കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരമേറിയ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ചൈനയുടെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ഈ വര്‍ഷം നടത്താനിരിക്കുന്ന ചാന്ദ്രയാത്രയെ ബാധിക്കുമെന്ന് സംശയം

Google Oneindia Malayalam News

ബീജിങ്ങ്: ലോകത്തിലെ ഏറ്റവും ശക്തിയുള്ള റോക്കറ്റ് വിക്ഷേപിക്കാനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു. രാജ്യത്തിന്റെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ലോങ് മാര്‍ച്ച് വൈ 2 റോക്കറ്റിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. വിക്ഷേപണം വിജയകരമാണെന്ന റിപ്പോര്‍ട്ടായിരുന്നു ആദ്യഘട്ടങ്ങളില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാല്‍ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റോക്കറ്റ് തകര്‍ന്നു വീഴുകയായിരുന്നു.

വിക്ഷേപണ ദൗത്യം പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ചൈനയിലെ സിന്‍ഹുവാ ന്യൂസ് ഏജന്‍സി അറിയിച്ചു. മനുഷ്യരെ താമസിപ്പിക്കാന്‍ കഴിയുന്ന ബഹിരാകാശ കേന്ദ്രം, ചാന്ദ്രപര്യവേക്ഷണം,ചൊവ്വാ പര്യവേക്ഷണം എന്നിവയാണ് ചൈന ലോങ് മാര്‍ച്ച് വൈ 2 വിന്റെ വിക്ഷേപണത്തോടെ ലക്ഷ്യം വെച്ചിരുന്നത്. 7.5 ടണ്‍ ഭാരമുള്ള ഷിജിയാന്‍-18 ഉപഗ്രഹത്തെ വഹിച്ചു കൊണ്ടായിരുന്നു പ്രാദേശിക സമയം വൈകിട്ട് 7.23 ന് ലോങ്മാര്‍ക്ക് കുതിച്ചത്. ചൈന വിക്ഷേപിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായിരുന്നു ഷിജിയാന്‍.

ഡ്രോണ്‍ കയറ്റുമതിയ്ക്ക് ഇന്ത്യയ്ക്ക് യുഎസ് ലൈസന്‍സ്: ചൈനയുടെ ആശങ്ക കൂടുംഡ്രോണ്‍ കയറ്റുമതിയ്ക്ക് ഇന്ത്യയ്ക്ക് യുഎസ് ലൈസന്‍സ്: ചൈനയുടെ ആശങ്ക കൂടും

 rocket-0

2016 നവംബറിലാണ് ലോങ് മാര്‍ക്ക് ശ്രേണിയില്‍ പെട്ട ആദ്യ റോക്കറ്റ് ചൈന വിക്ഷേപിച്ചത്. 879 ടണ്‍ ഭാരമുള്ള ലോങ് മാര്‍ക്കിന് ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് 25 ടണ്‍ ഭാരവും ബഹിരാകാശത്തേക്ക് 14 ടണ്‍ ഭാരവും വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റാണ്. ലോങ് മാര്‍ക്ക് ഉപയോഗിച്ചായിരുന്നു ഈ വര്‍ഷം നവംബറില്‍ ചൈന നടത്താനിരുന്ന ചാന്ദ്രയാത്രക്കുള്ള ഉപഗ്രഹം വിക്ഷേപിക്കേണ്ടിയിരുന്നത്.

English summary
China's Attempt To Launch One Of World's Most Powerful Rockets Fails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X