കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറ്റ് മാര്‍ക്കറ്റ് പൂട്ടി ഷെന്‍സെന്‍... ചൈനയില്‍ കൊറോണ പേടി, പട്ടിയും പൂച്ചയുമില്ല, നിരോധനം ഇങ്ങനെ

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ നിരവധി പ്രശ്‌നങ്ങളാണ് ഉടലെടുത്തത്. ചൈന മൃഗങ്ങളെ തിന്നുന്നത് കൊണ്ടാണ് ഇത്തരം മഹാമാരികള്‍ വരുന്നതെന്ന് കടുത്ത പ്രചാരണമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ വെറ്റ് മാര്‍ക്കറ്റ് തുറന്ന് ചൈന ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഈനാംപേച്ചികളില്‍ നിന്നോ വവ്വാലില്‍ നിന്നോ ഒക്കെയാണ് രോഗം പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളും പിന്നാലെ വന്നിരുന്നു.

പക്ഷേ ഇത്തരം മൃഗങ്ങളെ ചൈന ഭയന്ന് തുടങ്ങിയെന്നാണ് മനസ്സിലാവുന്നത്. ചൈനയിലെ പ്രമുഖ നഗരമായ ഷെന്‍സെന്‍ വെറ്റ് മാര്‍ക്കറ്റ് പൂട്ടി കെട്ടിയിരിക്കുകയാണ്. ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന വാര്‍ത്തകളും സജീവമാണ്. അതേസമയം ചൈനീസ് ജനതയ്ക്ക് ഇത്തരം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഇല്ലാതെ നിത്യ ജീവിതം മുന്നോട്ട് പോകില്ല.

ഷെഹ്‌സെന്‍ നഗരം

ഷെഹ്‌സെന്‍ നഗരം

ചൈനയില്‍ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഷെഹ്‌സെന്‍ മാറിയിരിക്കുകയാണ്. മൃഗങ്ങളുടെ വില്‍പ്പനയോ മാംസം വില്‍ക്കുകയോ ചെയ്യരുതെന്നാണ് വിലക്കിന്റെ ഭാഗമായി പറയുന്നത്. പട്ടിയുടെയും പൂച്ചയുടെയും ഇറച്ചിയുടെ വില്‍പ്പനയും വളര്‍ത്തുന്നതിനായുള്ള വില്‍പ്പനയുമാണ് തടഞ്ഞത്. മൃഗങ്ങളില്‍ നിന്നാണ് കൊറോണ പടര്‍ന്ന് പിടിച്ചതെന്ന പ്രചാരണം ചൈനയില്‍ ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ ഡോക്ടര്‍മാര്‍ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പകര്‍ന്നത് ഇവ വഴിയാണോ?

പകര്‍ന്നത് ഇവ വഴിയാണോ?

വുഹാനില്‍ കൊറോണ പടര്‍ന്ന് പിടിച്ചത് വവ്വാലുകള്‍, പാമ്പുകള്‍, വെരുകള്‍ എന്നിവയിലൂടെയാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടില്‍ ഈനാംപേച്ചിയുടെ ശരീരത്തില്‍ കൊറോണവൈറസിന് സമാനമായ വൈറസ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രാജ്യത്തേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന ഈനാംപേച്ചികളിലാണ് ഇത്തരം വൈറസുകള്‍ കണ്ടിരുന്നത്. എന്നാല്‍ വെറ്റ് മാര്‍ക്കറ്റുകള്‍ കഴിഞ്ഞ ദിവസം തുറന്നതോടെ ഈനാംപേച്ചികളും മാര്‍ക്കറ്റില്‍ സുലഭമായി ലഭിച്ചിരുന്നു.

എന്തുകൊണ്ട് വിലക്ക്

എന്തുകൊണ്ട് വിലക്ക്

മെയ് ഒന്ന് വരെയാണ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്. ദക്ഷിണ ചൈനീസ് മേഖലയാണ് ഇത്. നായകളും പൂച്ചകള്‍ക്കും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. പ്രത്യേകിച്ച് വളര്‍ത്ത് മൃഗങ്ങളാവുമ്പോള്‍ ഇവര്‍ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്താനും സാധ്യത കൂടുതലാണ്. ഇവയുടെ ഇറച്ചി കഴിക്കുന്നതിലൂടെയും ഇത്തരം മാരക രോഗങ്ങള്‍ വരാന്‍. ഹോങ്കോങിലും തായ്‌വാനിലും സ്വീകരിച്ച അതേ നിരോധനം തന്നെയാണ് കൊണ്ടുവരുന്നതെന്ന് ഷെന്‍സെന്‍ അധികൃതര്‍ പറഞ്ഞു. നിരന്തരമായി അഭ്യര്‍ത്ഥനകള്‍ വന്നത് കൊണ്ടാണ് ഇവയുടെ വില്‍പ്പന നിരോധിച്ചത്.

ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

ഏഷ്യയില്‍ 30 മില്യണ്‍ നായകളെ ഒരു വര്‍ഷം മാംസത്തിനായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ചൈനയില്‍ നായകളെ ഭക്ഷിക്കുന്നത് അത്ര പരിചിതമായ കാര്യമല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മൃഗ സംരക്ഷ സംഘടനകള്‍ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ചൈനയില്‍ മാത്രം പത്ത് മില്യണ്‍ നായകളെയും നാല് മില്യണ്‍ പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇത് ഒരു വര്‍ഷത്തെ കണക്കാണ്. ചില മേഖലകളില്‍ ഇപ്പോഴും ഇവയെ ഭക്ഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊറോണയെ നേരിടാന്‍ കരടിയുടെ പിത്തനീര് ഉപയോഗിക്കാനും ചൈന അനുവാദം നല്‍കിയിട്ടുണ്ട്. ചൈനയുടെ പരമ്പരാഗത മരുന്നുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

കടുത്ത ക്രൂരത

കടുത്ത ക്രൂരത

കരടിയും പിത്തനീര് എടുക്കുന്നത് ഏറ്റവും വേദനിപ്പിക്കുന്ന കാര്യമാണ്. കരടിയുടെ ശരീരത്തില്‍ അതിഭീകര വേദന ഈ സമയത്ത് അനുഭവപ്പെടും. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാനും വൃക്ക രോഗങ്ങള്‍ക്ക് മരുന്നായും ഇവ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസ് ഇത് ഉപയോഗിച്ചാല്‍ ഇല്ലാതാവുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. വനത്തില്‍ നിന്ന് ഉദ്ഭവിക്കപ്പെട്ട ഒരു രോഗത്തെ ഇല്ലാതാക്കാന്‍ മൃഗങ്ങളില്‍ നിന്നുള്ള ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Recommended Video

cmsvideo
ചൈന വീണ്ടും 'വെറ്റ് മാര്‍ക്കറ്റ് തുറന്നു | Oneindia Malayalam
മുന്‍ നടപടികള്‍

മുന്‍ നടപടികള്‍

ചൈന നേരത്തെ വന്യമൃഗങ്ങളുടെ വില്‍പ്പനയും മാംസം വില്‍ക്കലും തടഞ്ഞിരുന്നു. വുഹാനില്‍ മൃഗങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഈ നടപടി. വ്യാപാര കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാനും ഇത്തരം കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും ചൈന ആരംഭിച്ചിരുന്നു. ചൈനയില്‍ മാത്രം ഇതുവരെ 3318 പേരാണ് മരിച്ചത്. 81,589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷെന്‍സെന്‍ നേരത്തെ ആമകളെയും തവളകളെയും കൊല്ലുന്നത് നിരോധിച്ചിരുന്നു.

English summary
china's shenzen bans eating of cats and dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X