Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ ആന്റിബോഡി കിറ്റുകള്‍ നല്ലതാണ്, പ്രശ്‌നം ഇന്ത്യക്കാണ്, ഉപയോഗിക്കാനറിയില്ല, ചൈന പറയുന്നു!!

ബെയ്ജിംഗ്: ചൈനീസ് മെഡിക്കല്‍ കിറ്റുകളുടെ മോശം നിലവാരത്തെ കുറിച്ചുള്ള ഇന്ത്യയുടെ പരാതി അവഗണിച്ച് ചൈനീസ് കമ്പനികള്‍. ചൈന ഇന്ത്യക്ക് നല്‍കിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. അതില്‍ പ്രശ്‌നം വരാന്‍ ഒരു സാധ്യതയുമില്ല. പ്രശ്‌നം ചൈനയ്ക്കല്ല, ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് ഉപയോഗിക്കാനറിയാത്തതാണെന്നും ചൈന കുറ്റപ്പെടുത്തി. ഇന്ത്യ ആന്റിബോഡി കിറ്റുകള്‍ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും ചൈന പറഞ്ഞു. ഇന്ത്യ അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയത്. പലതിനും നിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാനും തീരുമാനിച്ചിരുന്നു.

1

അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഉയരുന്ന വിമര്‍ശനം വഴിതിരിച്ച് വിടാനുള്ള ശ്രമത്തിലാണ് ചൈന. ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വോണ്ട്‌ഫോ ബയോടെക്, ലിവ്‌സോണ്‍ ഡയഗണോസ്റ്റിക്‌സ്, എന്നീ കമ്പനികളില്‍ നിന്നാണ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത്. നിരവധി സംസ്ഥാനങ്ങളിലേക്ക് ഇത് വിതരണം ചെയ്തിരുന്നു. കൊറോണ വ്യാപനം ശക്തമായതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. രാജസ്ഥാനും ബംഗാളും പറയുന്നത് ഈ കിറ്റുകളിലെ പരിശോധനാ ഫലം തെറ്റാണെന്നാണ്. ഐസിഎംആര്‍ ഇതിന് പിന്നാലെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നു. നിരീക്ഷണത്തിന് മാത്രം ഇത് ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

ചൈനീസ് കിറ്റുകളുടെ നിലവാരം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഐസിഎംആര്‍. ഇതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ കരാര്‍ തന്നെ റദ്ദാക്കാനാണ് തീരുമാനം. അതല്ലെങ്കില്‍ ഇവരോട് പുതിയ കിറ്റുകള്‍ നല്‍കാന്‍ ആവശ്യപ്പെടും. അതേസമയം ഈ നിലപാട് ചൈനീസ് കമ്പനികളെ ചൊടിപ്പിച്ചെന്നാണ് സൂചന. ആഗോള തലത്തില്‍ ഈ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. അവര്‍ക്കൊന്നും ഈ പ്രശ്‌നമില്ല. ഇന്ത്യ ആരോഗ്യ പ്രവര്‍ത്തകര്‍ യൂസര്‍ മാനുവല്‍ നോക്കി കിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ചൈനീസ് കമ്പനികള്‍ പറഞ്ഞു. എന്നാല്‍ ചൈനീസ് കമ്പനികള്‍ എടുത്തുചാടിയാണ് ഈ കിറ്റുകള്‍ പുറത്തിറക്കിയതെന്നും അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Nobel winner says virus is china maded

    ഉപയോഗിക്കുന്നത് മുമ്പേ ചൈനയില്‍ വെച്ച് ഈ കിറ്റുകളുടെ പരീക്ഷണം നടന്നിട്ടില്ല. ഇത് രോഗം കണ്ടെത്തുന്നതില്‍ വിജയിക്കുമോ എന്നൊന്നും പരീക്ഷിച്ചിട്ടേയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ ഈ കിറ്റുകള്‍ക്ക് ആവശ്യക്കാര്‍ വന്നപ്പോള്‍ മനുഷ്യരില്‍ പരീക്ഷിച്ച് നോക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെന്നാണ് പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ പുതിയത് തരാന്‍ ചൈനീസ് കമ്പനികളോട് പറയുമെന്നും, അതല്ലെങ്കില്‍ കരാര്‍ തന്നെ മാറ്റുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. എല്ലാ കിറ്റുകളിലും പരിശോധന നടത്തുകയും, ഇന്ത്യയില്‍ നിന്ന് അനുമതി ലഭിക്കുകയും ചെയ്തതാണെന്ന് ചൈനീസ് കമ്പനികള്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+