Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന ഫോര്‍വേഡ് കളിച്ചു; പണി കിട്ടിയത് അമേരിക്കക്ക്... വൈരം മറന്ന് സൗദിയും ഇറാനും ഒന്നിച്ചു

സൗദിയും ഇറാനും ചൈനയും റഷ്യയുമെല്ലാം ഒരുചേരിയിലേക്ക് മാറുമ്പോള്‍ പുറത്താകുന്നത് അമേരിക്കയാണ്‌

റിയാദ്: ഏഴ് വര്‍ഷമായി അകന്ന് കഴിഞ്ഞിരുന്ന പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ സൗദി അറേബ്യയും ഇറാനും കൈകൊടുത്തു. ചൈനയില്‍ അതീവ രഹസ്യമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും വീണ്ടും ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ എടുത്ത ശേഷമാണ് എല്ലാം പുറംലോകം അറിഞ്ഞത്.

ചര്‍ച്ചയുടെ വിവരങ്ങള്‍ നേരത്തെ പരസ്യമായിരുന്നു എങ്കില്‍ ഒരുപക്ഷേ പുതിയ കരാര്‍ അസാധ്യമാകുമായിരുന്നു. നാല് ദിവസത്തോളം നീണ്ട ചര്‍ച്ചകളാണ് എല്ലാം രമ്യമായി പരിഹരിച്ചത്. ഇതോടെ പെട്ടുപോയത് അമേരിക്കയാണ്. അറിയാം പുതിയ കരാറും കരാര്‍ കാരണം അമേരിക്കക്കുണ്ടാകുന്ന തിരിച്ചടിയും....

പോരിന് കാരണം ഇതാണ്

പോരിന് കാരണം ഇതാണ്

ഇസ്ലാമിക ലോകത്തെ രണ്ടു ചിന്താ ധാരകളാണ് സുന്നിയും ഷിയായും. സൗദി അറേബ്യ സുന്നി പക്ഷത്ത് നില്‍ക്കുമ്പോള്‍ ഇറാന്‍ ഷിയാ പക്ഷത്താണ്. ഈ ചേരിപ്പോരാണ് പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. സൗദിയെയും സഖ്യകക്ഷികളെയും ഇല്ലാതാക്കാന്‍ ഇറാന്‍ സായുധ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ആരോപണവും ഈ അകല്‍ച്ചയില്‍ നിന്നുള്ളതാണ്.

എല്ലാത്തിലും മറുചേരികള്‍

എല്ലാത്തിലും മറുചേരികള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകളാണ് യമന്‍, ലബ്‌നാന്‍, സിറിയ, ഇറാഖ് എന്നിവയെല്ലാം. എല്ലായിടത്തും സൗദിയും ഇറാനും രണ്ടു ചേരിയിലാണ്. യമനില്‍ സര്‍ക്കാരിനെ സൗദി പിന്തുണയ്്ക്കുമ്പോള്‍ ഇറാന്‍ വിമതരായ ഹൂത്തികള്‍ക്കൊപ്പമാണ്. സിറിയയില്‍ അസദ് സര്‍ക്കാരിനെ ഇറാന്‍ പിന്തുണയ്ക്കുമ്പോള്‍ സൗദി വിമതര്‍ക്കൊപ്പമാണ്. ലബ്‌നാനില്‍ ഭരണകക്ഷിക്കൊപ്പമാണ് സൗദി. ഇറാന്‍ പ്രതിപക്ഷത്തും.

എല്ലാവരും ഒന്നിക്കുന്ന ഏക കാര്യം

എല്ലാവരും ഒന്നിക്കുന്ന ഏക കാര്യം

അതേസമയം, സൗദിയും ഇറാനും മറ്റു മുസ്ലിം രാജ്യങ്ങളുമെല്ലാം ഒന്നാകുന്ന ഏക വിഷയം പലസ്തീനാണ്. പലസ്തീന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. സൗദിയും ഇറാനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. ഇസ്രായേലിന് താല്‍പ്പര്യം സൗദിയോടാണ്. ഇറാനെ അവര്‍ ശത്രുപക്ഷത്ത് നിര്‍ത്തുകയും ചെയ്യുന്നു.

ഏഴ് വര്‍ഷം മുമ്പ് നടന്ന സംഭവം

ഏഴ് വര്‍ഷം മുമ്പ് നടന്ന സംഭവം

ഏഴ് വര്‍ഷം മുമ്പാണ് സൗദിയും ഇറാനും തമ്മിലുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നത്. ഷിയാ പണ്ഡിതനെ സൗദിയില്‍ തൂക്കിലേറ്റിയതായിരുന്നു കാരണം. ഇതേ തുടര്‍ന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധം നടത്തിയ ഷിയാക്കള്‍ സൗദി എംബസി ആക്രമിച്ചു. ഇതോടെ സൗദി എംബസി പൂട്ടി. എല്ലാ ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു.

ചൈനയുടെ ഗോള്‍

ചൈനയുടെ ഗോള്‍

കഴിഞ്ഞ നാല് ദിവസമായി ചൈനയില്‍ ഇറാന്‍-സൗദി പ്രതിനിധികളുടെ ചര്‍ച്ച നടന്നുവരികയായിരുന്നു. ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു കരാറുണ്ടാക്കിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ചരത്രപരം എന്ന് വിശേഷിപ്പിക്കുന്ന ഈ കരാറിന് പിന്നില്‍ മധ്യസ്ഥത വഹിച്ചത് ചൈനയാണ്. ഇതുവരെ അമേരിക്കയാണ് പശ്ചിമേഷ്യയിലെ എല്ലാ വിഷയങ്ങളിലും മധ്യസ്ഥന്റെ റോളിലുണ്ടായിരുന്നത്. അവിടെയാണ് ചൈന കയറിക്കളിച്ചിരിക്കുന്നത്.

കരാറില്‍ പറയുന്നത്

കരാറില്‍ പറയുന്നത്

സൗദിയും ഇറാനും തമ്മില്‍ സുരക്ഷാ സഹകരണ കരാറുണ്ടാകും, രണ്ടു മാസത്തിനകം ഇരുരാജ്യങ്ങളിലും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. വ്യാപാരവും നിക്ഷേപവും സാംസ്‌കാരിക പരിപാടികളും പുനരാരംഭിക്കും എന്നീ കാര്യങ്ങളാണ് പുതിയ കരാറില്‍ വ്യക്തമാക്കുന്നത്. അമേരിക്കയെ വിട്ട് ചൈന മധ്യസ്ഥ റോളിലെത്തിയതാണ് വലിയ മാറ്റമായി നിരീക്ഷകര്‍ കരുതുന്നത്.

സഖ്യം മാറുമ്പോള്‍ അമേരിക്ക പുറത്ത്

സഖ്യം മാറുമ്പോള്‍ അമേരിക്ക പുറത്ത്

ചൈനയിലേക്കെത്തുന്ന ഇന്ധനത്തിന്റെ പകുതിയും പശ്ചിമേഷ്യയില്‍ നിന്നാണ്. സമാധാനമുള്ള പശ്ചിമേഷ്യ നിലവില്‍ വരണമെന്നത് ചൈനയുടെ ആവശ്യംകൂടിയാണ്. ഇതാണ് ചൈനയുടെ മധ്യസ്ഥതയ്ക്ക് കാരണം. യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്‌ക്കൊപ്പം നിന്ന സൗദി അറേബ്യ, ഇറാനുമായി അടുക്കുക കൂടി ചെയ്യുന്നത് അമേരിക്കക്ക് മറ്റൊരു തിരിച്ചടിയാണ്. ചൈന, ഇറാന്‍, റഷ്യ എന്നീ സഖ്യത്തിലേക്കാണ് സൗദിയും വഴിമാറുന്നതിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+