ചന്ദ്രനില്‍ നിന്ന് മണ്ണെടുത്തു; തലയെടുപ്പോടെ ചൈനയുടെ ചാങ്വ 5 ഭൂമിയിലേക്ക്
ബീജിങ്: ചാന്ദ്ര പര്യവേക്ഷണം പൂര്‍ത്തിയാക്കി ചൈനയുടെ ചാങ്വ 5 ഭൂമിയിലേക്ക് തിരിക്കാന്‍ ഒരുങ്ങി. ചന്ദ്രനില്‍ നിന്ന് മണ്ണും പാറയുടെ സാമ്പിളും ശേഖരിച്ചാണ് ചൈനീസ് പേടകം തിരിച്ചുവരുന്നത്. നവംബര്‍ 23ന് വിക്ഷേപിച്ച പേടകം 28നാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. ഡിസംബര്‍ 1ന് ചന്ദ്ര ഉപരിതലത്തില്‍ ഇറങ്ങി. മണ്ണും കല്ലുകളും ശേഖരിച്ചു. ഈ വേളയില്‍ ചന്ദ്ര ഭ്രമണ പഥത്തില്‍ തുടരുകയായിരുന്നു സര്‍വീസ് പേടകം. ഇപ്പോള്‍ തിരിച്ചുവരികയാണ്.

അധികം വൈകാതെ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് രണ്ട് രാജ്യങ്ങളാണ് ചന്ദ്രനില്‍ നിന്ന് വിജയകരമായി വസ്തുക്കള്‍ ഭൂമിയിലെത്തിച്ചിട്ടുള്ളത്.. അമേരിക്കയും സോവിയറ്റ് യൂണിയനുമാണ്. 50 വര്‍ഷം മുമ്പായിരുന്നു അമേരിക്കയുടെ അപ്പോളോ മിഷന്. 1976ലാണ് സോവിയറ്റ് യൂണിയന്റെ ലുണ 24 മിഷന് നടന്നത്.
മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ നീക്കങ്ങള്‍. ചന്ദ്രോല്പ്പത്തി സംബന്ധിച്ച് പഠിക്കുന്നതിനാണ് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. ചൈനീസ് ചാന്ദ്ര ദേവതയാണ് ചാങ്. ആ പേരാണ് പേടകത്തിനും ഇട്ടിരിക്കുന്നത്. വിജയകരമായി ഭൂമിയിലെത്തിയാല്‍ അത് ചരിത്രമാകും. ഷി ജിന്‍പിങ് പ്രസിഡന്റായ ശേഷം ബഹിരാകാശ ദൗത്യത്തിന് വലിയ പ്രാധാന്യമാണ് ചൈന നല്കി വരുന്നത്. ചൊവ്വയിലേക്കുള്ള ദൗത്യത്തിനും ചൈന പദ്ധതിയിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications