കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാമയുടെ ഇന്ത്യാസന്ദര്‍ശനം: ഇന്ത്യാ- ചൈനാ ബന്ധത്തില്‍ ക്ഷതമുണ്ടാക്കിയെന്ന് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യാ ചൈനാ ബന്ധത്തില്‍ ക്ഷതമുണ്ടാക്കിയെന്ന് ചൈന. ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ അവശേഷിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ദലൈലാമ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത് വേറിട്ട നിലപാടാണെന്നും, ചൈനയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലുള്ള നീക്കമാണിതെന്നും വിദേശകാര്യ മന്ത്രാല.ം പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇന്ത്യ തന്നെ ഒരിക്കല്‍പ്പോലും ചൈനയ്‌ക്കെതിരായി ഉപയോഗിച്ചിട്ടില്ലെന്നാണ് ലാമയുടെ പക്ഷം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശ് ദലൈലാമ സന്ദര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ചെനീസ് വിദേശകാര്യ മന്ത്രാലയലവും ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ നയതന്ത്രപരമായ നടപടികള്‍ക്കുവേണ്ടിയല്ലെന്നും ചൈന വിവാദങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെയും ചൈനീസ് മാധ്യമങ്ങളുടേയും മുന്നറിയിപ്പ് വകവെയ്ക്കാന്‍ തയ്യാറാവാതിരുന്ന ഇന്ത്യ അനുമതി നല്‍കിയതുപ്രകാരം മുന്നോട്ടുപോകുകകായിരുന്നു.

dalai-lama

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാമെന്നും ദലൈലമായുടെ ഇന്ത്യാസന്ദര്‍ശനത്തെ സ്വാധീനിക്കുക വഴി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലാമയുടെ സന്ദര്‍ശനം മതത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയപരമായി ഒന്നുമില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ചൈനയില്‍ നിന്നും ടിബറ്റിനെ വേര്‍പെടുത്താന്‍ ശ്രമിക്കുന്ന അപകടകാരിയായ വിമത നേതാവാണ് ചൈനയ്ക്ക് ദലൈലാമ. ലാമ ഇന്ത്യ സന്ദര്‍ശിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാകുമെന്നായിരുന്നു ചൈനീസ് മുന്നറിയിപ്പ്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലും സമീപ പ്രദേശങ്ങളിലുമുള്ള ബു്ദ്ധിസ്റ്റ് മൊണാസ്ട്രികളില്‍ അധ്യാപനത്തിനായാണ് 81 കാരനായ ലാമ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.

English summary
Enraged by the Dalai Lama's visit to Arunachal Pradesh, China has said that the trip has "severely damaged China-India relations." Hours before China's Foreign Ministry made this statement, China's official state media published an article in which it wrote, "Unlike his predecessors, India's Prime Minister Narendra Modi seems to have taken a different stance on the Dalai issue, raising public engagements with the monk and challenging Beijing's bottom line.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X