കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സംഘം ജര്‍മനിയിലെത്തി... ആവശ്യം ഇങ്ങനെ, ഞങ്ങളെ കുറിച്ച് നല്ലത് മാത്രം, മറുപടി കിടിലന്‍!!

Google Oneindia Malayalam News

ബെര്‍ലിന്‍: കൊറോണ വൈറസിന്റെ ആഗോള തലത്തില്‍ വലിയ തിരിച്ചടികള്‍ നേരിടുകയാണ് ചൈന. ഇത് മാറ്റാന്‍ അവര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നയതന്ത്രജ്ഞര്‍ ജര്‍മനിയിലെത്തിയെന്നാണ് സൂചന. ഇവര്‍ ജര്‍മന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ആവശ്യപ്പെട്ട കാര്യമാണ് ഏറ്റവും ഞെട്ടിക്കുന്നത്. ചൈനയെ കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ മാത്രം പറയാനാണ് നിര്‍ദേശം. കൊറോണയെ ചൈന നല്ല രീതിയില്‍ നേരിട്ടെന്ന പ്രസ്താവനകളാണ് ജര്‍മനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് സംഘം വ്യക്തമാക്കി. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇത് റോയിറ്റേഴ്‌സാണ് പുറത്തുവിട്ടത്.

1

കൊറോണവൈറസ് ചൈനയില്‍ നിന്നാണ് ആഗോള തലത്തിലേക്ക് പടര്‍ന്നതെന്നും, പല കാര്യങ്ങളും ചൈന മറച്ചുവെച്ചെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടും യുഎസ്സ് അവസാനിപ്പിച്ചു. ഇതിനിടയിലാണ് അന്താരാഷ്ട്ര തലത്തില്‍ ചൈന സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം പുറത്തുവന്നത്. നേരത്തെ ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ ചൈന വിവരങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ നയതന്ത്ര സംഘത്തെ ജര്‍മനിയിലേക്ക് അയച്ചതെന്നാണ് സൂചന. ജര്‍മന്‍ മാധ്യമങ്ങളും ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജര്‍മന്‍ സര്‍ക്കാരിന് ചൈനയുടെ ഇടപെടല്‍ നേരത്തെ തന്നെ വയ്ക്തമാക്കിയിരുന്നു. സ്വന്തം രാജ്യത്തെ കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുകയാണ് ചൈന ലക്ഷ്യമിട്ടത്. എന്നാല്‍ ജര്‍മനി ഈ നിര്‍ദേശത്തെ തള്ളിയിരിക്കുകയാണ്. ഏപ്രില്‍ 22ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി പാര്‍ലമെന്റിലെ ഗ്രീന്‍ പാര്‍ട്ടി അംഗമായ മാര്‍ഗരെറ്റെ ബൗസിനയച്ച കത്തിലാണ് ചൈനീസ് ഇടപെടല്‍ പരാമര്‍ശിക്കുന്നത്. ചൈനീസ് നയതന്ത്രജ്ഞര്‍ ബന്ധപ്പെട്ടിരുന്നോ എന്നായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ ജര്‍മനിയിലെ ചൈനീസ് എംബസി ഈ റിപ്പോര്‍ട്ടുകളെ തള്ളിയിട്ടുണ്ട്. വ്യാജവും ഉത്തരവാദിത്തമില്ലാത്തതുമായി റിപ്പോര്‍ട്ടാണിതെന്ന് ചൈനീസ് എംബസി പറഞ്ഞു.

ചൈന ഇതാദ്യമായിട്ടല്ല അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ നടത്തുന്നത്. നേരത്തെ യൂറോപ്പ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് തിരുത്തുന്നതിലും ചൈന പ്രധാന പങ്കുവഹിച്ചിരുന്നു. ഇയു റിപ്പോര്‍ട്ടില്‍ ചൈനയുടെ പങ്കിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് പുറത്തുവന്നാല്‍ ബന്ധം വഷളാവുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ഇതോടെ റിപ്പോര്‍ട്ടില്‍ ചൈനീസ് വിരുദ്ധ പരാമര്‍ശം നീക്കുകയും ചെയ്തു. അതേസമയം ജനുവരി 23 മുതല്‍ വൈറസിനെ നിയന്ത്രണവിധേയമാക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടിരുന്നതായും കത്തില്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ സുതാര്യത അത്യാവശ്യമാണെന്ന് ചൈനയെ അറിയിച്ചിരുന്നു. എന്നാല്‍ ചൈന സുതാര്യമായ രീതിയിലല്ല ഇടപെടുന്നതെന്ന് ജര്‍മനി ആരോപിച്ചിരുന്നില്ല. അതേസമയം ഈ റിപ്പോര്‍ട്ടിലൂടെ ചൈനയ്‌ക്കെതിരെ കൊമ്പുകോര്‍ക്കാനാണ് ജര്‍മനിയുടെ ശ്രമം.

English summary
china requests only positive comments but germany rejects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X