കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ്‌ ആപ്പുകളുടെ നിരോധനം; കലി തുള്ളി ചൈന; WTO നിയമം ഇന്ത്യ ലംഘിച്ചെന്ന്‌ ചൈന

Google Oneindia Malayalam News

ബിയ്‌ജിങ്‌: കൂടുതല്‍ ചൈനീസ്‌ നര്‍മ്മിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെരെ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്ത്‌.രാജ്യസുരക്ഷയുടെ ബന്ധം പറഞ്ഞ്‌ ചൈനീസ്‌ നിര്‍മ്മിത ആപ്പുകള്‍ നിരോധിക്കുന്ന ഇന്ത്യന്‍ നടപടിയെ എതിര്‍ക്കുന്നതായി ചൈനീസ്‌ വക്താവ്‌ പ്രതികരിച്ചു രാജ്യ സുരക്ഷ എന്നത്‌ ഇന്ത്യ ആപ്പ്‌ നിരോധിക്കാന്‍ ഉയര്‍ത്തുന്ന പൊള്ളയായ വാദം മാത്രമാണ്‌. അന്താരാഷ്ട്ര കച്ചവട നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ്‌ ചൈന തങ്ങളുടെ ഉത്‌പനങ്ങള്‍ മറ്റ്‌ രാജ്യങ്ങളില്‍ വില്‍ക്കുന്നതെന്നും ചൈനീസ്‌ വക്താവ്‌ പറഞ്ഞു.

ഇന്ത്യ അനുകൂലമായ തൂരുമാനം എടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയുടെ ആപ്പ്‌ നിരോധിച്ചുള്ള നടപടി വേഴ്‌ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്റ നിയമം ലംഘിച്ചുകൊണ്ടാണെന്നും ചൈനീസ്‌ വക്താവ്‌ ആരോപിച്ചു.
ഇന്ത്യക്കും ചൈനക്കും പരസ്‌പരം ഭീഷണികള്‍ നിലനിര്‍ത്തതെ തന്നെ വികസിക്കാനുള്ള അവസരം ഉണ്ട്‌. സാമ്പത്തികമായും, കച്ചവടപരമായുമുള്ള ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശരിയായ പാതയിലേക്ക്‌ വഴിതിരിച്ചുവിട്ടാല്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും ചൈനീസ്‌ വക്താവ്‌ പറഞ്ഞു.

china

ചൈനീസ്‌ ഉത്‌പന്നങ്ങള്‍ നിരോധിച്ച ഇന്ത്യന്‍ നടപടി ഗൗരവമായാണ്‌ കാണുന്നതെന്ന്‌ ചൈനീസ്‌ വിദേശ കാര്യ വക്താവ്‌ ലിഞ്ചാന്‍ സാവോ ബിയ്‌ജിങ്ങില്‍ പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യങ്ങള്‍ പറഞ്ഞ്‌ ചൈനീസ്‌ ആപ്പുകള്‍ നിരോധിക്കുന്ന നടപടി മാര്‍്‌ക്കറ്റ്‌ നിയമങ്ങള്‍ക്കും വേള്‍ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ്‌ കമ്പനീകളോട്‌ വിദേശ വിപണിയില്‍ പാലിക്കേണ്ട നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ചൈനീസ്‌ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സാവോ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള കച്ചവട ബന്ധം ശക്തിപ്പെടുത്തുന്നത്‌ ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും, അതുകൊണ്ട്‌്‌ ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്‍മാറണെമെന്നും ചൈനീസ്‌ വിദേശകാര്യ വക്താവ്‌ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ടിക്‌ ടോക്‌ ആപ്പടക്കം 43 ചൈനീസ്‌ മൊബൈല്‍ ആപ്പുകളാണ്‌ രാജ്യ സുരക്ഷയുടെ കാരണം പറഞ്ഞ്‌ കഴിഞ്ഞ ജൂണ്‍മാസമ മുതല്‍ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്‌.

English summary
china resolutely opposed India's measures to ban more Chinese application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X