• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരുണാചല്‍ പ്രദേശിന് വേണ്ടിയുള്ള ചൈനയുടെ അവകാശം അര്‍ത്ഥരഹിതം, വിമര്‍ശിച്ച് ചൈനീസ് വിദഗ്ദന്‍

ബീജിങ്: അരുണാചല്‍ പ്രദേശിന് വേണ്ടി അവകാശവാദമുന്നയിക്കുന്ന ചൈനയ്ക്ക് വിമര്‍ശനവുമായി ചൈനീസ് പണ്ഡിതന്‍. അരുണാചല്‍ പ്രദേശിനെ ശല്യപ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ നീക്കത്തെ ചോദ്യം ചെയ്ത ചൈനീസ് വിദഗ്ദന്‍ കോഴിക്കഴുത്തെന്നറിയപ്പെടുന്ന അരുണാചല്‍ പ്രദേശിന്മേല്‍ അവകാശവാദമുന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും പ്രദേശം ചൈനയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും ചൈനീസ് പണ്ഡിതന്‍ വാങ് ടാവോ ടാവോ നിരീക്ഷിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് അരുണാചല്‍ പ്രദേശ്.

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ അരുണാചല്‍ പ്രദേശിന് സമീപത്ത് ടിബറ്റില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികാഭ്യാസം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനീസ് പണ്ഡിതന്‍റെ പ്രതികരണം. ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും ശത്രുവിമാനങ്ങളെ തകര്‍ക്കുന്നതിനും വേണ്ടിയായിരുന്നു ചൈനീസ് സൈനികാഭ്യാസം.

അരുണാചലില്‍ ചൈനയ്ക്കെന്ത്!!

അരുണാചലില്‍ ചൈനയ്ക്കെന്ത്!!

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യാ- ചൈന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ 3,488 കിലോമീറ്ററാണ് കഴിഞ്ഞ 20 വര്‍ഷമായി തര്‍ക്കത്തിലുള്ള പ്രദേശം. അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ടിബറ്റിന്റേതാണ് എന്നാണ് ചൈന ഉന്നയിക്കുന്ന അവകാശവാദം. 1966ലെ ഇന്തോ- ചൈന യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത അക്‌സായ് ചിനും തര്‍ക്കപ്രദേശത്തില്‍ ഉള്‍പ്പെടുന്നു.

 സൈനികാഭ്യാസം ടിബറ്റില്‍

സൈനികാഭ്യാസം ടിബറ്റില്‍

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന തര്‍ക്കം നിലനില്‍ക്കുന്നതിടെയാണ് ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. മിസൈലുകള്‍, പീരങ്കികള്‍, ടാങ്കുകള്‍ എന്നിവയ്ക്കുപുറമേ പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള യുദ്ധോപകരണങ്ങളും ടിബറ്റില്‍ വച്ച് പരിശീലനത്തിനായി ഉപയോഗിച്ചുവെന്നാണ് വിവരം. സമുദ്ര നിരപ്പില്‍ നിന്ന് 5100 മീറ്റര്‍ ഉയരത്തിലായിരുന്നു സൈനിക പരിശീലനം.

അരുണാചല്‍ പ്രദേശിന് വേണ്ടി!!

അരുണാചല്‍ പ്രദേശിന് വേണ്ടി!!

ദക്ഷിണ ചൈനയുടെ ഭാഗമാണെന്ന് ചൈന അവകാശവാദമുന്നയിക്കുന്ന അരുണാചല്‍ പ്രദേശിന് വേണ്ടിയുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിട്ടുനല്‍കില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന് അകമ്പടി സേവിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ മറുപടി.

പേര് നിര്‍ണയിച്ച് ചൈന

പേര് നിര്‍ണയിച്ച് ചൈന

ഏപ്രില്‍ 14നാണ് ചൈനീസ് സിവില്‍ അഫേഴ്സ് മന്ത്രാലയം അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളെ ചൈനീസ്, റോമന്‍ ലിപികളില്‍ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായ ഇന്ത്യ അരുണാചല്‍ പ്രദേശ് എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനത്തെ ആറ് സ്ഥലങ്ങളുടെ പേരുകളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോങ്ഗ്യാന്‍ലിംഗ്, മിലാ റീ, ക്വയ്ഡെന്‍ഗാര്‍ബോ റി, മെയിന്‍ക്വ, ബുമോ ലാ, നംകാപബ് റി എന്നിങ്ങനെയാണ് റോമന്‍ ആല്‍ഫബെറ്റില്‍ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

 പേരിട്ടാല്‍ സ്വന്തമാവുമോ!!

പേരിട്ടാല്‍ സ്വന്തമാവുമോ!!

അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്ത നടപടിയില്‍ ചൈനയ്ക്ക് മറുപടി നല്‍കിയ ഇന്ത്യ പുനര്‍നാമകരണം ചെയ്തതുകൊണ്ട് അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള ഭൂപ്രദേശം നിയമാനുസൃതമാവില്ലെന്നാണ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നുംവിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെ വ്യക്തമാക്കി. അരുണാചലിലെ ആറ് സ്ഥലങ്ങള്‍ ചൈന പുനര്‍നാമകരണം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയത്.

ലാമയുടെ സന്ദര്‍ശനം

ലാമയുടെ സന്ദര്‍ശനം

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്ന് ചൈനയും ചൈനീസ് മാധ്യമങ്ങളും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലാമ ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങിയതിന് ശേഷവും ചൈന ഇന്ത്യയ്ക്ക് മുന്നില്‍ പല തരത്തിലുള്ള ഭീഷണിയുമായി രംഗത്തെത്തിക്കൊണ്ടിരുന്നു. ഏപ്രിൽ ആദ്യവാരം ദലൈലാമ അരുണാചൽ പ്രദേശ് സന്ദര്‍ശിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ലാമയുടെ സന്ദർശനത്തിന് മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയ ചൈന ഉഭയക്ഷി ബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന രുണാചല്‍ പ്രദേശിലെ ആറ് സ്ഥനങ്ങൾ ചൈന പുനഃർനാമകരണം ചെയ്തിരുന്നു.

ചൈന നാടുകടത്തിയ വിഘടനവാദി

ചൈന നാടുകടത്തിയ വിഘടനവാദി

ചൈനയിൽ നിന്ന് മതത്തിന്റെ പേരിൽ ടിബറ്റിനെ വേർപെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൈന നാടുകടത്തിയ 14ാമത് ലാമയായ ദലൈലാമയെ ചൈന വിഘടനവാദിയായാണ് കണക്കാക്കുന്നത്. അതിനാൽ ടിബറ്റ് ജനതയ്ക്കിടയിൽ ലാമ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളെ ചൈന കാലങ്ങളായി പ്രതിരോധിച്ച് വരികയാണ്. 14ാമത്തെ ലാമയയായ ദലാലാമയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതർ പണം നൽകിവരാറുണ്ടെന്നും വിഘടനവാദികളെ നശിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നും മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിമതനായ ലാമയെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കുന്നുണ്ടെന്നതിന്‍റെ തെളിവുകളും മാധ്യമം നേരത്തെ പുറത്തുവിട്ടിരുന്നു.

English summary
In an unusual move, a Chinese strategic analyst has questioned Beijing's "national obsession" with Arunachal Pradesh, saying that the state is only a "chicken rib" and hardly an "asset" for the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X