കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ പിണക്കണ്ട!!ശത്രുവാക്കിയാല്‍ പെടും!!ചൈനക്ക് ചൈനക്കാരുടെ തന്നെ ഉപദേശം!!

നിലപാട് മയപ്പെടുത്തണമെന്ന് അഭിപ്രായം

Google Oneindia Malayalam News

ബീജിങ്ങ്: ഡോക്‌ലാം വിഷയത്തിലെ കര്‍ക്കശ നിലപാട് ചൈന തുടര്‍ന്നാല്‍ ഇന്ത്യയെ ശത്രുവാക്കാനേ സാധിക്കുകയുള്ളൂവെന്ന് ചൈനീസ് വിദഗ്ധര്‍. ചൈനയിലെ മോണിങ്ങ് പോസ്റ്റ് ദിനപ്പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് പരാമര്‍ശം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്നതിനു പുറമേ ചൈനയുടെ വ്യാപാര രംഗത്ത് നാഴികക്കല്ലായേക്കാവുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെയും സംഘര്‍ഷം കാര്യമായി ബാധിച്ചേക്കാമെന്നും ചൈനീസ് അസോസിയേന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ ഉപദേശകന്‍ സുന്‍ ഷിഹായ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഡോക്‌ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്തര്‍ക്കം മുറുകുന്നതല്ലാതെ സമാധാനപരമായ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. സംഘര്‍ഷം ആരംഭിച്ചിട്ട് നാല്‍പതു ദിവസങ്ങളായി. ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോഴും പ്രശ്‌നം രമ്യമായി ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള സാധ്യതകള്‍ മുന്‍പിലുണ്ട്. വിഷയത്തില്‍ സമാധാനപരമായ ചര്‍ച്ച സാധ്യമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ പേടിയോ..?

ഇന്ത്യയെ പേടിയോ..?

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ചൈനയോടൊപ്പമുണ്ടെങ്കിലും ഇന്ത്യയുടെ നാവിക ശേഷി ശക്തമാണെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍പു നടന്ന യുദ്ധത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി എന്നുള്ളത് സത്യം തന്നെയാണ്. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും ഇന്ത്യ ഒരുപാട് മാറി. ഇന്ത്യന്‍ മഹാസമുദ്രം ബീജിങ്ങേലേക്കുള്ള വ്യാപാര സാധ്യതകള്‍ തുറക്കുന്നന സ്ഥലം കൂടിയാണെന്നാണ് വിദഗ്ധാഭിപ്രായം.

കടല്‍ വ്യാപാരം പ്രധാനം

കടല്‍ വ്യാപാരം പ്രധാനം

എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ മഹാസമുദ്രവും മലാക്ക കടലിടുക്കും വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ചൈന. ഇറക്കു മതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും മലാക്ക കടലിടുക്കിലൂടെയുമാണ് രാജ്യത്തെത്തുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യയെ പിണക്കുന്നത് വ്യാപാരരംഗത്തും തടസ്സമാകുമെന്ന് ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം

ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം

മൂന്നു പതിറ്റാണ്ടുകള്‍ക്കിടയിലുള്ള ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സംഘര്‍ഷവും അവിശ്വാസവും ഇന്ത്യക്കാര്‍ക്കിടയില്‍ ചൈനാവിരുദ്ധ വികാരം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

എത്രയും വേഗം തീര്‍പ്പാക്കണം

എത്രയും വേഗം തീര്‍പ്പാക്കണം

അതിര്‍ത്തി പ്രശ്‌നം വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ചൈനയുടെ വ്യാപാര, സാമ്പത്തിക മേഖലകളെ ബാധിക്കുമെന്നാണ് ലേഖകന്റെ അഭിപ്രായം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയല്‍ ചൈനയുടെ മുഖ്യ പങ്കാളികാന്‍ ഇന്ത്യക്കു സാധിക്കും. ഇന്ത്യയുമായുള്ള പ്രശ്‌നം ചര്‍ച്ചകളിലൂയെ പരിഹരിക്കുന്നതാണ് എന്തു കൊണ്ടും ചൈനക്ക് നല്ലതെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ്

വണ്‍ ബെല്‍റ്റ് വണ്‍ റോഡ്

50 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഒരുങ്ങുന്നത്. സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും, ഈ അവസരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും ചൈന പറയുന്നു.

അതിര്‍ത്തി തര്‍ക്കം

അതിര്‍ത്തി തര്‍ക്കം

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്‌ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡോക്‌ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

English summary
China's hardball politics over Doklam could end up making India an enemy: Chinese Experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X