കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതുമുത്തശ്ശിക്ക് വിട; ചൈനയിലെ 'ഏറ്റവും പ്രായം കൂടിയ' വ്യക്തി അലിമിഹാൻ സെയ്തി അന്തരിച്ചു

മുതുമുത്തശ്ശിക്ക് വിട; ചൈനയിലെ 'ഏറ്റവും പ്രായം കൂടിയ' വ്യക്തി അലിമിഹാൻ സെയ്തി അന്തരിച്ചു

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അലിമിഹാൻ സെയ്തി അന്തരിച്ചു. 135 വയസ്സായിരുന്നു അന്തരിച്ച അലിമിഹാൻ സെയ്തിയ്ക്ക്. പശ്ചിമ ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിലാണ് അന്ത്യം സംഭവിച്ചത്.

കെഷ്ഗറിലെ കൊമുസെറിക് നഗരത്തിൽ 1886 ജൂൺ 25 നാണ് അലിമിഹാൻ സെയ്തി ജനിച്ചതെന്ന് പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

alimihan seyiti

2013 ൽ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻ‍ ജെറിയാട്രിക്സ് പുറത്തിറക്കിയ ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളുടെ പട്ടികയിൽ അവർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

വളരെ ലളിതവും ചിട്ടയും അടങ്ങുന്ന ദൈനംദിന ജീവിതമായിരുന്നു അലിമിഹാൻ സെയ്തിയ്ക്ക്. എപ്പോഴും കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കുകയും മുറ്റത്ത് വെയിൽ കായുന്നതിന് മുൻപ് കുളിക്കുകയും ചെയ്യുമായിരുന്നു. ചില സമയങ്ങളിൽ, സെയ്തിയുടെ കൊച്ചുമക്കൾക്ക് ഒപ്പം സമയം ചെലവഴിക്കാനും അവരെ പരിപാലിക്കുകയുടെ ചെയ്തിരുന്നു.

അമ്മയുടെ പൊതുയോഗം തുടങ്ങി, സിദ്ധീഖിനെതിരെ മണിയൻപിള്ളരാജുവും ഷമ്മി തിലകനും രംഗത്ത്അമ്മയുടെ പൊതുയോഗം തുടങ്ങി, സിദ്ധീഖിനെതിരെ മണിയൻപിള്ളരാജുവും ഷമ്മി തിലകനും രംഗത്ത്

അതേ,സമയം, 90 വയസ്സിന് മുകളിൽ പ്രായമുള്ള ധാരാളം പ്രായമുള്ളവർ കോമുക്സെറിക് പ്രദേശത്ത് ഉണ്ട്. ആയതിനാൽ തന്നെ ഇതിനെ ഒരു "ദീർഘായുസ്സ് നഗരം" എന്നറിയപ്പെടുന്നു. ആരോഗ്യ സേവനങ്ങളുടെ പുരോഗതി ഇവരുടെ ദീർഘായുസ്സിന് ഭാഗികമായി സംഭാവന നൽകിയിട്ടുണ്ട്.

60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കായി പ്രാദേശിക ഗവൺമെന്റ് കരാർ പ്രകാരം ഡോക്ടർമാരുടെ സേവനം, സൗജന്യ വാർഷിക ശാരീരിക പരിശോധനകൾ, പ്രതിമാസ അഡ്വാൻസ്ഡ് ഏജ് സബ്‌സിഡി എന്നിവ നൽകുന്നുണ്ട്.

English summary
China's oldest person alimihan seyiti passed away at 135
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X