കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചുംബനത്തില്‍ എല്ലാമുണ്ട്; ട്രംപ് ജയിക്കുമെന്ന പ്രവചനത്തിന് പിന്നിലെ രഹസ്യം

പ്രവചനങ്ങളുടെ രാജാവെന്ന് വിളിപ്പേരുള്ള ഗെദയാണ് ട്രംപിന്റെ വിജയം പ്രവചിച്ചത്

  • By Sandra
Google Oneindia Malayalam News

ഷാങ്ഹായ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന് പ്രവചനവുമായി ചൈനീസ് കുരങ്ങന്‍. പ്രവചനങ്ങളുടെ രാജാവെന്ന് വിളിപ്പേരുള്ള ഗെദ എന്ന ചൈനീസ് കുരങ്ങനാണ് ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്. തിരഞ്ഞടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഗെദയുടെ പ്രവചനമെന്നതാണ് മറ്റൊരു ആകര്‍ഷണം. ഷിയാങ്ഹൂ ഇക്കോളജിക്കല്‍ ടൂറിസം പാര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു പ്രവചനം.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാല്‍ള്‍ഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെയും ചിത്രങ്ങളില്‍ നിന്ന് ട്രംപിന്റെ ചിത്രത്തില്‍ കെട്ടിപ്പിട്ടിച്ച് ചുണ്ടില്‍ മുത്തമിടുകയായിരുന്നു. പ്രവചനത്തിന്റെ കാര്യത്തില്‍ പോള്‍ നീരാളിയുടെ പിന്‍ഗാമിയെന്നാണ് ഇപ്പോള്‍ ഗെദ വിശേഷിപ്പിക്കപ്പെടുന്നത്.

trump-07

2016 ലെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പോര്‍ച്ചുഗലിന്റെ വിജയം പ്രവചിച്ച അഞ്ച് വയസ്സുള്ള വാനരനെക്കുറിച്ച് വാര്‍ത്താ പോര്‍ട്ടലായ ഐഫെഗായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും പതാകകള്‍ക്ക് കീവില്‍ വച്ച പഴങ്ങളില്‍ പോര്‍ച്ചുഗലിന്റെ ദേശീയ പതാകയ്ക്ക് കീഴില്‍ വച്ച പഴമെടുത്ത് ഗെദ കഴിക്കുകയായിരുന്നു.

ലോകക്കപ്പ് മത്സരങ്ങളില്‍ വിജയികളെ പ്രവചിച്ച് ലോക ശ്രദ്ധയാകര്‍ഷിച്ച പോള്‍ നീരാളിയ്ക്ക് ശേഷം പ്രശസ്തിയിലേക്ക് ഉയരുകയാണ് ഗെദയും. 2010 ലെ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ വിജയികളെ പോള്‍ നീരാളി പ്രവചിച്ചത് ഏറെ വാര്‍ത്തയായിരുന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ലീഡ് ചെയ്തിരുന്ന ഹിലരിയ്‌ക്കൊപ്പം തന്നെയാണ് നിലവില്‍ ട്രംപിന്റെ സ്ഥാനം. ഹിലരിയുടെ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചതാണ് ഹിലരിയ്ക്ക് തിരിച്ചടിയായത്.

English summary
China's 'monkey king' declares Donald Trump as next US president. Chinese money bacame the star after correctly predicted Portugal would win the 2016 European football championship in July, two days before Cristiano Ronaldo's side prevailed 1-0. Online news portal ifeng.com reported at the time about Geda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X