ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കോവിഡ് മരണം; പുതിയ തരംഗത്തിന്റെ ഭീഷണിയിൽ ലോകരാജ്യങ്ങൾ
ബെയ്ജിംഗ് കോവിഡിന്റെ പുതിയ തരം ഗത്തിൽ വലഞ്ഞ് ചൈന. ഒരു വർഷത്തിന് ശേഷം വീണ്ടും ചൈനയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് രണ്ട് പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് ചൈനയിൽ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. അതേസമയം ചൈനയിൽ പുതിയതായി 2,157 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജിലിൻ പ്രവിശ്യയിൽ നിന്നാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചു നാളുകൾക്ക് ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് ആ ഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്. ഏഷ്യയിൽ ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതലായി ഉയരുന്നത്. റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാ ഗവും ഒമിക്‌റോൺ വേരിയന്റാണ്. പുതിയ സാഹചര്യത്തിൽ ചൈനയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകൾ വെട്ടിക്കുറച്ചതിനാൽ 23000ത്തിൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി വിദേശികൾ ചൈനയിൽ കുടുങ്ങിയിരിക്കുകയാണ്.

കോവിഡിന്റെ പുതിയ തരം ഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹോങ്കോം ഗിനേയും ഉത്തര കൊറിയയേയും ആണ്. വെള്ളിയാഴ്ച മാത്രം ഹോങ്കോം ഗിൽ 20,079 പേർക്ക് രോ ഗം സ്ഥിരീകരിച്ചു. പുതിയ തരം ഗത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,016,944 ആയി. ഹോങ്കോമ ഗിലെ മൊത്തം മരണങ്ങളുടെ എണ്ണം 5,401 ആണ്. ഉത്തര കൊറിയയിൽ ആകട്ടെ 381,454 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇവിടെ മൊത്തം കേസുകളുടെ എണ്ണം 9,038,938 ആയി ഉയർന്നു.
അമേരിക്കയിലും കോവിഡ് ഉയരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ക്രമാധീതമായി വർദ്ധിച്ചാൽ രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിയേക്കും എന്ന് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ ആന്റണി ഫൗസി മുന്നറിയിപ്പ് നൽകി. ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിന് അമേരിക്കക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലും സ്ഥിതിവിവരങ്ങൾ ഇതിന് സമാനമാണ്. മാർച്ച് 7 നും 13 നും ഇടയിൽ, യൂറോപ്പിലെ കേസുകളുടെ എണ്ണം 2% വർദ്ധിച്ചു.
ആ ഗോളതലത്തിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാ ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനങ്ങൾ ജാ ഗ്രത പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തെഴുതി. വാക്സിനേഷൻ, കോവിഡ് നിയന്ത്രണം എന്നിവയിൽ വീഴ്ച വരുത്തരുതെന്നാണ് കത്തിൽ പറയുന്നത്. നിലവിൽ ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാണ്.












Click it and Unblock the Notifications