കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ബ്രിട്ടന് വരുത്തിവെച്ചത് 351 മില്യണിന്റെ നഷ്ടം, ലോകം തകര്‍ന്നു, അന്താരാഷ്ട്ര നഷ്ടം 6 ട്രില്യണ്‍!

Google Oneindia Malayalam News

ബ്രിട്ടന്‍: ചൈനയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അന്താരാഷ്ട്ര ലോകം. പ്രധാനമായും ഓരോ രാജ്യങ്ങള്‍ക്കും വരുത്തിയ നഷ്ടമാണ് കണക്കാക്കുന്നത്. ബ്രിട്ടനാണ് ഈ പടയൊരുക്കത്തിന് മുന്നിലുള്ളത്. കൊറോണവൈറസ് കൊണ്ട് ചൈന അന്താരാഷ്ട്ര വിപണിയെ തകര്‍ത്തു എന്നാണ് ബ്രിട്ടന്‍ ഉന്നയിക്കുന്നത്. നേരത്തെ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിലെ എംപിമാര്‍ ചൈനയുടെ സാമ്പത്തിക നേട്ടത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ചൈന വംശീയ ആക്രമണമായി ഇവയെ ചിത്രീകരിച്ച് എല്ലാവരെയും കൈയ്യിലെടുക്കാന്‍ നോക്കുകയാണെന്ന് ഇവര്‍ ഉന്നയിക്കുന്നു. അതിലുപരി മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിലൂടെ വലിയ നേട്ടമാണ് ചൈന സ്വന്തമാക്കിയിരിക്കുന്നത്. ചൈനയുടെ വിപണി വളരുകയും, എന്നാല്‍ മറ്റുള്ളവയെ തകര്‍ത്തുകയും ചെയ്‌തെന്നാണ് ആരോപണം. 350ലധികം മില്യണിന്റെ നഷ്ടമാണ് ബ്രിട്ടന് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

ലണ്ടനില്‍ തിരക്കിട്ട നീക്കം

ലണ്ടനില്‍ തിരക്കിട്ട നീക്കം

ബ്രിട്ടന് ചൈന വരുത്തി വെച്ച നഷ്ടം ഭീമമാണെന്ന വിലയിരുത്തലിലാണ്. ഹെന്റി ജാക്‌സണ്‍ സൊസൈറ്റി ചൈനയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപിക്കും ശ്രമിക്കുന്നുണ്ട്. ചൈന വൈറസിനെ മൂടിവെക്കാന്‍ ശ്രമിച്ചെന്നും, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. 10 സാധ്യമായ പോയിന്റുകളാണ് ചൈനയെ പൂട്ടാനായി ബ്രിട്ടന്‍ ഉപയോഗിക്കുന്നത്. ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമാണ് അന്താരാഷ്ട്ര ലോകത്തിന് ഉണ്ടായതെന്നാണ് ജാക്‌സണ്‍ സൊസൈറ്റി വെളിപ്പെടുത്തുന്നത്.

കൊറോണയുടെ ആഘാതം

കൊറോണയുടെ ആഘാതം

ബ്രിട്ടനില്‍ കൊറോണവൈറസിന്റെ ആഘാതം എത്രയാണെന്നും ഇവര്‍ കണക്കാക്കിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് ഗ്രൂപ്പായ ജാക്‌സണ്‍ സൊസൈറ്റിക്ക് ബ്രിട്ടീഷ് എംപിമാരുമായി നല്ല അടുപ്പമുണ്ട്. 351 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും വിപണിയെ തകര്‍ത്തതിനും കാരണം ചൈനയാണെന്ന് ഇവര്‍ പറയുന്നു. 351 ബില്യണ്‍ ചൈന ബ്രിട്ടന് കൈമാറണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ ചൈന തകര്‍ത്തെറിഞ്ഞു എന്ന് ജാക്‌സണ്‍ സൊസൈറ്റി കണ്ടെത്തി. ഇവര്‍ അന്താരാഷ്ട്ര സംഘടനകളെ നഷ്ടപരിഹാരത്തിനായി സമീപിക്കും.

ആഗോള വിപണി തകര്‍ന്നു

ആഗോള വിപണി തകര്‍ന്നു

ബ്രിട്ടന്‍ മാത്രമല്ല സാമ്പത്തികമായി ആഗോള വിപണി തകര്‍ന്ന് തരിപ്പണമായെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. ഏതാണ് ലോകബാങ്കിന്റെയും എഡിബിയുടെയും കണ്ടെത്തലിന് സമാനമാണ് ഇത്. ആഗോള വിപണിക്ക് 6.5 ട്രില്യണിന്റെ നഷ്ടമാണ് ചൈന ഉണ്ടാക്കിയിരിക്കുന്നത്. ഇത് ജി7 രാജ്യങ്ങള്‍ ചെലവിടുന്ന തുകയാണ്. ചൈനയുടെ കൊറോണ വ്യാപനം വഴി വിവിധ സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നെന്നും, സര്‍ക്കാരുകള്‍ക്ക് അവരുടെ പൗരന്‍മാരോട് നിര്‍ബന്ധമായും വീട്ടിലിരിക്കാന്‍ പറയേണ്ടിയും വന്നു. ഇത് വിപണിയെ നിശ്ചലമാക്കി. അതുവഴി സമ്പദ് ഘടനയില്‍ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും സൊസൈറ്റി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരണക്കാരന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരണക്കാരന്‍

ചൈന കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ വിവരങ്ങള്‍ മൂടിവെക്കാനാണ് ശ്രമിച്ചത്. ഇതിന് കാരണക്കാര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതേസമയം നഷ്ടപരിഹാര തുക ബ്രിട്ടന് അത്യാവശ്യമാണ്. ട്രഷറിയുടെ സാമ്പത്തിക പുനരുദ്ധാരണ പദ്ധതികള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തണം. ബ്രിട്ടന്റെ ദേശീയ ആരോഗ്യസര്‍വീസില്‍ ഈ പണം ഉപയോഗിച്ച് ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം, തുടങ്ങിയ നിര്‍ദേശങ്ങളും ജാക്‌സണ്‍ സൊസൈറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയെയും തകര്‍ത്തു

ഓസ്‌ട്രേലിയയെയും തകര്‍ത്തു

ഓസ്‌ട്രേലിയക്കും ചൈന വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ഓസ്‌ട്രേലിയയിലെ സമ്പദ് ഘടന തകര്‍ന്നത് കൊണ്ട് തൊഴിലാളികള്‍ക്കും ബിസിനസ് മേഖലകള്‍ക്കുമായി 130 ബില്യണ്‍ ഡോളറാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചത്. ഈ തുക നഷ്ടപരിഹാരമായി ചൈന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത് അമേരിക്കന്‍ സൈന്യം ഈ വൈറസ് വുഹാനില്‍ എത്തിച്ചെന്നാണ്. ഹുനാനിലെ സീഫുഡ് മാര്‍ക്കറ്റിലാണ് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. ഇവിടെ വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് വില്‍ക്കുന്നുണ്ട്. വെറ്റ് മാര്‍ക്കറ്റായിട്ടാണ് അറിയപ്പെടുന്നത്.

പത്ത് നിയമ സാധ്യതകള്‍

പത്ത് നിയമ സാധ്യതകള്‍

ചൈനയെ നിയമപരമായ നേരിടാന്‍ പത്ത് നിയമ സാധ്യതകളാണ് ബ്രിട്ടന് മുന്നിലുള്ളത്. ഇതില്‍ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളുമുണ്ട്. ചൈന നേരത്തെ തന്നെ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നെങ്കില്‍, വൈറസ് വിദേശ രാജ്യങ്ങളില്‍ എത്തില്ലായിരുന്നു. ഡിസംബര്‍ 31ന് മാത്രമാണ് ചൈന ലോകാരോഗ്യ സംഘടനയെ കൊറോണയെ കുറിച്ച് അറിയിച്ചത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് തെളിവില്ലെന്നും ചൈന പറഞ്ഞു. മനുഷ്യരിലൂടെ പകരുമെന്ന് ചൈനയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. ഡിസംബര്‍ 27ന് തന്നെ ഇക്കാര്യം അറിഞ്ഞിരുന്നു.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
ചൈനയുമായി അകലും

ചൈനയുമായി അകലും

ബ്രിട്ടന്‍ ചൈനയുമായി അകലുകയാണ്. 15 എംപിമാര്‍ ബോറിസ് ജോണ്‍സനുമായി ബന്ധം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നാല് ക്യാബിനറ്റ് മന്ത്രിമാരാണ്. ഹേഗിലെ തര്‍ക്ക പരിഹാര കോടതിയിലേക്ക് ഈ കേസ് കൊണ്ടുപോകണമെന്ന് ആവശ്യമുണ്ട്. ഇതുവരെ 4353 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. 41000 പേര്‍ക്ക് രോഗം ബാധിച്ചു. ചൈന കൃത്യമായ റിപ്പോര്‍ട്ട് ബ്രിട്ടന് നല്‍കിയിരുന്നില്ല. ഇത് കാരണം ഒരു പ്രശ്‌നവുമില്ലെന്ന് ജനങ്ങളോട് പറയേണ്ടി വന്നു. ഇതെല്ലാം ബോറിസ് ജോണ്‍സനെ ചൊടിപ്പിച്ചിരിക്കുകയാണ്.

English summary
china owes britain 351 billion for coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X