കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പേടകം ചന്ദ്രനിലിറങ്ങി; സാമ്പിളുകള്‍ ഭൂമിയിലെത്തിക്കും, 40 വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

ബീജിങ്: ചൈനയുടെ പേടകം വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി. സാമ്പിളുകള്‍ ഇനി ഭൂമിയിലെത്തിക്കും. ചന്ദ്രനില്‍ നിന്ന് സാമ്പളുകള്‍ ഭൂമിയിലെത്തിക്കുന്ന പദ്ധതി 40 വര്‍ഷത്തിന് ശേഷമാണ് ഒരു രാജ്യം നടപ്പാക്കുന്നത്. അമേരിക്കയും റഷ്യയുമാണ് ഇതിന് മുമ്പ് ചന്ദ്രനില്‍ നിന്ന് സാമ്പളുകള്‍ ഭൂമിയിലെത്തിച്ചിട്ടുള്ളത്. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ നീക്കം. ചന്ദ്രോല്‍പ്പത്തി സംബന്ധിച്ച് പഠിക്കുന്നതിനാണ് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. കല്ലും മണ്ണും ശേഖരിച്ച് ചൈനീസ് പേടകം തിരിച്ച് ഭൂമിയിലെത്തും.

C

ചാങ് 5 പേടകമാണ് ചൈന ചന്ദ്രനിലേക്ക് അയച്ചത്. ചൈനീസ് ചാന്ദ്ര ദേവതയാണ് ചാങ്. ആ പേരാണ് പേടകത്തിനും ഇട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പേടകം ചന്ദ്രനിലിറങ്ങിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇനി ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും ശേഖരിക്കുകയാണ് അടുത്ത ദൗത്യം. ഇതിന് ശേഷം തിരിച്ച് ഭൂമിയിലേക്ക് വരും. വിജയകരമായി ഭൂമിയിലെത്തിയാല്‍ അത് ചരിത്രമാകും. ഇതിന് മുമ്പ് രണ്ടു രാജ്യങ്ങളാണ് ഈ വിജയം നേടിയിട്ടുള്ളത്. 1960കൡ അമേരിക്കയും 70കളില്‍ സോവിയറ്റ് യൂണിയനുമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ തീരമടുത്തു, കേരളത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് നാളെബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ തീരമടുത്തു, കേരളത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് നാളെ

കഴിഞ്ഞ ആഴ്ച ഭൂമിയില്‍ നിന്ന് കുതിച്ചുയര്‍ന്ന ചൈനീസ് പേടകം 112 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ശനിയാഴ്ചയാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നത്. ചൊവ്വാഴ്ച രാത്രി ചന്ദ്രന്റെ ഉപരതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തി. ഇനി രണ്ട് കിലോ വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലേക്ക് തിരിക്കും. ചൈനയിലെ ഇന്നര്‍ മംഗോളിയ മേഖലയില്‍ ഈ മാസം തന്നെ പേടകം തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഷി ജിന്‍പിങ് പ്രസിഡന്റായ ശേഷം ബഹിരാകാശ ദൗത്യത്തിന് വലിയ പ്രാധാന്യമാണ് ചൈന നല്‍കി വരുന്നത്. ചൊവ്വയിലേക്കുള്ള ദൗത്യത്തിനും ചൈന പദ്ധതിയിട്ടുണ്ട്.

Recommended Video

cmsvideo
India to launch Bhutan’s satellite next year, train space engineers | Oneindia Malayalam

English summary
China's Chang’e-5 spacecraft successful lands in Moon to collect rocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X