കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ 27 പുതിയ കേസുകള്‍, ഹോട്ട്‌സ്‌പോട്ടായി ബെയ്ജിംഗ്, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കൊറോണവൈറസിന്റെ രണ്ടാം തരംഗത്തില്‍ ഭയന്ന് വിറച്ച് ബെയ്ജിംഗ്. പുതിയ 27 കേസുകളാണ് ബെയ്ജിംഗില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപത്തുള്ള ഭക്ഷ്യമാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. അതേസമയം ശരിക്കും ആശങ്കയാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സമീപപ്രദേശങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. സമൂഹവ്യാപനം നടക്കാതിരിക്കാന്‍ ശക്തമായ ട്രേസിംഗും ടെസ്റ്റുകളും ചൈന വര്‍ധിപ്പിച്ചിരുന്നു. പക്ഷേ മാര്‍ക്കറ്റുകളില്‍ വന്ന് പോയവരും ഇവിടെ ജോലി ചെയ്യുന്നവരും അടക്കം എത്ര പേരിലേക്ക് രോഗം എത്തിയിട്ടുണ്ടെന്ന കാര്യം അജ്ഞാതമാണ്.

1

പ്രശ്‌നം പരിഹരിക്കാന്‍ ബെയ്ജിംഗിലെ എല്ലാ താമസക്കാരെയും ടെസ്റ്റുകള്‍ വിധേയരാക്കാനാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 106 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ 20 കമ്മ്യൂണിറ്റികള്‍ ചൈന അടച്ച് പൂട്ടി. പതിനായിരങ്ങളെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ബെയ്ജിംഗിലെ എല്ലാ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും എന്റര്‍ടെയിന്‍മെന്റ് വേദികളും അടച്ച് പൂട്ടിയിരിക്കുകയാണ്. ചൈനയിലെ മറ്റ് നഗരങ്ങള്‍ അവിടെയുള്ള താമസക്കാര്‍ക്ക് ബെയ്ജിംഗില്‍ പോകുന്നതിന് വിലക്കിയിട്ടുണ്ട്. ഇനി അവിടെ എത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെബെ പ്രവിശ്യയില്‍ നാല് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ പറഞ്ഞു. ഇത് ബെയ്ജിംഗ് ഉള്‍പ്പെടുന്ന മേഖലയാണ്. സിച്ചുവാന്‍ പ്രവിശ്യയില്‍ രോഗം പടര്‍ന്ന് കയറുന്നുണ്ട്. ചൈനയിലെ കൊറോണയുടെ പുതിയ ക്ലസ്റ്റര്‍ വലിയ ആശങ്കപ്പെടുത്തുന്നതാണ് ലോകാരോഗ്യ സംഘടന പറഞ്ഞു. ജനസംഖ്യയും പെട്ടെന്ന് പടരാനുള്ള സാധ്യതയും ചൈനയിലുണ്ടെന്നും സംഘടന വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഈ രോഗവ്യാപ്തി അന്വേഷിച്ച് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇപ്പോള്‍ ചൈന ചെയ്ത് കൊണ്ടിരിക്കുന്നത് അതാണെന്നും സംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.

Recommended Video

cmsvideo
ചൈനയിൽ തിരിച്ചെത്തി കൊറോണ | Oneindia Malayalam

ചൈനയിലെ ഷിന്‍ഫാദി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം കേസുകളും വരുന്നത്. മെയ് 30 മുതല്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ഈ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടായിരത്തിലധികം ജോലിക്കാരെ ഇവിടെ നിന്ന് പരിശോധിച്ചിട്ടുണ്ട്. ഇവരെ ക്വാറന്റെനിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ വിദേശത്ത് നിന്ന് വരുന്നവരിലായിരുന്നു കൂടുതലായും രോഗം കണ്ടെത്തിയിരുന്നത്. ഇന്ന് എട്ട് കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് കുറഞ്ഞ് വരുന്നുണ്ട്. അതേസമയം ഒരുലക്ഷത്തിലധികം കൊറോണ കേസുകള്‍ കവിഞ്ഞ രണ്ടാഴ്ച്ചയായി ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ദക്ഷിണേഷ്യയുമാണ് ഇതില്‍ മുന്നിലെന്ന് അദ്ദേഹം പറഞ്ഞു.

English summary
china reports 27 new coronavirus cases beijing on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X