കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പ്രതികരിച്ച് ചൈന..!!, 59 ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്ക; സാഹചര്യം ഉടന്‍ വിലയിരുത്തും

Google Oneindia Malayalam News

ബീജിംഗ്: സുരക്ഷ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാലത്തിലും കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. ഉപഭോക്താക്കള്‍ക്കിടെയില്‍ പ്രചാരമേറിയ യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയര്‍ചാറ്റ് എന്നീ ആപ്ലിക്കേഷനുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഐടി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാൻ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുകയാണെന്ന് ചൈന അറിയിച്ചു.

china

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam


ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളില്‍ പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തേക്കുള്ള സര്‍വറിലേക്ക് മാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഡാറ്റ മുഴുവന്‍ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്

English summary
China reacts to India Government move to ban 59 apps including Tik Tok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X