കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തള്ളിപ്പറഞ്ഞെങ്കിലും കൈവിടാതെ ചൈന; പാകിസ്താൻ ഭീകരതയുടെ ഇര, ചെയ്ത നല്ലകാര്യങ്ങൾ മറക്കരുത്

ഭീകരതയ്ക്കെതിരെ പാകിസ്താൻ നടത്തിയ പോരാട്ടങ്ങൾ ലോകരാജ്യങ്ങൾ മറന്നു പോകരുതെന്നും അതു അംഗീകരിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: അമേരിക്ക പാകിസ്താനെ തള്ളികികളഞ്ഞുവെങ്കിലും പാകിസ്താനെ കൈവിടാതെ ചൈന. ഇന്ത്യയും അമേരിക്കയും ഒറ്റസ്വരത്തിൽ പാകിസ്താനെ തള്ളിപ്പറഞ്ഞുവെങ്കിലും രാജ്യത്തെ പിന്തുണച്ച് ചൈന രംഗത്തെത്തിയിരിക്കുകയാണ്. ഭീകരതയ്ക്കെതിരെ പാകിസ്താൻ നടത്തിയ പോരാട്ടങ്ങൾ ലോകരാജ്യങ്ങൾ മറന്നു പോകരുതെന്നും അതു അംഗീകരിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.

pakistan- china

തനിക്ക് എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്തനിക്ക് എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്

എന്നാൽ ചൈനയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പാകിസ്താനുമായി വളരെ നല്ല ബന്ധം സുക്ഷിക്കുന്ന രാജ്യമാണ് ചൈന. പാക് മണ്ണിൽ ഭീകരർക്ക് അഭയം നൽകുന്നുവെന്ന പേരിൽ അമേരിക്ക പാകിസ്താനു നൽകാറുള്ള എല്ലാ സാമ്പത്തിക സഹായവും നിർത്തലാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

 പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ... പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ...

പാകിസ്താന്റെ പോരാട്ടങ്ങൾ അംഗീകരിക്കണം

പാകിസ്താന്റെ പോരാട്ടങ്ങൾ അംഗീകരിക്കണം

പാകിസ്താനെ പൂർണ്ണമായും തള്ളിപ്പ‌റയാൻ ആകില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതയുടെ ഇരയാണ് പാകിസ്താൻ, ഭീകരതയ്ക്കെതിരെ നിരവധിപ്പോരാട്ടങ്ങൾ പാകിസ്താൻ നടത്തിയിട്ടുണ്ട്. അതൊന്നും അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്നു വയ്ക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്താൻ സഹകരിക്കുന്നുണ്ട്. ‌ പ്രദേശിക സമാധാനവും സ്ഥിരതയും അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ചൈനയ്ക്കും പാകിസ്താനും നേട്ടം ലഭിക്കുന്നത് കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും ഗെങ് പറഞ്ഞു.

യുഎസ് നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസ് നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ നടപടി ഇന്ത്യൻ നിലപാടിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. പാകിസ്താന്റെ ഭീകരരെ അനുകൂലിക്കുന്ന മനോഭാവത്തിനെതിരെ ഇന്ത്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്ന തീരുമാനമാണ് യുഎസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അനുനയിപ്പിക്കാനുള്ള ശ്രമം

അനുനയിപ്പിക്കാനുള്ള ശ്രമം

പാകിസ്താനെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്ന അമേരിക്കയെ അനുനയിപ്പിക്കാനുളള ശ്രമം നടക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനും ലഷ്കർ സ്ഥാപകനുമായ ഹാഫീസ് സയീദ് നേതൃത്വം നൽകുന്ന രണ്ട് സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. എന്നാൽ പാകിസ്താന്റെ നീക്കങ്ങളൊന്നും ഇവിടെ ഫലവത്താകുന്നില്ല. ഇനി ഇത്തരത്തിലുള്ള ചെപ്പടി വിദ്യ കാണിച്ച് തങ്ങളെ പറ്റിക്കാൻ ശ്രമിക്കേണ്ട എന്ന് യുഎസ് വ്യക്തമാക്കി.

 അമേരിക്കയുടെ സഹായം വേണ്ട

അമേരിക്കയുടെ സഹായം വേണ്ട

പാകിസ്താനു നൽകി വരുന്ന സഹായം നിർത്താലാക്കുന്നുവെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖ്യാജ ആസിഫ് രംഗത്തെത്തിയിരുന്നു. അമേരിക്ക നൽകുന്ന സഹായം തങ്ങൾക്ക് വേണ്ടെന്നും ഇതു വരെ നൽകിയ സഹായങ്ങൾ തിരിച്ചു നൽകാൻ തയ്യാറാണ്. കൂടാതെ ഇതുവരെ യുഎസ് നൽകിയ സഹായങ്ങളുടെ വിശദവിവരങ്ങൾ പുറത്തു വിടാനും തങ്ങൾ തയ്യാറാണെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.

ഭീകരരെ വളർത്തില്ല

ഭീകരരെ വളർത്തില്ല

അമേരിക്കയിൽ ട്രംപ് അധികാരത്തിലേറിയ ശേഷം ഭീകരതയോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നത്. ആഗോളതലത്തിൽ നിന്ന് ഭീകരതയെ തുടച്ചു നീക്കുംമെന്നും ഭീകരസംഘടനകളെ വച്ച് വാഴിക്കില്ലെന്നു ട്രംപ് പറഞ്ഞിരുന്നു. പാകിസ്താന് കർശന നിർദേശവുമായി പല തവണ രംഗത്തെത്തിയിരുന്നു. ഭീകരർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് പാകിസ്താനോട് യുഎസ് ആവർത്തിച്ചിരുന്നു. ഒടുവിലാണ് ഇത്തരത്തിലുള്ള കർശന നിടപടി സ്വീകരിച്ചത്.

English summary
China today defended its Pakistan saying the world community should acknowledge its all-weather friend's "outstanding contribution" to counter terrorism, a day after Donald Trump lashed out at Islamabad for providing safe havens to terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X