കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പുതിയ ആപത്ത്... രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ പെരുകുന്നു, രണ്ടാം തരംഗം, 1541 പുതിയ കേസ്!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസിനെ കീഴ്‌പ്പെടുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചൈന പുതിയ ആപത്ത്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം കൊറോണ തരംഗത്തിലേക്കാണ് ഡോക്ടര്‍മാര്‍ വിരല്‍ ചൂണ്ടുന്നത്. അങ്ങനെയെങ്കില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്ന രോഗികളില്‍ നിന്ന് വലിയ തോതിലുള്ള സമൂഹ വ്യാപനം തന്നെ ഉണ്ടാവാമെന്ന് സൂചനയുണ്ട്.

മറ്റ് രാജ്യങ്ങളിലും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. ചൈന മാത്രമല്ല അമേരിക്കയും ഇന്ത്യയും സ്‌പെയിനും ഇറ്റലിയുമെല്ലാം ഇത്തരം രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചൈനയില്‍ ഇത്തരം കേസുകള്‍ വര്‍ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍. വുഹാന്‍ സിറ്റി അടക്കം തുറന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ് ചൈന.

ഒരു രോഗലക്ഷണവുമില്ല

ഒരു രോഗലക്ഷണവുമില്ല

കൊറോണ ബാധിച്ചാല്‍ സാധാരണ പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ചൈനയില്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാതെ 1541 പേരെയാണ് കണ്ടെത്തിയത്. ഇത് രണ്ടാം തരംഗമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാകാനോ അതല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാനോ ശ്രമിക്കില്ല. അത് സമൂഹ വ്യാപനം കടുത്ത തോതിലേക്ക് എത്തിക്കും.

അന്താരാഷ്ട്ര ഭയം

അന്താരാഷ്ട്ര ഭയം

ചൈനയിലെ പുതിയ പ്രതിസന്ധി ആഗോള ഭയമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളൊന്നുമില്ലാതെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ചൈന. എന്നാല്‍ ചൈനയില്‍ എത്ര പേര്‍ മരിച്ചെന്നോ രോഗം ബാധിച്ചെന്നോ ഉള്ള കൃത്യമായ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ കണക്കിലും ആധികാരികത ഉണ്ടാവില്ലെന്ന് യുഎസ് പറയുന്നു.

കടുത്ത നിരീക്ഷണത്തില്‍

കടുത്ത നിരീക്ഷണത്തില്‍

1541 പേരും കടുത്ത നിരീക്ഷണത്തിലാണ് കഴിയുന്നത്. ഇതില്‍ തന്നെ 205 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിക്കുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും ഇപ്പോള്‍ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ട് രോഗത്തെ കണ്ടെത്തുക ദുഷ്‌കരമാണ്. വൈറസ് വ്യാപനം എത്ര ഭീകരമാണെന്നും പ്രവചിക്കാനാവില്ല. പുതിയ 181 കേസുകളാണ് ചൈനയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 115 എണ്ണം പനിയോ ചുമയോ ഇല്ലാത്തവരാണ്. അതായത് കഴിഞ്ഞ ദിവസത്തെ മൊത്തം രോഗികളുടെ 64 ശതമാനം പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്.

വിവിധ ലക്ഷണങ്ങള്‍

വിവിധ ലക്ഷണങ്ങള്‍

കൊറോണ സ്ഥിരീകരിച്ചവരില്‍ പലതരം രോഗലക്ഷണങ്ങളാണ് ഇതുവരെ കണ്ടത്. സാധാരണയായി പനിയും ചുമയും ഉണ്ടെങ്കിലും, ശ്വാസതടസ്സം, രുചിക്കുറവ്, ഭക്ഷണ കഴിക്കുമ്പോള്‍ സ്വാദ് അറിയാതിരിക്കുക, ശ്വസിക്കുമ്പോള്‍ ഗന്ധങ്ങള്‍ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ചെറിയൊരു വിഭാഗത്തില്‍ പ്രകടമായിട്ടുള്ളത്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ കൊറോണയുടെ വ്യാപനവും ആശങ്കപ്പെടുത്തുന്നതാണ്. ലോകാരോഗ്യ സംഘടന പറയുന്നത് രോഗം ബാധിച്ചയാള്‍ താമസിച്ചിരുന്ന മേഖല മുഴുവന്‍ രോഗ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനായി പരിശോധിക്കണമെന്നാണ്. സംശയമുള്ളവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ചൈനയില്‍ മാത്രമല്ല

ചൈനയില്‍ മാത്രമല്ല

ഐസ്‌ലന്‍ഡിലും ദക്ഷിണ കൊറിയയിലും വലിയ തോതില്‍ കൊറോണ പരിശോധനകളാണ് നടക്കുന്നത്.എന്നാല്‍ ചൈനയില്‍ മാത്രമല്ല ഇവിടെയും വലിയ തോതില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സൈലന്റ് കാരിയര്‍ എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ രണ്ടിന് ചൈനയില്‍ 51 പേരെയാണ് പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കണ്ടെത്തിയത്. ഐസൊലേഷന്‍ പോലുള്ള കാര്യങ്ങള്‍ കൊണ്ടുമാത്രം കൊറോണയെ നിയന്ത്രിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ ഭയം

ചൈനയില്‍ ഭയം

ചൈന പുതിയ രോഗത്തിന്റെ വരവില്‍ ഭയത്തിലാണ്. വിദേശത്ത് നിന്നെത്തിയവരില്‍ 35 പേര്‍ കൂടി രോഗബാധിതരാണ്. ചൈനയില്‍ ഫെബ്രുവരി അവസാനത്തോടെ 43000 പേര്‍ പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ കൊറോണ സ്ഥിരീകരിച്ചവരാണ്. സാധാരണ രോഗം ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതേസമയം ചൈനയുടെ ഔദ്യോഗിക കണക്കില്‍ നിന്ന് 43000 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഇല്ലാത്തവരുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളെയും 14 ദിവസം ക്വാറന്റൈനില്‍ വെക്കും. ഇവരുടെ ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രമേ വിട്ടയക്കൂ.

Recommended Video

cmsvideo
ചൈന വീണ്ടും 'വെറ്റ് മാര്‍ക്കറ്റ് തുറന്നു | Oneindia Malayalam
അവസാന നീക്കം

അവസാന നീക്കം

ചൈനയിലെ നാന്‍ചിംഗില്‍ 24 പേര്‍ക്ക് പ്രത്യേക രോഗ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ച ശേഷമാണ് രോഗം കണ്ടെത്തിയത്. അതേസമയം ചൈന സെറോളജിക്കല്‍ ടെസ്റ്റിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയില്‍ ആന്റി ബോഡികള്‍ കണ്ടെത്തുന്നതിനാണ്. ഇതിലൂടെ കൊറോണ വ്യാപനം കണ്ടെത്താനും സാധിക്കും. വൈറസ് വ്യാപനം ശക്തമായ മേഖലയിലെ എല്ലാ ജനങ്ങളെയും പരിശോധിക്കാനാണ് മറ്റൊരു തീരുമാനം. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ അപകടകാരിയല്ലെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇത് രണ്ടാം കൊറോണ വൈറസ് വ്യാപന തരംഗമാണെന്ന് ഡോക്ടര്‍മാര്‍ അടിവരയിട്ട് പറയുന്നു.

English summary
china reveals 1541 asymptomatic cases amid concerns of second wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X