കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും പുതിയ കേസുകള്‍, വിദേശത്ത് നിന്നല്ല, 39 പോസിറ്റീവ് കേസുകള്‍, ഒരാള്‍ മരിച്ചു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ഭീതി വീണ്ടും തിരിച്ചുവരുന്നു. ഇന്നലെ മാത്രം 39 പുതിയ പോസിറ്റീവ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 30 കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. നേരത്തെ തന്നെ ചൈനയില്‍ രണ്ടാം കൊറോണ തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് ഈ കേസുകളെന്ന് ചൈന ഭയപ്പെടുന്നുണ്ട്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരുടെ കേസുകളും വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ വിദേശത്ത് നിന്ന് വരുന്നവരിലായിരുന്നു കൊറോണ കൂടുതല്‍ സ്ഥിരീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്ന് ചൈനയിലേക്കുള്ള വിമാനങ്ങളെല്ലാം നിരോധിച്ചിരുന്നു. സംശയമുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനവും ചൈന ഉണ്ടാക്കിയിരുന്നു. അതേസമയം ഇന്നലെ ഒരാള്‍ മരിക്കുകയും ചെയ്തു. 3331 പേരാണ് ഇതുവര ചൈനയില്‍ മരിച്ചത്.

1

പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം പെരുകുന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇവര്‍ ആരുമായെല്ലാം ബന്ധപ്പെട്ടെന്ന് കണ്ടെത്തുക ദുഷ്‌കരമാകും. ഇന്നലെ വരെ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത 78 പേരെയാണ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ദേശീയ ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വരുന്നവരുടെ കേസുകള്‍ ഒരുവശത്ത് വേറെ നില്‍ക്കുന്നുണ്ട്. ഇത്തരം കേസുകളുടെ പട്ടിക അന്താരാഷ്ട്ര തലത്തില്‍ തന്നെ പുറത്തുവിടാനുള്ള ശ്രമത്തിലാണ് ചൈന. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ചൈനീസ് അധികൃതര്‍ നേരത്തെ ക്വാറന്റൈന്‍ പോലും നിര്‍ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഇവര്‍ പുറത്തിറങ്ങാനും സാധിക്കുമായിരുന്നു.

പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പെട്ടെന്ന് പകരാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ചൈനയുടെ ഏറ്റവും വലിയ പ്രശ്‌നം ഇതാണ്. വുഹാനില്‍ പ്രധാന കേന്ദ്രങ്ങളെല്ലാം തുറന്നിരിക്കുകയാണ്. നിയന്ത്രണങ്ങളും നീക്കി തുടങ്ങി. ഈ സാഹചര്യത്തില്‍ പുതിയ കേസുകള്‍ വരുന്നത് വിപണിയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ചൈന. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ കൂടുതലും ഹുബെയ് പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലയിലാണ് വുഹാനുമുള്ളത്. ഇത്തരത്തിലുള്ള 705 പേര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുമോ എന്നും നിരീക്ഷിക്കുന്നുണ്ട്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

ചൈന കഴിഞ്ഞ ആഴ്ച്ച മുതലാണ് പ്രകടമായ രോഗലക്ഷണമില്ലാത്തവരുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. വുഹാനില്‍ ജനസാന്ദ്രതയുള്ള 45 മേഖലകള്‍ രോഗബാധിത മേഖലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇവയെ ഒഴിവാക്കിയിരുന്നു. ഇതോടെ ഇവര്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. ഈ നിയമം പിന്‍വലിച്ചാല്‍ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങാം. ചൈനയില്‍ പുതിയ 38 കേസുകളില്‍ 25 എണ്ണം വിദേശത്ത് നിന്ന് വന്നവരാണ്. സാഹചര്യം കടുത്തത് കൊണ്ട് ചൈന അതിര്‍ത്തികളെല്ലാം അടച്ചു. റഷ്യയിലെ ഹെയ്‌ലോജിജാങ് പ്രവിശ്യയില്‍ നിന്നാണ് 20 വിദേശികള്‍ എത്തിയത്. മോസ്‌കോയില്‍ നിന്ന് വ്‌ളാദിവിസ്‌തോക്കിലേക്ക് പോയ 12 ചൈനീസ് പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം അമേരിക്കയില്‍ അടക്കം പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് അധികൃതര്‍.

English summary
china reports increase in covid 19 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X