായി ബന്ധപ്പെട്ട എല്ലാവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും അത് തന്നെ തുടരും. ഇവരെ 14 ദിവസമാണ് നിരീക്ഷണത്തില്‍ വെക്കുക. രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവാകുകയും വേണം.

English summary
china orders re test of recovered covid 19 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X