കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ: പ്രഖ്യാപനം ചൈനീസ് അംബാസിഡറുടേത്!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾക്ക് തയ്യാറെടുക്കുന്നുവെന്ന് ചൈന. പാകിസ്താനിലെ ചൈനീസ് അംബാസിഡർ യാവോ ജിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദിലെ വിമൻസ് ചേംബർ ഓഫ് കൊമേഴ്സിനെ അഭിസംബോധന സംസാരിക്കുമ്പോഴാണ് വികസന പദ്ധതികളെക്കുറിച്ച് പ്രതികരിച്ചത്. എക്സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം ജനം തിരിച്ചറിയും; മുല്ലപ്പള്ളി രാമചന്ദ്രന്‍കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം ജനം തിരിച്ചറിയും; മുല്ലപ്പള്ളി രാമചന്ദ്രന്‍

പുതിയ പദ്ധതിക്ക് പുറമേ പാകിസ്താനും ചൈനയും സംയുക്തമായി പ്രവർത്തിക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് കീഴിലുള്ള പദ്ധതികൾ തൃപ്തികരമാണ്. കൂടാതെ പാകിസ്താൻ-ചൈന സാമ്പത്തിക ഇടനാഴി കരാറിന്റെ ഭാഗമായി 90ശതമാനത്തോളം പാകിസ്താനി ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടേയും കയറ്റുമതിക്കാണ് പ്രാധാന്യം നൽകുന്നത്. പുതിയ വിപണി ഒരുങ്ങുന്നത് പാകിസ്താന്റെ കയറ്റുമതി 500മില്യൺ ഡോളർ വർധിപ്പിക്കും. ഇത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി വ്യാപാരത്തിലെ അസമാനതകൾ പരിഹരിക്കപ്പെടുമെന്നും ചൈനീസ് അംബാസിഡർ വ്യക്തമാക്കുന്നു.

chinapakistan-15

ചൈനീസ് ബിസിനസ് വനിതയെ നവംബറിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഇസ്ലാമാബാദ് എക്സ്പോയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്. നെറ്റ് വർക്കിങ്ങിനെ പിന്തുണയ്ക്കുന്നതിനും പാക് വിപണി ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണിത്. ചൈനയിലെ വനിതാ സംരംഭകരെയും പാകിസ്താനിൽ നടക്കുന്ന എക്സ്പോയിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
China Plans To Invest $1 Billion In Pak Development Projects: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X