കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ഭീതിയൊഴിയാതെ ചൈന: 10 ദിവസത്തിനകം 227 കേസുകൾ, രാജ്യത്ത് വൈറസിന്റെ ഉറവിടം തേടി അധികൃതർ

Google Oneindia Malayalam News

ബെയ്ജിംങ്: കൊറോണ വൈറസ് ഭീതിയിയൊഴിയാതെ ചൈന. ശനിയാഴ്ച മാത്രം 25 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 22 എണ്ണവും ബെയ്ജിങ്ങിലും മൂന്നെണ്ണം സമീപത്തെ ഹെബേ പ്രവിശ്യയിലുമാണ്. ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചതോടെ ഇത്തരത്തിൽ മറ്റ് നഗരങ്ങളിലും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!

ജൂൺ 11നും 20നും ഇടയിൽ ബെയ്ജിംങ്ങിൽ മാത്രം 227 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. ഇവരിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കിയതായി ബെയ്ജിംഗ് മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഇത് കുടാതെ ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ച 18 കേസുകളും ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. പുറത്തുനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ പെപ്സികോ ബെയ്ജിങ്ങിലെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട് 87 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam
corona1-158

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 2.3 ദശലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ബെയ്ജിങ്ങിൽ രോഗവ്യാപനമുണ്ടായതോടെ ചൈനയിലെ ഏറ്റവും വലിയ സിൻഫാദി ഹോൾസെയിൽ മാർക്കറ്റ് അടച്ചിരുന്നു. കിഴക്ക് പടിഞ്ഞാറൻ ജില്ലയായി ഫെങ്ടായിയിലാണ് മാർക്കറ്റ് സ്ഥിതി ചെയ്തിരുന്നത്.

ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചത്. പൂർണ്ണമായി രോഗം ഭേദമായെങ്കിലും പിന്നീട് കൂടുതൽ കേസുകൾ ആരംഭിച്ചിരുന്നു. ബിസിനസുകൾ പുനരാരംഭിച്ചെങ്കിലും വാരാന്ത്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുന്നത് തുടരുമെന്നും അധികൃതർ പറയുന്നു. നിലവിലെ രോഗവ്യാപനം രണ്ടാം തരംഗമായി കണക്കാക്കുന്നില്ലെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്.

'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ

സുശാന്ത് സിംഗിന്റെ മരണം: റിയാ ചക്രവർത്തിക്കെതിരെ കേസ്, ആത്മഹത്യയ്കക് പ്രേരിപ്പിച്ചെന്ന് പരാതി!! സുശാന്ത് സിംഗിന്റെ മരണം: റിയാ ചക്രവർത്തിക്കെതിരെ കേസ്, ആത്മഹത്യയ്കക് പ്രേരിപ്പിച്ചെന്ന് പരാതി!!

English summary
China reports 227 news cases within 10 days, spike in Beijing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X