• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

 • By Desk

ബീജിങ്: കൊറോണ രോഗം ആദ്യം കണ്ടത് ചൈനയിലെ വുഹാനിലാണ്. ഇവിടെയുള്ള മാംസ വിപണിയില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് ആസ്‌ത്രേലിയയിലേക്കും തായ്‌വാനിലേക്കും വ്യാപിച്ച രോഗം അതിവേഗം പടര്‍ന്നു. യൂറോപ്പും അമേരിക്കയും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്കയില്‍ മരണം 10000 ആയി.

cmsvideo
  കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam

  ലോകത്തെ പ്രധാന ശക്തികളെല്ലാം തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്നു. രോഗ വ്യാപനം തടയാന്‍ അവശ്യം വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും മതിയാകാതെ വന്നിരിക്കുന്നു വന്‍ ശക്തി രാജ്യങ്ങള്‍ക്ക്. ഇവിടെയാണ് ചൈന വ്യത്യസ്തമാകുന്നത്. കൊറോണ വൈറസ് വ്യാപനം വന്‍ സാമ്പത്തിക നേട്ടത്തിനുള്ള മാര്‍ഗമാക്കി ചൈന. വിശദാംശങ്ങള്‍ ഇങ്ങനെ...

   സഹായ വാഗ്ദാനവുമായി ചൈന

  സഹായ വാഗ്ദാനവുമായി ചൈന

  കൊറോണ വൈറസ് ഭീതി നേരിടുന്ന എല്ലാ രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. രോഗം വ്യാപിക്കുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്.

  ഒന്നും തികയാതെ യൂറോപ്പ്

  ഒന്നും തികയാതെ യൂറോപ്പ്

  കൊറോണ രോഗം ഇത്രയും ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കയും യൂറോപ്പും കരുതിയതേ ഇല്ല. മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് അവിടെയുള്ള ജനങ്ങള്‍ ആദ്യം ഇടപെട്ടത്. ഇതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കൂട്ട മരണ വിവരങ്ങള്‍. അതുകൊണ്ടുതന്നെ മെഡിക്കല്‍ ഉപകരണങ്ങള്‍ അവര്‍ക്ക് തികയാതെ വന്നു.

  ചൈനീസ് കയറ്റുമതി

  ചൈനീസ് കയറ്റുമതി

  അവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ പോലുമില്ലാതെ പ്രതിസന്ധി നേരിടുകയാണ് അമേരിക്കയും യൂറോപ്പും. ഈ ഘട്ടത്തിലാണ് ചൈനയുടെ സഹായ വാഗ്ദാനം. യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് പ്രധാനമായും മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ചൈനയാണ്.

  11000 കോടി

  11000 കോടി

  മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി വഴി വന്‍ ലാഭം കൊയ്യുകയാണ് ചൈന. 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 11000 കോടി രൂപ) യാണ് ചൈന ഇതുവരെ സമ്പാദിച്ചിരിക്കുന്നത്. മാര്‍ച്ച ഒന്ന് മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കാണിത്. ചൈനീസ് മാധ്യമമായ സിന്‍ഹുവയും ഗ്ലോബല്‍ ടൈംസുമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

  ഇതാണ് കയറ്റുമതി ചെയ്തത്

  ഇതാണ് കയറ്റുമതി ചെയ്തത്

  മാസ്‌കുകള്‍, വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങള്‍, തെര്‍മോ മീറ്ററുകള്‍, വെന്റിലേറ്ററുകള്‍, ടെസ്റ്റിങ് കിറ്റ് എന്നിവ കയറ്റുമതി ചെയ്തതിലൂടെയാണ് ചൈന ഒരു മാസത്തിനിടെ 11000 കോടി സമ്പാദിച്ചിരിക്കുന്നത്. കസ്റ്റംസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിന്‍ ഹായ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

  ചൈന ചെയ്തത് ഇങ്ങനെ

  ചൈന ചെയ്തത് ഇങ്ങനെ

  ചൈനയില്‍ ഒരു ഭാഗം വൈറസ് കാരണമായി അടച്ചിട്ടപ്പോള്‍ മറുഭാഗത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം തകൃതിയായിരുന്നു. ഇന്ത്യയിലെ പോലെ രാജ്യം മൊത്തം അടച്ചിടല്‍ ചൈന പ്രഖ്യാപിച്ചിരുന്നില്ല. മാത്രമല്ല, ജീവനക്കാര്‍ക്ക് രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ജോലി തുടരാനുള്ള അവസരവും അവര്‍ കമ്പനികള്‍ക്ക് നല്‍കി.

  ചൈനയുടെ വാദവും ആക്ഷേപവും

  ചൈനയുടെ വാദവും ആക്ഷേപവും

  ഗുണമേന്മയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് തങ്ങള്‍ കയറ്റുമതി ചെയ്യുന്നതെന്ന് വാണിജ്യ മന്ത്രാലയ ഉദ്യഗസ്ഥ ജിയാങ് ഫാന്‍ അവകാശപ്പെടുന്നു. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമില്ലെന്നാണ് യൂറോപ്പിലെ ചില രാജ്യങ്ങളുടെ ആരോപണം. അതിനിടെ യൂറോപ്പ് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങല്‍ അമേരിക്ക തട്ടിയെടുക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

  പോര് ഇങ്ങനെയും

  പോര് ഇങ്ങനെയും

  തങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ അമേരിക്ക കൈവശപ്പെടുത്തിയെന്ന ആരോപണവുമായി ജര്‍മനി രംഗത്തുവന്നിരിക്കുകാണ്. ജര്‍മനി മാത്രമല്ല, കാനഡയും ഫ്രാന്‍സും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു. തായ്‌ലാന്റിലെ ബാങ്കോക്കില്‍ എത്തിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കമ്പനിയെ സ്വാധീനിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം.

  ഞെട്ടിക്കുന്ന മുന്നേറ്റം

  ഞെട്ടിക്കുന്ന മുന്നേറ്റം

  മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന മുന്നേറ്റമാണ് ചൈന നടത്തിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ചൈനയിലും ആവശ്യം ഏറിയിട്ടുണ്ട്. എങ്കിലും കയറ്റുമതിയില്‍ നിയന്ത്രണം വരുത്തയിട്ടില്ല. കയറ്റുമതി നിയന്ത്രണം വരുത്തുന്നത് സാമ്പത്തിക മേഖലയില്‍ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ചൈനയുടെ അഭിപ്രായം.

   54 രാജ്യങ്ങളിലേക്ക്

  54 രാജ്യങ്ങളിലേക്ക്

  54 രാജ്യങ്ങളിലേക്കും മൂന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനീസ് കമ്പനികള്‍ നല്‍കുന്നുണ്ട്. മേന്മ കുറഞ്ഞ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്താല്‍ കനത്ത ശിക്ഷ കമ്പനികള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

  വന്‍ പ്രതിസന്ധി

  വന്‍ പ്രതിസന്ധി

  യൂറോപ്പിലെ പല രാജ്യങ്ങള്‍ക്കും രോഗികള്‍ക്ക് വേണ്ട വസ്തുക്കള്‍ മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും ഇല്ലെന്നാണ് വിവരം. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം വ്യാപിച്ചാല്‍ യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടേണ്ടിവരും.

  സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

  അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും

  English summary
  China's medical supplies exports top 1.43 billion dollars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more