കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന് ചൈനയുടെ താക്കീത്: വ്യാപാര താല്‍പ്പര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ല

Google Oneindia Malayalam News

ബെയ്ജിംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് പാര്‍ലമെന്റ് വക്താവ്. രാജ്യത്തിന്റെ വ്യാപാര താല്‍പ്പര്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ചൈനീസ് മുന്നറിയിപ്പ്. സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രസിഡന്റ് ട്രംപ് നീക്കം നടത്തുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ചൈന ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്. സ്റ്റീല്‍ കയറ്റുമതിയ്ക്ക് 25 ശതമാനം താരിഫും അലൂമിനിയം കയറ്റുമതിയ്ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്.

 ട്രംപിന് ചൈനയുടെ താക്കീത്

ട്രംപിന് ചൈനയുടെ താക്കീത്



ചൈനയ്ക്ക് അമേരിക്കയുമായി വ്യാപാര യുദ്ധം വേണ്ടെന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് വക്താവ് ഴാങ് യെസൂയിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിട്ടുള്ളത്. ചൈനീസ് താല്‍പ്പര്യങ്ങളെ ബാധിക്കുന്ന തരത്തില്‍ അമേരിക്ക നിലപാട് സ്വീകരിച്ചാല്‍ ചൈന വെറുതെയിരിക്കില്ലെന്നും അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഴാങ് വ്യക്തമാക്കി. സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനത്തിന് പിന്നാലെ ചൈന നടത്തുന്ന ശക്തമായ പ്രതികരണമാണിത്. ചൈനയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാര ബന്ധങ്ങള്‍ക്ക് തിരിച്ചടിയാവുന്നത് കൂടിയാണ് ട്രംപിന്റെ പ്രഖ്യാപനം.

 സ്റ്റീലിനും അലൂമിനിയത്തിനും താരിഫ്

സ്റ്റീലിനും അലൂമിനിയത്തിനും താരിഫ്

സ്റ്റീല്‍ കയറ്റുമതിയ്ക്ക് 25 ശതമാനം താരിഫും അലൂമിനിയം കയറ്റുമതിയ്ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനയാണ് ലോകത്തെ മുന്‍നിര സ്റ്റീല്‍ ഉല്‍പ്പാദകര്‍. എന്നാല്‍ ചൈനയില്‍ നിന്ന് മറ്റ് വിദേശരാജ്യങ്ങളിലേയ്ക്കുള്ള സ്റ്റീല്‍ കയറ്റുമതിയേക്കാള്‍ 10 കുറവാണ് അമേരിക്കയിലേയ്ക്കുള്ളത്. സ്റ്റീല്‍ ഉല്‍പ്പാദകരായ കാനഡ, ബ്രസീല്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ്

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍



തെറ്റായ ധാരണകളുടെ പുറത്ത് നയരൂപീകരണം നടത്തുന്ന സാഹചര്യത്തില്‍ ഇത് അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും ചൈന വിലയിരുത്തുന്നു. ഇതിന്റെ പ്രത്യാഖാതങ്ങള്‍ അമേരിക്ക കാണാനിരിക്കുന്നതേയുള്ളൂവെന്നും ചൈനീസ് പാര്‍ലമെന്റ് വക്താവും അമേരിക്കയിലെ മുന്‍ ചൈനീസ് അംബാസഡറുമായ ഴാങ് പറയുന്നു.

 ഇറക്കുമതിയ്ക്ക് കടിഞ്ഞാണിടാന്‍

ഇറക്കുമതിയ്ക്ക് കടിഞ്ഞാണിടാന്‍



സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് ഏര്‍പ്പെടുത്തുന്നത് യുഎസിന്റെ തൊഴില്‍ മേഖലയെ രക്ഷിക്കുമെന്നാണ് ട്രംപ് കരുതുന്നത്. എന്നാല്‍ സ്റ്റീലിന്റെയും അലൂമിനിയത്തിന്റേയും വില വര്‍ധിക്കുന്നതിന് മാത്രമേ ഉത് സഹായിക്കുകയുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓട്ടോ, ഓയില്‍ വ്യാപാരങ്ങളെയും ഇത് ബാധിക്കുമെന്നും ചൈന നിരീക്ഷിക്കുന്നു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ ഇറക്കുമതിയ്ക്ക് കടിഞ്ഞാണിടുമെന്നും ചൈനീസ് പാര്‍ലമെന്റ് വക്താവ് ചൂണ്ടിക്കാണിക്കുന്നു.

English summary
China will "take necessary measures" if the United States harms the country's economic interests, a Chinese official said Sunday, as President Donald Trump plans to impose tariffs on steel and aluminium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X