കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സ് യുദ്ധക്കപ്പലിനെ ദക്ഷിണ ചൈനാ കടലില്‍ നിന്ന് തുരത്തിയതായി ചൈന, ബൈഡന് ആദ്യ വെല്ലുവിളി

Google Oneindia Malayalam News

ബെയ്ജിംഗ്: ജോ ബൈഡന്‍ അധികാരമേറ്റ് ഒരുമാസം പിന്നിടുന്നതിന് മുമ്പ് കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും. യുഎസിന്റെ മിസൈല്‍ വേധ യുദ്ധക്കപ്പലിനെ ദക്ഷിണ ചൈനാ കടലില്‍ നിന്ന് തുരത്തിയതായി ചൈന. നേരത്തെ തായ്‌വാന്‍ കടലിടുക്കിലൂടെ ഈ കപ്പല്‍ കടന്നുപോയിരുന്നു. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ജോണ്‍ എ മക്കെയിനെ തുരത്താനായി യുദ്ധക്കപ്പലുകളും വ്യോമ സജ്ജീകരണവും ഒരുക്കിയെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സതേണ്‍ തിയറ്റര്‍ പറഞ്ഞു.

1

ഷിഷ ദ്വീപിന് സമീപത്ത് നിന്നാണ് യുദ്ധക്കപ്പലിനെതിരെ ചൈന നടപടിയെടുത്തത്. എന്നാല്‍ സമുദ്ര നിയമ പ്രകാരമുള്ള റോന്ത് ചുറ്റലാണ് നടത്തിയതെന്നും നിയമപ്രകാരമാണ് എല്ലാം നടന്നതെന്നും യുഎസ് നാവിക സേന പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസ്സും ചൈനയും തമ്മില്‍ വലിയ വാക്‌പോരാണ് നടന്നത്. യുഎസ്സിന്റെ യുദ്ധക്കപ്പല്‍ മേഖലയില്‍ കടന്നതിനെതിരെ ചൈന രൂക്ഷമായി പ്രതികരിച്ചിരുന്നു. ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടാവുന്നത്.

നേരത്തെ ട്രംപ് ഭരണകൂടം അധികാരത്തിലിരുന്നപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ചൈനയ്‌ക്കെതിരെ നടത്തിയിരുന്നത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ലോകത്ത് ഒന്നാകെ കോവിഡ് പരത്തിയത് ചൈനയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പല രാജ്യങ്ങളും ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ബൈഡന്‍ ഭരണകൂടം ഇതെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രശ്‌നം ബന്ധം കൂടുതല്‍ വഷളാകുമെന്ന സൂചനയാണ് നല്‍കുന്നത്.

Recommended Video

cmsvideo
Rafale has caused worries in China's camp, says IAF Chief

ദക്ഷിണ ചൈന കടല്‍ തങ്ങളുടേതാണെന്ന വാദമാണ് ചൈന ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഫിലിപ്പൈന്‍സ്, ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌വാന്‍ എന്നിവരൊന്നും ഇത് അംഗീകരിച്ച് കൊടുത്തിട്ടില്ല. അതേസമയം യുഎസ്സിന്റെ യുദ്ധക്കപ്പല്‍ സമുദ്ര മേഖലയിലേക്ക് കടന്നത് ചൈനയുടെ പരമാവധികാരത്തിനും മേഖലയിലെ സമാധാനത്തിനുമുള്ള ഭീഷണിയാണെന്ന് ചൈനീസ് തിയേറ്റര്‍ കമാന്‍ഡ് വക്താവ് ജിയാന്‍ ജുന്‍ലി പറഞ്ഞു. ഷിഷ ദ്വീപെന്ന് ചൈന വിളിക്കുന്ന പരാസല്‍ ദ്വീപുകളില്‍ തായ്‌വാനും വിയറ്റ്‌നാമും അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതേസമയം നിയമവിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ് യുഎസ്.

English summary
china says they expelled us warship from south china sea, tension arises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X