കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേക്ക് ഇന്‍ ഇന്ത്യ'ക്ക് ബദലായി 'മെയ്ഡ് ഇന്‍ ചൈന'

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: ലോക വിപണി പിടിക്കാന്‍ ഇന്ത്യ 'മേക്ക് ഇന്‍ ഇന്ത്യ'ക്ക് ബദലായി ചൈനയും രംഗത്ത്. മെയ്ഡ് ഇന്‍ ചൈന എന്ന യജ്ഞത്തിന് ചൈനയിലും തുടക്കമായി.

ഇപ്പോള്‍ തന്നെ ലോകത്ത പ്രധാന കമ്പനികളെല്ലാം ചൈന കേന്ദ്രീകരിച്ചാണ് ഉത്പന്നങ്ങളുടെ നിര്‍മാണം നടത്തുന്നത്. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ചൈനയുടെ പുതിയ പദ്ധത്.

Modi Xi Jinping

നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കി ആകര്‍ഷിക്കാണ് ചൈന 'മെയ്ഡ് ഇന്‍ ചൈന' യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗവേഷണ രംഗത്തും പുത്തന്‍ സാങ്കേതിക രംഗത്തും പിടിമുറുക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

ഗവേഷണ രംഗമാണ് ചൈന പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതിനായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് വന്‍തോതില്‍ നികുതിഇളവ് നല്‍കാനാണ് ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനം. വ്യോമയാനം, ബയോ മെഡിസിന്‍ പ്രൊഡക്ഷന്‍, റെയില്‍-കപ്പല്‍ നിര്‍മാണം, തുടങ്ങി പല മേഖലകളിലും ഈ ഇളവ് ലഭിക്കും.

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യക്ക് ഒപ്പം തന്നെ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തടയിടാനാണോ ചൈന ഉദ്ദേശിക്കുന്നത് എന്നാണ് സംശയിക്കുന്നത്. ഉത്പാദന മേഖലയില്‍ ഇന്ത്യയിലേക്ക് കമ്പനികള്‍ വരുന്നതിന് മോദി ഉയര്‍ത്തിക്കാട്ടിയത് ശക്തമായ ജനാധിപത്യ സംവിധാനമാണ്. കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയെ പ്രതിരോധിക്കാനാണ് മോദി ഇതതരം പരാമര്‍ശം നടത്തിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഉത്പാദന മേഖലയില്‍ ഇന്ത്യ നടത്താനൊരുങ്ങുന്ന നീക്കങ്ങള്‍ക്ക് ചൈനയുടെ നടപടി പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

English summary
China's 'Made In China' campaign to tackle India's 'Make in India' project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X