കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഴ്‌സിവീയറന്‍സിന് പിറകെ സുറോങ് റോവറും ചൊവ്വയില്‍; ചൈനയ്ക്ക് ചരിത്ര നേട്ടം

Google Oneindia Malayalam News

ബീജിങ്: ചൈനയുടെ ചൊവ്വ പര്യവേഷണ പേടകം സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങി. നിര്‍ണായക നിമിഷങ്ങള്‍ മറികടന്നാണ് സുറോങ് റോവര്‍ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്തത്.

ടിയാന്‍വെന്‍-1 എന്നാണ് ചൈനയുടെ ചൊവ്വാ ദൗത്യത്തിന്റെ പേര്. മൂന്ന് മാസം ആണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകം ചൊവ്വയെ ചുറ്റിയത്. അതിന് ശേഷം ആയിരുന്നു സുറോങ് റോവര്‍ വേര്‍പെട്ട് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്.

Mars

അവസാനത്തെ ഏഴ് മിനിറ്റാണ് ഇത്തരം ദൗത്യങ്ങളില്‍ ഏറെ നിര്‍ണായകം. മാതൃപേടകത്തില്‍ നിന്ന് വേര്‍പെടുന്ന റോവറുമായി ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുപോകാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം വിജയകരമായി മറികടന്ന് സുറോങ് റോവര്‍ ചൊവ്വയില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുകയായിരുന്നു.

ഒരു വര്‍ഷം പഴക്കമുണ്ട് ചൈനയുടെ ചൊവ്വ ദൗത്യത്തിന്റെ തുടക്കത്തിന്. ചൈന തന്നെ വികസിപ്പിച്ചെടുത്ത ലോങ് മാര്‍ച്ച് 2 എന്ന റോക്കറ്റ് ആയിരുന്നു വിക്ഷേപണവാഹനം. 2021 ഫെബ്രുവരി 24 ന് ടിയാന്‍വെന്‍-1 ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിയിരുന്നു.

ആറ് ചക്രങ്ങളാണ് സുറോങ് റോവറിനുള്ളത്. ആ ചക്രങ്ങള്‍ ഉപയോഗിച്ചാണ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിക്കുക. ചൊവ്വയുടെ യുട്ടോപ്യ പ്ലാനീഷ്യ എന്ന മേഖയിലാണ് റോവര്‍ ഇറങ്ങിയത്. അമേരിക്കയുടെ പേഴ്‌സിവിയറന്‍സ് എന്ന ചൊവ്വാ പര്യവേഷണ പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി അധികം കഴിയാതെയാണ് ചൈനയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

സുറോങ് റോവര്‍ മൂന്ന് മാസം ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. 240 കിലോഗ്രാം ഭാരമുണ്ട് ഈ റോവറിന്. ചൈനീസ് പുരാണത്തില്‍ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നല്‍കിയിട്ടുള്ളത്. ചൈനീസ് ഇതിഹാസങ്ങളില്‍ അഗ്നിദേവന്റെ പേരുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.

4 ഏകാംഗ കക്ഷികൾക്കും മന്ത്രിസ്ഥാനം? കേരള കോൺഗ്രസിന് ഒന്ന് മാത്രം.. പുതിയ ഫോർമുല ഇങ്ങനെ4 ഏകാംഗ കക്ഷികൾക്കും മന്ത്രിസ്ഥാനം? കേരള കോൺഗ്രസിന് ഒന്ന് മാത്രം.. പുതിയ ഫോർമുല ഇങ്ങനെ

ഇസ്രയേലില്‍ വെച്ച് കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു, വി മുരളീധരൻ ഏറ്റുവാങ്ങിഇസ്രയേലില്‍ വെച്ച് കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു, വി മുരളീധരൻ ഏറ്റുവാങ്ങി

കൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ഐഎംഎകൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ഐഎംഎ

പ്രിയങ്കയുടെ മരണം; ഉണ്ണി പി രാജൻദേവിനെതിരെ തെളിവുകളുമായി കുടുംബം, കസ്റ്റഡിയിൽ എടുത്തേക്കുംപ്രിയങ്കയുടെ മരണം; ഉണ്ണി പി രാജൻദേവിനെതിരെ തെളിവുകളുമായി കുടുംബം, കസ്റ്റഡിയിൽ എടുത്തേക്കും

കേരളത്തിലും തമിഴ്‌നാട്ടിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത; കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ് കേരളത്തിലും തമിഴ്‌നാട്ടിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത; കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

കോരിച്ചൊരിഞ്ഞ് മഴ, സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്കോരിച്ചൊരിഞ്ഞ് മഴ, സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
High Court against central government | Oneindia Malayalam

English summary
China's Mars Expedition: Spacecraft Zhurong Rover landed successfully on Mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X