• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിസംബറില്‍ സംഭവിച്ചത്... ചൈന പറയുന്നു, ന്യൂമോണിയ പോലെ, നുണയെന്ന് ബ്രസീല്‍, കൊമ്പുകോര്‍ക്കല്‍!!

ബെയ്ജിംഗ്: കൊറോണവൈറസിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളില്‍ കൊമ്പുകോര്‍ത്ത് ചൈനയും ബ്രസീലും. അന്താരാഷ്ട്ര തലത്തില്‍ രണ്ട് തലത്തില്‍ നില്‍ക്കുന്ന സാമ്പത്തിക രാജ്യങ്ങളാണ് പുതിയ പോര് തുടങ്ങിയത്. ചൈനയുടെ ഗൂഢാലോചനയാണ് കൊറോണയെന്ന് പരസ്യമായി ബ്രസീല്‍ ആരോപിച്ചിരിക്കുകയാണ്. എന്താണ് വൈറസ് വ്യാപനം വരാനുണ്ടായ കാരണമെന്ന് ചൈന പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ ആരോപണങ്ങള്‍.

അതേസമയം കടുത്ത വംശീയ പ്രയോഗമാണ് ബ്രസീലില്‍ നിന്ന് ഉണ്ടായതെന്ന് ചൈന ആരോപിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ബ്രസീലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയ്യാറായിട്ടില്ല. പുതിയൊരു സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടുമെന്നാണ് പ്രവചനം. നേരത്തെ തന്നെ അമേരിക്കയുമായി ചൈന ഈ വിഷയത്തില്‍ ഉടക്കിയിരുന്നു.

ആദ്യം കണ്ട് വുഹാനില്‍ തന്നെ

ആദ്യം കണ്ട് വുഹാനില്‍ തന്നെ

ഡിസംബറില്‍ രാജ്യത്ത് എന്താണ് നടന്നതെന്ന് ചൈന വെളിപ്പെടുത്തിയിരിക്കുകയാണ്. ആ മാസത്തിന്റെ അവസാനമാണ് കൊറോണവൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ എന്താണ് ഈ രോഗമെന്ന് മനസ്സിലായിരുന്നില്ല. ഒരുകാരണവുമില്ലാതെ വരുന്ന ന്യൂമോണിയ ആണെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. മെഡിക്കല്‍ ലിസ്റ്റില്‍ ഇങ്ങനെയാണ് അതിനെ ഉള്‍പ്പെടുത്തിയത്. കൊറോണയുടെ കണ്ടെത്തലും അതിന്റെ വ്യാപനവും കൃത്യമായി ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ രോഗത്തെ കുറിച്ച് മറച്ചുവെച്ചു എന്ന ആരോപണത്തെ നേരിടാനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ബ്രസീലുമായി ഇടഞ്ഞു

ബ്രസീലുമായി ഇടഞ്ഞു

ബ്രസീലിന്റെ വിദ്യാഭ്യാസ മന്ത്രിയാണ് ആഗോള വിവാദത്തിന് തുടക്കമിട്ടത്. കൊറോണ വൈറസ് ആഗോള ആധിപത്യത്തിനായി ചൈന ഉണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചൈന ആഗോള പ്രതിസന്ധിക്ക് പ്രധാന കാരണക്കാരാണെന്നും വിദ്യാഭ്യാസ മന്ത്രി അബ്രഹാം വെയിന്‍ട്രോബ് പറഞ്ഞു. ദേശരാഷ്ട്രീയപരമായി ഈ ആഗോള മഹാമാരിയില്‍ നിന്ന് ആരാണ് ശക്തിയാര്‍ജിക്കുക. ബ്രസീലില്‍ നിന്ന് ആരാണ് ഈ തരംതാണ പദ്ധതിക്ക് ഒപ്പം നില്‍ക്കുകയെന്നും വെയിന്‍ട്രോബ് ചോദിച്ചു.

കടുത്ത വംശീയത

കടുത്ത വംശീയത

പോര്‍ച്ചുഗീസിലാണ് വെയിന്‍ട്രോബിന്റെ ട്വീറ്റ് വന്നത്. ഇതില്‍ ബ്രസീലിന്റെ ആര്‍ എന്ന വാക്കിന് പകരം എല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് വംശീജര്‍ ബ്ലസീല്‍ എന്നാണ് പറയുക. ഇതിനെ പരിഹസിച്ചാണ് ഈ ട്വീറ്റ് വന്നത്. അതേസമയം കടുത്ത വംശീയ പ്രയോഗമാണ് മന്ത്രി നടത്തിയതെന്ന് ചൈന ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ കടുത്ത വംശീയത തന്നെയാണിത്. തീര്‍ത്തും അസംബന്ധവും അതേസമയം വംശീയ പരാമര്‍ശവുമാണ് മന്ത്രി നടത്തിയതെന്ന് ബ്രസീലിലെ ചൈനീസ് അംബാസിഡര്‍ യാങ് വാന്‍മിംഗ് പറഞ്ഞു.

വിശദീകരണം വേണം

വിശദീകരണം വേണം

ബ്രസീലില്‍ നിന്ന് വിശദീകരണം വേണമെന്ന് അംബാസിഡര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചൈനയില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്ന രാജ്യമാണ് ബ്രസീല്‍. ഈ പ്രസ്താവന ഇരുവരെയും രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുകയാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വെയിന്‍ട്രോബ് പറഞ്ഞു. ചൈനയില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ ആയിരം വെന്റിലേറ്ററുകള്‍ ഞങ്ങള്‍ക്ക് നല്‍കിയാല്‍ ഞാന്‍ മുട്ടുകുത്തി അവരുടെ എംബസിക്ക് മുന്നില്‍ നില്‍ക്കും. എന്നിട്ട് മാപ്പുപറയും. ഞാനൊരു വിഡ്ഢിയാണെന്ന് പറയുകയും ചെയ്യുമെന്ന് വെയിന്‍ട്രോബ് പറഞ്ഞു.

ബ്രസീലില്‍ ട്രെന്‍ഡിംഗ്

ബ്രസീലില്‍ ട്രെന്‍ഡിംഗ്

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ചൈനയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത്. ട്രേഡ് ബ്ലോക്കോഡ് ഓണ്‍ ചൈന നൗ എന്ന ഹാഷ്ടാഗും സജീവമായിരിക്കുകയാണ്. ചൈനയ്‌ക്കെതിരെ വ്യാപാര ഉപരോധം തീര്‍ക്കാനാണ് ആഹ്വാനം. ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡെറ്റ കഴിഞ്ഞ ദിവസം ബ്രസീലില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. മരുന്നുകള്‍ക്കും ക്ഷാമമാണ്. ചൈനയില്ലാതെ പിടിച്ച് നില്‍ക്കാന്‍ ബ്രസീലിനാവില്ല. ഇത് ചൈനയ്ക്കും നന്നായി അറിയാം.

ബോല്‍സൊനാരോയുടെ എതിര്‍പ്പ്

ബോല്‍സൊനാരോയുടെ എതിര്‍പ്പ്

കൊറോണവൈറസ് വന്നതിന് ശേഷം ബ്രസീല്‍ ചൈന ബന്ധം വഷളായിരിക്കുകയാണ്. പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോയുടെ മകന്‍ എഡ്വാര്‍ഡോ ചൈനയുടെ ഏകാധിപത്യം കാരണമാണ് രോഗത്തെ നിയന്ത്രിക്കാനാവാത്തതെന്ന് ആരോപിച്ചിരുന്നു. നേരത്തെ ചൈനീസ് വൈറസ് എന്നും എഡ്വാര്‍ഡോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ബ്രസീലിയന്‍ മാധ്യമത്തില്‍ ചൈനീസ് കോണ്‍സുലേറ്റ് ജനറല്‍ എഡ്വാര്‍ഡോയെ വിമര്‍ശിച്ചിരുന്നു. ചൈന എല്ലാ വ്യാപാര ബന്ധവും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്രസീല്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതും ഇതിന്റെ സൂചനയാണ്.

ഇന്ത്യന്‍ അമേരിക്കന്‍ പറയുന്നു

ഇന്ത്യന്‍ അമേരിക്കന്‍ പറയുന്നു

ചൈന ലോകത്തോട് സത്യം വെളിപ്പെടുത്തണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ആവശ്യപ്പെട്ടു. ഇയാള്‍ അറ്റോര്‍ണിയാണ്. എങ്കില്‍ മാത്രമേ കൊറോണവൈറസിന് മരുന്ന് കണ്ടെത്താന്‍ സാധിക്കൂ. വാക്‌സിന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് അവസാനിക്കുമെന്നും ഇയാള്‍ പറയുന്നു. ന്യൂയോര്‍ക്ക് അറ്റോര്‍ണിയായ രവി ബത്രയാണ് ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ അടുത്തിടെയാണ് കോവിഡില്‍ നിന്ന് രക്ഷ നേടിയത്.

ചൈനയില്‍ ആശ്വാസം

ചൈനയില്‍ ആശ്വാസം

ചൈനയില്‍ താല്‍ക്കാല ആശ്വാസം വന്നിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായി ഇന്ന് ചൈനയില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ചൈന യഥാര്‍ത്ഥ കണക്കുകള്‍ വീണ്ടും മറച്ചുവെച്ചോ എന്ന സംശയവും ഇതിനിടെ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം വിദേശത്ത് നിന്ന് രോഗം ബാധിച്ച് എത്തുന്നവരുടെയും രോഗലക്ഷണം ഒന്നുമില്ലാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ധാരാളം പേരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്.

English summary
china outraged after brazil minister suggest covid 19 part of global domination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more