അമേരിക്കയെ പൂട്ടാനുറച്ച് ചൈന; ഇന്ത്യ പിന്തുണയ്ക്കണമെന്ന് ആവശ്യം
ബീജിംഗ്: അമേരിക്കയുടെ താരിഫ് യുദ്ധത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. വര്‍ധിച്ച് വരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിയുടെ സഞ്ചിത തീരുവ 104 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതോടെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് വര്‍ധിപ്പിച്ച് ചൈന തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് താരിഫ് ദുരുപയോഗത്തെ ചെറുക്കുന്നതില്‍ ഇന്ത്യ കൈകോര്‍ക്കണമെന്ന് ചൈന ആവശ്യപ്പെട്ടത്.
ചൈനയുടെ സ്ഥിരമായ സാമ്പത്തിക വളര്‍ച്ച, നവീകരണം, ശക്തമായ ഉല്‍പ്പാദന അടിത്തറ എന്നിവ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പോസിറ്റീവ് സ്പില്‍ഓവറുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിംഗ് പറഞ്ഞു. തുടര്‍ച്ചയായി നവീകരിക്കപ്പെടുന്ന വ്യാവസായിക സംവിധാനം, ഗവേഷണ വികസനത്തില്‍ സുസ്ഥിരമായ നിക്ഷേപം, നവീകരണത്തില്‍ ശക്തമായ ശ്രദ്ധ എന്നിവയാണ് ചൈനീസ് ഉല്‍പ്പാദനത്തിന്റെ അടിത്തറ.

ലോക സമ്പദ്വ്യവസ്ഥയില്‍ ശക്തമായ പ്രചോദനം നല്‍കുന്ന സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെയും ബഹുരാഷ്ട്രവാദത്തിന്റെയും ഉറച്ച സംരക്ഷകരാണ് ചൈന എന്നും ഇത് പ്രതിവര്‍ഷം ശരാശരി ആഗോള വളര്‍ച്ചയുടെ 30 ശതമാനം സംഭാവന ചെയ്യുന്നു എന്നും യു ജിംഗ് കൂട്ടിച്ചേര്‍ത്തു. വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും യുഎസ് താരിഫ് നടപടികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളുടേയും വ്യാപാര ബന്ധങ്ങള്‍ പരസ്പര പൂരകവും പരസ്പര പ്രയോജനകരവുമാണെന്ന് അവര്‍ പറഞ്ഞു. 'ചൈന-ഇന്ത്യ സാമ്പത്തിക, വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിലും പരസ്പര നേട്ടത്തിലും അധിഷ്ഠിതമാണ്. രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക്, വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന യുഎസ് താരിഫ് ദുരുപയോഗത്തെ നേരിടുമ്പോള്‍ രണ്ട് വലിയ വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണം,' അവര്‍ വ്യക്തമാക്കി,
വ്യാപാര, താരിഫ് യുദ്ധങ്ങള്‍ക്ക് വിജയികളില്ല എന്നും എല്ലാ രാജ്യങ്ങളും വിപുലമായ കൂടിയാലോചനയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ത്ഥ ബഹുരാഷ്ട്രവാദം പ്രയോഗിക്കണം എന്നും ജിംഗ് പറഞ്ഞു. എല്ലാത്തരം ഏകപക്ഷീയതയെയും സംരക്ഷണവാദത്തെയും സംയുക്തമായി എതിര്‍ക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപ് പ്രഖ്യാപിച്ച ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആകെ തീരുവ 104 ശതമാനം എന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചൊവ്വാഴ്ച പ്രധാന യുഎസ് സ്റ്റോക്ക് സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയിട്ടും നിലപാടില്‍ നിന്ന് ട്രംപ് പിന്മാറുന്നതിന്റെ ലക്ഷണമൊന്നുമില്ല.കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മണ്ണിലേക്ക് മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കുക എന്നതാണ് തന്റെ താരിഫ് നയത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് വാദിക്കുന്നു. എന്നാല്‍ ഈ നീക്കം പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് അമിതഭാരമേര്‍പ്പെടുത്തുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നേരത്തെ ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായ 34 ശതമാനം തീരുവ ചുമത്തി ബീജിംഗ് പ്രതികരിച്ചപ്പോള്‍ ആണ് 104 ശതമാനത്തിലേക്ക് ട്രംപ് കടന്നത്.












Click it and Unblock the Notifications