കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ദിവസത്തിന് ശേഷം ചൈനയില്‍ വീണ്ടും കൊറോണ... വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരില്‍ ഭയം!!

Google Oneindia Malayalam News

ബെയ്ജിങ്: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മൂന്ന് ദിവസത്തിന് ശേഷം ചൈനയില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരില്‍ രോഗം വര്‍ധിക്കുന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. രാജ്യം പൂര്‍ണമായും അടച്ചുപൂട്ടി കര്‍ശന നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ ചൈനയുള്ളത്. രാജ്യത്തിനുള്ളിലെ വൈറസ് നിയന്ത്രണ വിധേയമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. ശനിയാഴ്ച്ച ആകെ റിപ്പോര്‍ട്ട് ചെയ്ത 46 കേസുകളില്‍ 45 പേരും വിദേശത്ത് നിന്ന് വന്നവരാണ്. വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി.

1

ആറ് മരണങ്ങളാണ് ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചെണ്ണം ഹുബെയ് പ്രവിശ്യയിലാണ്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 3261 ആയി. അതേസമയം കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ നാലാം ദിനമാണ് പുതിയ കേസുകളില്ലാതെ വുഹാന്‍ കടന്നുപോകുന്നത്. 81054 കേസുകളാണ് ശനിയാഴ്ച്ചവ രെ ചൈനയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 5549 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. 72244 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.

വിദേശത്ത് നിന്ന് വന്ന രോഗികളില്‍ 14 പേര്‍ ഷാങ്ഹായിയില്‍ നിന്നുള്ളവരും 13 പേര്‍ ബെയ്ജിംഗില്‍ നിന്നുള്ളവരുമാണ്. 7 പേര്‍ ഗ്വാഡോംഗ് പ്രവിശ്യയിലും നാല് പേര്‍ ഫ്യുജിയന്‍ പ്രവിശ്യയിലും രണ്ട് പേര്‍ ജിയാംഗ്‌സു പ്രവിശ്യയിലും നിന്നുള്ളവരാണ്. ഹെബെയ്, ഷെയ്ജാങ്, ജിയാംഗ്ഷി, ഷാന്‍ദോംഗ്, സിച്ചുവാന്‍, എന്നീ പ്രവിശ്യകളില്‍ ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന 314 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോംഗില്‍ ശനിയാഴ്ച്ച വരെ 273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ മരിച്ചു. മക്കാവുവില്‍ 18 പേര്‍ക്കും തായ് വാനില്‍ 153 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. അതേസമയം പല വിമാനങ്ങളും അടുത്തുള്ള നഗരങ്ങളിലേക്ക് വഴിതിരിച്ച് വിടാന്‍ ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കൊറോണയ്‌ക്കെതിരെ കടുത്ത ജാഗ്രതയിലാണ് യൂറോപ്പ്. കൂടുതല്‍ പേര്‍ മരിക്കുന്നതിനെ തുടര്‍ന്നാണ് നീക്കം. ഇറ്റലി പൂര്‍ണമായും അടച്ചിടലാണ് പ്രഖ്യാപിച്ചത്. സൈന്യത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മാത്രം 793 പേരാണ് മരിച്ചത്. ഇതുവരെ ഒരു ദിവസം ഒരു രാജ്യത്ത് മരിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പോളണ്ടില്‍ ആശുപത്രിയിലെ രോഗികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഈ ആശുപത്രി അടച്ചുപൂട്ടി. 500ല്‍ താഴെ പേര്‍ക്കാണ് രോഗം പോളണ്ടില്‍ സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ഇതുവരെ മരിച്ചത് 562 പേരാണ്. 250 മില്യണ്‍ ഫേസ് മാസ്‌കുകള്‍ക്ക് വിതരണം ചെയ്യാനാണ് ഫ്രാന്‍സിന്റെ നിര്‍ദേശം. ജര്‍മനിയിലും സ്‌പെയിനും ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.

English summary
china reports first local coronavirus case after 3 day gap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X