കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...

Google Oneindia Malayalam News

ബീജിങ്: ചൈന വീണ്ടും ലോകരാജ്യങ്ങളെ ഞെട്ടിക്കുന്നു. അതിവേഗ വളര്‍ച്ചയുടെ പാത തിരിച്ചുപിടിച്ചിരിക്കുന്നു ഈ കമ്യൂണിസ്റ്റ് രാജ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രബല ശക്തികള്‍ തകര്‍ച്ചയും തളര്‍ച്ചയും നേരിടുന്ന ഈ ഘട്ടത്തില്‍ ചൈനയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണ് ചൈനയ്ക്ക് ഈ വളര്‍ച്ച നേടാന്‍ സാധിച്ചത്.

കൊറോണയുടെ പ്രതിസന്ധിയില്‍ ചൈനയും മറ്റു രാജ്യങ്ങളെ പോലെ വീണിരുന്നു. 44 വര്‍ഷത്തിനിടയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലേക്ക് ചൈന കൂപ്പുകുത്തിയിരുന്നു. പക്ഷേ, പിന്നീടാണ് ചൈനീസ് ഭരണകൂടം സാമ്പത്തിക തന്ത്രങ്ങള്‍ മാറ്റിപിടിച്ചത്. അതോടെ ചൈനയുടെ തലവര മാറുകയായിരുന്നു.....

 ആദ്യം പാളിയ ചൈന

ആദ്യം പാളിയ ചൈന

ലോക സാമ്പത്തിക രംഗം തകിടം മറിഞ്ഞത് കൊറോണയുടെ വ്യാപനത്തോടെയാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊറോണ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. വ്യാപനം തടയുന്നതില്‍ ആദ്യം പാളിയ ചൈന പിന്നീട് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.

പൂര്‍ണമായ തളര്‍ച്ച

പൂര്‍ണമായ തളര്‍ച്ച

ഈ വര്‍ഷം ആദ്യ പാദത്തില്‍ ചൈനയുടെ സാമ്പത്തിക രംഗം പൂര്‍ണമായ തളര്‍ച്ച നേരിടാന്‍ ഇടയാക്കിയത് ലോക്ക് ഡൗണ്‍ ആയിരുന്നു. ഗതാഗതവും കമ്പനികളും ഫാക്ടറികളുമെല്ലാം വുഹാനിലും സമീപ നഗരങ്ങളിലും അടച്ചു. 6.8 ശതമാനം ഇടിവാണ് ചൈനയുടെ ജിഡിപിയില്‍ ആദ്യ മൂന്ന് മാസം നേരിട്ടത്.

കാര്യങ്ങള്‍ മാറിമറിഞ്ഞു

കാര്യങ്ങള്‍ മാറിമറിഞ്ഞു

ഇപ്പോള്‍ ചൈനയിലെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. മൂന്നാം പാദവാര്‍ഷികത്തില്‍ ചൈന അതിവേഗം വളരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 4.9 ശതമാനം വളര്‍ച്ചയാണ് ജൂലൈ-സെപ്തംബര്‍ കാലയളവില്‍ ചൈന നേടിയിരിക്കുന്നത്. ഇതെങ്ങനെയാണ് വളര്‍ച്ച കൈവരിക്കാന്‍ ചൈനയ്ക്ക് സാധിച്ചത് എന്ന ചോദ്യം സ്വാഭാവികം.

ചൈനീസ് ഭരണകൂടം ചെയ്തത്

ചൈനീസ് ഭരണകൂടം ചെയ്തത്

ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. ജനങ്ങളുടെ കൈവശം കൂടുതല്‍ പണമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതോടെ അവര്‍ക്ക് ആശങ്കയില്ലാതെ സാധനങ്ങള്‍ വാങ്ങുന്നതിനും കെട്ടിട നിര്‍മാണത്തിനും സാധിച്ചു. ഇതാകട്ടെ വിപണിയെ സജീവമാക്കുകയും ചെയ്തു.

ഒരുപരിധി വരെ തടഞ്ഞു

ഒരുപരിധി വരെ തടഞ്ഞു

ലോകരാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലും ഭാഗിക ലോക്ക്ഡൗണിലും കഴിയുന്ന വേളയിലാണ് ചൈന വളര്‍ച്ച തിരിച്ചുപിടിച്ചത് എന്നത് എടുത്തുപറയേണ്ടതാണ്. ചൈനയില്‍ കൊറോണ രോഗം വ്യാപിച്ച വേളയില്‍ ലോകത്തെ മറ്റു രാജ്യങ്ങളില്‍ ഭീതി ശക്തമായിരുന്നില്ല. ചൈന കര്‍ശന നിയന്ത്രണത്തോടെ കൊറോണയെ ഒരുപരിധി വരെ തടഞ്ഞു.

ഘങ്ങളായി വളര്‍ച്ച

ഘങ്ങളായി വളര്‍ച്ച

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ ചൈനയുടെ വളര്‍ച്ച ഇടിയുകയാണ് ചെയ്തത്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. 3.2 ശതമാനമായിരുന്നു രണ്ടാംപാദത്തിലെ വളര്‍ച്ച. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 4.9 ശതമാനം വളര്‍ച്ചയിലെത്തി.

ചൈനയുടെ പരിഷ്‌കാരങ്ങള്‍

ചൈനയുടെ പരിഷ്‌കാരങ്ങള്‍

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകള്‍ ചൈനയുടെ വളര്‍ച്ച എടുത്തുകാട്ടുന്നു. ചെലവഴിക്കല്‍ വര്‍ധിപ്പിച്ചു, നികുതി ഇളവ് പ്രഖ്യാപിച്ചു, വായ്പാ പലിശ നിരക്ക് കുറച്ചു, ബാങ്കുകളിലെ കരുതല്‍ ധനത്തിന്റെ അനുപാതം താഴ്ത്തി... തുടങ്ങിയ നടപടികള്‍ സ്വീകരിച്ചതോടെ ചൈനയില്‍ വളര്‍ച്ച കൈവരികയും തൊഴില്‍ വര്‍ധിക്കുകയും ചെയ്തു.

പ്രതീക്ഷയും ആശങ്കയും

പ്രതീക്ഷയും ആശങ്കയും

നിലവിലെ സാഹചര്യത്തില്‍ ചൈനയ്ക്ക് ആശങ്കയില്ല. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയുടെ വളര്‍ച്ച ആഗോള സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇക്കാര്യം ഐഎംഎഫും എടുത്തുപറയുന്നു. അതേസമയം, അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ ഇതുവരെ പഴയ വളര്‍ച്ച തിരിച്ചുപിടിക്കാത്തത് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

 ഇന്ത്യയുടെ ശ്രമങ്ങള്‍

ഇന്ത്യയുടെ ശ്രമങ്ങള്‍

ഏഷ്യയിലെ പ്രബല സാമ്പത്തിക ശക്തിയായ ഇന്ത്യ വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പട്ടിണി വര്‍ധിച്ചു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നു കഴിഞ്ഞു.

ഇളവുകളുമായി കേന്ദ്രം

ഇളവുകളുമായി കേന്ദ്രം

ജനങ്ങളുടെ കൈവശം കൂടുതല്‍ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം സൗജന്യ ധാന്യ വിതരണവും നടത്തുന്നുണ്ട്. വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില ഇളവുകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

12000 കോടി രൂപ നല്‍കും

12000 കോടി രൂപ നല്‍കും

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സംഘടിത മേഖലയിലെ ജീവനക്കാരുടെയും സേവിങ്‌സ് വര്‍ധിപ്പിക്കും. ജോലിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് അവരുടെ കൈവശം കൂടുതല്‍ പണമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എല്‍ടിസി കാഷ് വൗച്ചര്‍, ഉല്‍സവ കാല അഡ്വാന്‍സ് സ്‌കീം എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഞെരുക്കത്തിലായ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി 12000 കോടി രൂപയുടെ വായ്പ അനുവദിക്കും.

English summary
China's Economy marked 4.9% Growth Between July and September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X