കാശ്മീര്‍ പ്രശ്‌നം, ചൈനയെ വലിച്ചിഴക്കുന്നത് എന്തിന്? പാകിസ്താനിലെ ആഭ്യന്തരപ്രശ്‌നങ്ങളും കാരണമാകുന്നു
കാശ്മീര്‍ പ്രശ്‌നത്തില്‍ പ്രശ്‌നം വഷ്‌ളാക്കുന്നത് ചൈനയും പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണെന്ന് റിപ്പോര്‍ട്ട്.
ഇസ്ലാമബാദ്: കാശ്മീര്‍ പ്രശ്‌നത്തില്‍ പ്രശ്‌നം വഷ്‌ളാക്കുന്നത് ചൈനയും പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണെന്ന് റിപ്പോര്‍ട്ട്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചൈന പ്രത്യേക താത്പര്യം കാണിക്കുന്നത് പാകിസ്താനുമായുള്ള സാമ്പത്തിക ഇടപാടാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് പാക്-അധീന കാശ്മീരിലൂടെയാണ്. ചൈന സാമ്പത്തിക ഇടനാഴിക്ക് 4600 കോടി രൂപയോളം ചൈന മുടക്കിയിട്ടുണ്ട്. അതുക്കൊണ്ട് തന്നെയാണ് പാകിസ്താന്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ട് വരുന്നത്.

ചൈനയുടെ ഇടപ്പെടല്‍
കഴിഞ്ഞ മാസം പാകിസ്താന്റെ ദേശീയ ദിനത്തില്‍ നടന്ന പരേഡില്‍ ചൈനീസ് സൈന്യം പങ്കെടുത്തതും മേഖലയിലുള്ള ചൈനീസ് ഇടപ്പെടലിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ആഭ്യന്തരപ്രശ്‌നങ്ങളിലേക്കും
പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങളും കാശ്മീര്‍ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നതും മറ്റൊരു കാരണമാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് തെഹരീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ പ്രക്ഷോഭ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.

രാജിയുടെ ആവശ്യം
നവാസ് ഷെരീഫിന്റെ കുടുംബത്തിന് വിദേശത്ത് അനധികൃത സ്വത്തുണ്ടെന്ന പനാമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാന്‍
പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാന്‍ ഇസ്ലാംബാദ് ഹൈക്കോടതി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ നടത്താനിരിക്കുന്ന പ്രക്ഷോഭ റാലിക്ക് മുന്നോടിയായി ഇമ്രാഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡയില്‍ എടുത്ത് കഴിഞ്ഞു.












Click it and Unblock the Notifications