കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന അതെല്ലാം പൂട്ടിക്കെട്ടണം, വലിയ ഭീഷണി, തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, വീണ്ടും പ്രശ്നം

Google Oneindia Malayalam News

മെല്‍ബണ്‍: ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് മോറിസണ്‍ പറഞ്ഞു. ഇത് പൂട്ടിക്കാന്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയില്‍ മൃഗങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോറിസണ്‍ രംഗത്തെത്തിയത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ കടുത്ത വികാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തന്നെ യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ ചൈന മറച്ചുവെച്ചെന്ന് ആരോപിച്ച് യുഎസ്സും ബ്രിട്ടനും ഇടഞ്ഞിരുന്നു.

1

ചൈനയുടെ വെറ്റ് മാര്‍ക്കറ്റുകള്‍ വലിയ ഭീഷണി ആരോഗ്യ മേഖലയ്ക്കും മനുഷ്യവംശത്തിനും തന്നെ ഉയര്‍ത്തുന്നുണ്ടെന്ന് മോറിസണ്‍ ഉന്നയിക്കുന്നു. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണ്. 51000 പേരിലധികം മരിക്കുകയും ചെയ്തു. 175ലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ച് കഴിഞ്ഞു. ഈ വൈറസ് ചൈനയില്‍ നിന്നാണ് വന്നത്. ഇത് ലോകം മുഴുവന്‍ വ്യാപിച്ചു. ഈ വെറ്റ് മാര്‍ക്കറ്റുകള്‍ ഭീഷണിയാണെന്ന് ലോകം മുഴുവന്‍ അറിയാം. അവിടെ വില്‍ക്കപ്പെടുന്ന കാര്യങ്ങള്‍ എന്താണെന്ന് ലോകരാജ്യങ്ങള്‍ക്ക് അറിയാമെന്നും മോറിസണ്‍ പറഞ്ഞു.

അതേസമയം ആരോഗ്യപരമായി നോക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കേണ്ടതാണ്. ഇവയെ പൂട്ടാന്‍ അവര്‍ എന്തെങ്കിലും ചെയ്യണം. യുഎന്നിലൂടെയും ലോകാരോഗ്യ സംഘടനയിലൂടെയും വരുന്ന പണം ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം. ഇത് ശരിക്കും ലോകത്തിന് വെല്ലുവിളിയാണ്. അന്താരാഷ്ട്ര സംഘടനകള്‍ കുറച്ച് സമയം ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റിവെക്കണം. വെറ്റ് മാര്‍ക്കറ്റുകള്‍ എത്രത്തോളം ഭീഷണിയാണെന്ന് പഠിക്കണം. ഈ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കാര്യങ്ങള്‍ ആരോഗ്യത്തിനും ലോകരാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണി തന്നെയാണെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ചൈന വീണ്ടും 'വെറ്റ് മാര്‍ക്കറ്റ് തുറന്നു | Oneindia Malayalam

ഇതിനിടെ അമേരിക്കയിലെ പ്രമുഖ നേതാവ് നിക്കി ഹാലിയും ചൈനയ്‌ക്കെതിരെ രംഗത്തെത്തി. ചൈന പുറത്തുവിട്ട കൊറോണകേസുകളുടെ കണക്കില്‍ സംശയമുണ്ടെന്ന് ഹാലി പറഞ്ഞു. നേരത്തെ സിഐഎ ട്രംപിന്റെ ഓഫീസിനെ ചൈന തരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അറിയിച്ചിരുന്നു. മരണനിരക്കുകള്‍ ചൈന കുറച്ച് കാണിച്ചു എന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ മുഴുവന്‍ സഹായിക്കുന്നതിലും കൂടുതല്‍ ചൈന ഇഷ്ടപ്പെട്ടത് സ്വന്തം പ്രതിച്ഛായ ഇടിയാതെ നോക്കുന്നതിലാണെന്ന് ഹാലി ആരോപിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയനും ചൈനയുടെ റിപ്പോര്‍ട്ടുകളെ തള്ളിയിരുന്നു.

English summary
china's wet markets pose great risk says australian pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X