ചൈനയില്‍ റംസാന്‍ വ്രതം നിരോധിച്ചു, ഹോട്ടലുകള്‍ നിര്‍ബന്ധമായും തുറക്കണം
ബെയ്ജിംഗ്: റംസാന്‍ വ്രതമെടുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുമായി ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ റംസാന്‍ വ്രതാനുഷ്ഠാനവും പ്രാര്‍ഥനകളുമായി കഴിയുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവുകള്‍.
പ്രായപൂര്‍ത്തിയാകാത്തവര്‍, വിദ്യാര്‍ഥികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും റംസാന്‍വ്രതം അനുഷ്ഠിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിരോധനം സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. റംസാന്‍ മാസക്കാലം ഹോട്ടലുകള്‍ അടച്ചിടരുതെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ചൈനയില്‍ ഏതാണ്ട് മൂന്നരക്കോടിയോളം മുസ്ലീംവിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇവര്‍ക്ക് തിരിച്ചടിയാകും. നേരത്തെയും മുസ്ലീം അധീന പ്രദേശത്ത് വ്രതാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം വരുത്തിയിരുന്നു. കുട്ടികള്‍ക്കും മറ്റും വ്രതാനുഷ്ഠാനം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാട്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മുസ്ലീം വിശ്വാസികളെ പ്രകോപിക്കുന്ന തരത്തിലുള്ളതാണ്. സര്‍ക്കാര്‍ ഉത്തരവിനെചൊല്ലി വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും പതിവാണ്. ഏതുതരത്തിലുള്ള മതവിശ്വാസവും പ്രോത്സാഹിപ്പിക്കാത്ത സര്‍ക്കാര്‍ നിരീശ്വരവാദത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.












Click it and Unblock the Notifications