കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയുടെ എണ്ണത്തില്‍ കുറവ്; ഇന്ത്യ ആരെയും തൂക്കിലേറ്റിയില്ല, വമ്പന്‍ കമ്മ്യൂണിസ്റ്റ് ചൈന!!

  • By Akshay
Google Oneindia Malayalam News

ലണ്ടന്‍: 2015 അപേക്ഷിച്ച് 2016ല്‍ രാജ്യങ്ങള്‍ വധ ശിക്ഷ നടപ്പിലാക്കിയതില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ചൈനയാണ് മുന്‍പന്തിയില്‍. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു വധശിക്ഷ പോലും നടപ്പാക്കിയില്ല.

ആംനസ്റ്റിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തുടനീളമായി വധശിക്ഷയില്‍ 37 ശതമാനം ഇളവ് വന്നതായി ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 1032 വധശിക്ഷകള്‍ മാത്രമാണ് നടന്നതെന്നും ഇത് 2015ല്‍ 1634 ആയിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

 കമ്മ്യൂണിസ്റ്റ് ചൈന

കമ്മ്യൂണിസ്റ്റ് ചൈന

ലോകത്തിലെ ഏറ്റവും വലിയ ആരാച്ചാര്‍മാര്‍ കമ്മ്യൂണിസ്റ്റ് ചൈനക്കാരാണ്. പാകിസ്താനും ഇറാനും സൗദിയും ഇറാഖും കൂടി ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളായി മാറിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇന്ത്യ

ഇന്ത്യ

136 വധശിക്ഷ വിവിധ കേസുകളില്‍ വിധിക്കുക ഉണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം ഒരു വധശിക്ഷ പോലും ഇന്ത്യ നടപ്പാക്കിയിട്ടില്ല.

 വധശിക്ഷ

വധശിക്ഷ

ചില രാജ്യങ്ങളില്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും വധശിക്ഷ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 കൂടുതല്‍ വധശിക്ഷ

കൂടുതല്‍ വധശിക്ഷ

മൊത്തം വധശിക്ഷയില്‍ 87 ശതമാനവും നടപ്പിലാക്കിയത് ഇറാന്‍, സൗദി, ഇറാഖ്, പാകിസ്താന്‍ എന്നീ നാല് ഇസ്ലാമിക രാജ്യങ്ങളായിരുന്നു.

 വധശിക്ഷ

വധശിക്ഷ

തലവെട്ട്, തൂക്കികൊല്ലല്‍, വിഷം കുത്തിവെക്കല്‍, വെടിവെച്ച് കൊല്ലല്‍ എന്നിവയായിരുന്നു മുസ്ലീം രാജ്യങ്ങള്‍ വധശിക്ഷയ്ക്ക് അവലംബിച്ച രീതികള്‍.

 102 രാജ്യങ്ങള്‍

102 രാജ്യങ്ങള്‍

102 രാജ്യങ്ങള്‍ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും വധശിക്ഷ എടുത്തു മാറ്റിയിട്ടുണ്ട്. ഇതില്‍ ബെനിനും നൗറുവും പെടുന്നു.

 ഏഷ്യാ പസഫിക് രാജ്യങ്ങള്‍

ഏഷ്യാ പസഫിക് രാജ്യങ്ങള്‍

ഏഷ്യാ പസഫിക് മേഖലകളില്‍ 12 രാജ്യങ്ങളില്‍ 367 വധശിക്ഷ നടന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11 രാജ്യങ്ങലില്‍ 130 ആയി കുറഞ്ഞു.

 പാകിസ്താനിലും കുറവ്

പാകിസ്താനിലും കുറവ്

പാകിസ്താനിലും വധശിക്ഷയില്‍ കുറവ് വന്നിട്ടുണ്ട്. 73 ശതമാനമാണ് കുറവി വന്നത്. വധശിക്ഷയുടെ കാര്യത്തില്‍ ആദ്യ അഞ്ചില്‍ ഉണ്ടായിരുന്ന അമേരിക്ക ആദ്യമായി ഇതില്‍ നിന്നും പുറത്ത് കടന്നു.

 ബലാറസ്, കസഖിസ്ഥാന്‍

ബലാറസ്, കസഖിസ്ഥാന്‍

യൂറോപ്പിലും ബലാറസും കസഖിസ്ഥാനും മാത്രമാണ് വധശിക്ഷ നടപ്പിലാക്കിയ രാജ്യം മധേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി 28 ശതമാനം വധശിക്ഷ കുറയുകയും ചെയ്തു.

English summary
The year 2016 saw a near 37% drop in the number of executions carried out in a year, according to Amnesty International. Death sentences for at least 1,032 people were implemented in 23 countries last year, down from 1,634 in 25 countries worldwide in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X