സാമ്പത്തിക പ്രശ്നം, ആദ്യ പ്രസവത്തിന് ശേഷം ഇനി കുഞ്ഞ് വേണ്ടെന്നുള്ള തീരുമാനം മാറ്റാം, 'ബേബി ബോണസ്'
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിന് വൈമുഖ്യം കാണിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തി ചൈന. 'ബേബി ബോണ്‍' എന്ന പേരിലാണ് ദമ്പതികള്‍ക്ക് പുതിയ സ്കീം..
ബെയ്ജിങ്; സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിന് വൈമുഖ്യം കാണിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തി ചൈന. 'ബേബി ബോണ്‍' എന്ന പേരിലാണ് ദമ്പതികള്‍ക്ക് പുതിയ സ്കീം കൊണ്ടുവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആദ്യ പ്രസവത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞ് വേണ്ടെന്ന് തീരുമാനം എടുക്കുന്നതായി പുതിയ സര്‍വ്വേ.
നാഷ്ണല്‍ ഹെല്‍ത്ത് ആന്റ ഫാമിലി പ്ലാനിങ് കമ്മീഷന്റെ വൈസ് പ്രസിഡണ്ട് വാങ് പെയ് അനാണ് സാമൂഹ്യക്ഷേമ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം വരെ ചൈന ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായിരുന്നു. എന്നാല്‍ മുമ്പ് ജനസംഖ്യാപരമായ പ്രതിസന്ധി ചെറുക്കുന്നതിന് എല്ലാ ചൈനീസ് ദമ്പതിമാര്‍ക്കും ഒരു കുട്ടി നിയമം കൊണ്ടുവന്നിരുന്നു. 2015ലാണ് ചൈനീസ് പാര്‍ലമെന്റിന്റെ പരമ്മോന്നത വിഭാഗമായ നാഷ്ണല്‍ കോണ്‍ഗ്രസ് സ്റ്റാന്റിങ് കമ്മിറ്റി പുതിയ നിയമം കൊണ്ടുവന്നത്. ഓരോ ദമ്പതികള്‍ക്കും രണ്ട് കുട്ടികളെ അനുവദിക്കാമെന്നായിരുന്നു പരിഷ്കരിച്ച പുതിയ നിയമം.

അതുവരെ ജനസംഖ്യയില്‍ ചൈന മുന്നിലായിരുന്നുവെങ്കിലും യുവാക്കളുടെ എണ്ണം വളരെ കുറഞ്ഞതാണ് പതിറ്റാണ്ടോളം നിലവിലുണ്ടായിരുന്ന ഒറ്റ കുട്ടി നിയമം എടുത്ത് മാറ്റാന്‍ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ 2015ലെ കണക്ക് അനുസരിച്ച് 60 ശതമാനം കുടുംബങ്ങളിലും സാമ്പതിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞ് വേണ്ടെന്ന് തീരുമാനിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞ് വേണ്ടാന്ന് വയ്ക്കുന്ന ദമ്പതികള്‍ക്ക് ജനന പാരിതോഷികങ്ങളും സബ്സിഡികളും നല്കി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ദമ്പതികളെ പിന്തുണയ്ക്കുകയാണ് ബേബി ബോണ്‍ സ്കീമിലൂടെ. പുതിയ സ്കീം രാജ്യവ്യാപകമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജപ്പാന് പോലുള്ള ഫെര്‍ട്ടിലിറ്റി കുറഞ്ഞ രാജ്യങ്ങളില്‍ സബ്സിഡികളും നീണ്ട പ്രസവവധികളും മറ്റ് ആനൂകൂല്യങ്ങളും നല്കി വരുന്നുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications