• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

10 മില്യണ്‍ ആളുകളെ അടച്ചുപൂട്ടി ചൈന... രണ്ടാം വരവ്, ആഞ്ഞടിക്കുന്നു, 14 ദിവസത്തേക്ക്, നേരിടും!!

ബെയ്ജിംഗ്: ചൈനയില്‍ കൊറോണവൈറസിന്റെ കരുത്ത് ചോര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഒരിടത്ത് മാത്രം അത് റോക്കറ്റ് വിട്ട പോലെ മുകളിലോട്ടാണ് പോകുന്നത്. രണ്ടാം തരംഗത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഹാര്‍ബിന്‍ നഗരം. ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയില്‍ ഏറ്റവും വലിയ നഗരമാണ് ഹാര്‍ബിന്‍. എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ചൈനയ്ക്കാവുന്നില്ല. ലോകം മുഴുവന്‍ തങ്ങളെ നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ രോഗ നിയന്ത്രണം ചൈനയ്ക്ക് ഈ സമയത്ത് എളുപ്പവുമല്ല.

പത്ത് മില്യണ്‍ പേരെ പൂട്ടി

പത്ത് മില്യണ്‍ പേരെ പൂട്ടി

ചൈന കടുത്ത നടപടികളാണ് ഹാര്‍ബിനില്‍ പ്രയോഗിക്കുന്നത്. പത്ത് മില്യണ്‍ ജനങ്ങളെ മൊത്തത്തില്‍ ലോക്ഡൗണില്‍ ആക്കിയിരിക്കുകയാണ്. ഇത് ഒരു നഗരത്തിലെ മാത്രം കാര്യമാണ്. രണ്ടാം തരംഗമാണ് ഹാര്‍ബിനിലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറയുന്നു. ഇവിടേക്ക് എല്ലാ വിദേശികളുടെ വരവ് നിരോധിച്ചിരിക്കുകയാണ്. സമീപത്തുള്ളത് റഷ്യന്‍ ്അതിര്‍ത്തിയാണ്. വിദേശികളെ വീടുകളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

ക്വാറന്റൈന്‍ രക്ഷയില്ല

ക്വാറന്റൈന്‍ രക്ഷയില്ല

നേരത്തെ ഹാര്‍ബിനില്‍ 28 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. വിദേശത്ത് നിന്ന് ആര് വന്നാലും ഇതോടെ ക്വാറന്റൈനിലേക്ക് മാറ്റും. ഇവര്‍ക്ക് രണ്ട് നൂക്ലിക്ക് ആസിഡ് ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റുകളും കഴിഞ്ഞ് നിരീക്ഷണത്തില്‍ വെച്ച ശേഷമേ വിട്ടയക്കൂ. എന്നാല്‍ ഇതുകൊണ്ടൊന്നും രക്ഷയില്ലെന്നാണ് റിപ്പോര്‍ട്ട്. വീടുകളില്‍ കൊറോണ സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ രോഗം കണ്ടെത്തുകയോ ചെയ്താല്‍ 14 ദിവസത്തെ ലോക്ഡൗണാണ് ആ വീടുകളില്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

റഷ്യയില്‍ നിന്നും

റഷ്യയില്‍ നിന്നും

റഷ്യന്‍ അതിര്‍ത്തി അടുത്ത് തന്നെയായിരുന്നതിനാല്‍ നിരവധി പേരാണ് ചൈനയിലേക്ക് എത്തുന്നത്. ഇതാണ് പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്. എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റാനാണ് ചൈനീസ് അധികൃതരുടെ ശ്രമം. 87കാരനായ ചെന്‍ എന്നയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ ഏപ്രില്‍ രണ്ട് മുതല്‍ രണ്ട് ആശുപത്രികളില്‍ അഡ്മിറ്റായിരുന്നു. ഇതിന് നാല് ദിവസം മുമ്പ് മകന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന് ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

രോഗവ്യാപനം ഇങ്ങനെ

രോഗവ്യാപനം ഇങ്ങനെ

ചെന്നില്‍ നിന്ന് ഇതുവരെ 78 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23 പേരുടെ ഫലം പോസിറ്റീവ് ആയെങ്കിലും ഇതുവരെ രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. ഇയാളില്‍ രോഗം പകര്‍ന്നവരെല്ലാം കുടുംബാംഗങ്ങളാണ്. ആശുപത്രിയിലെ രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ഏഴ് പുതിയ കേസുകള്‍ കൂടി ഇവിടെ രേഖപ്പെടുത്തി. ഇതില്‍ നാല് പേര്‍ ചെന്നിനൊപ്പം ഒരേ വാര്‍ഡില്‍ കിടന്നിരുന്നതാണ്.

കൂടുതല്‍ സ്ഥലത്തേക്ക്

കൂടുതല്‍ സ്ഥലത്തേക്ക്

ഹാര്‍ബിനില്‍ നിന്ന് ലിയോനിംഗ് പ്രവിശ്യയിലേക്ക് വൈറസ് എത്തിയിരിക്കുകയാണ്. ചെന്നിനൊപ്പം ആശുപത്രിയില്‍ കിടന്ന തന്റെ പിതാവിന് കൊറോണ സ്ഥിരീകരിച്ചെന്ന് ഇവിടെയുള്ളയാള്‍ സ്ഥിരീകരിച്ചു. ഇത് അധികൃതരെ ഭയപ്പെടുത്തുന്നുണ്ട്. മംഗോളിയന്‍ മേഖലയിലും ഭീഷണിയുണ്ട്. ചെന്നിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നയാള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാര്‍ബിന്‍ നിവാസിയായ സണ്‍ പറയുന്നത് തന്റെ മകളെയോ മാതാപിതാക്കളെയോ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് പറയുന്നത്. അവശ്യ സാധനങ്ങള്‍ ഭര്‍ത്താവിനെ വിട്ട് വാങ്ങിപ്പിക്കും.

ഹാര്‍ബിനില്‍ ഗുരുതരം

ഹാര്‍ബിനില്‍ ഗുരുതരം

ഹാര്‍ബിനില്‍ സ്ഥിതി അല്‍പ്പം ഗുരുതരമാണ്. ഇവിടെയെത്തിയ മൂന്ന് റഷ്യന്‍ യാത്രക്കാരെ ഭീതിയോടെയാണ് ചൈന കണ്ടത്. 1400ലധികം പേര്‍ നിരീക്ഷണത്തിലാണ്. 537 പുതിയ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുദാന്‍ജിയാംഗ് നഗരത്തിലും പ്രശ്‌നം ഗുരുതരമാണ്. അതേസമയം ചൈനയില്‍ പുതിയ കേസുകഗള്‍ കുറഞ്ഞ് വരികയാണ്. ഒരു മരണവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടില്ല. 1618 വിദേശത്ത് നിന്നുള്ള കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
china puts harbin under lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X