Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിപ്പിടിച്ച് ചുംബിച്ചാല്‍ തീര്‍ച്ചയായും അകത്താവും

ബീജിംഗ്: കേരളത്തില്‍ മാത്രമല്ല ചുംബിച്ചാല്‍ പ്രശ്‌നമുള്ളത്, അങ്ങ് ചൈനയിലും ഇതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പുറം നാടുകളില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്, കേരളത്തില്‍ മാത്രം എന്തേ ഇങ്ങനെയെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്കാണിത്. ചൈനയില്‍ കെട്ടിപ്പിടിച്ച് ചുംബിച്ചാല്‍ തീര്‍ച്ചയായും അകത്താകും.

ചുംബന വിലക്കുമായി ചൈനീസ് പോലീസും രംഗത്തുണ്ട്. ഭൂഗര്‍ഭ ട്രെയിനുകളിലെ ചുംബനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൗമാരക്കാരായ കമിതാക്കള്‍ പരസ്യമായി ചുംബനത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടിക്ക് പൊലീസ് രംഗത്തുവന്നത്.

kiss

ചുംബനം മാത്രമല്ല, ആണും പെണ്ണും അടുത്തിടപഴകാനും അനുവദിക്കില്ല. വെബ്‌പോര്‍ട്ടലിലൂടെയാണ് പൊലീസ് മുന്നിറിയിപ്പു നല്‍കിയത്. സബ്‌വേകളില്‍ ചുംബനത്തിലേര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട് എന്ന പോസ്റ്റിനൊപ്പം കമിതാക്കളുടെ പ്രണയരംഗങ്ങളുടെ വീഡിയോയും ഉണ്ട്.

ഇതിനെതിരെ പലതരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+