Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും മടങ്ങുന്നു, രാജ്യം വിടാന്‍ നിര്‍ദേശം

ബെയ്ജിങ്: പിടിഐയുടെ മാധ്യമപ്രവര്‍ത്തകനോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ചൈന. ഈ മാസം അവസാനത്തോടെ മടങ്ങാനാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണിത്. ഇയാളുടെ വിസ പുതുക്കി നല്‍കേണ്ടെന്ന് ചൈന തീരുമാനിക്കുകയായിരുന്നു.

ഇതോടെ രാജ്യത്തുണ്ടായിരുന്ന നാല് ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍മാരെയും ചൈന മടക്കി അയച്ചിരിക്കുകയാണ്. നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഒരു റിപ്പോര്‍ട്ടര്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രസാര്‍ ഭാരതി, ഹിന്ദു, എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏപ്രിലില്‍ വിസ പുതുക്കി നല്‍കിയിരുന്നില്ല. ഇതോടെ ഇവരും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

india china journalist

അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര മത്സരം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതേ രീതിയില്‍ ഇന്ത്യ നടപടിയെടുത്തിരുന്നു. ഇതോടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെയും മടക്കി അയക്കാന്‍ ചൈന തീരുമാനിക്കുകയായിരുന്നു.

ഇന്ത്യക്കുള്ള മറുപടിയാണ് ഇതെന്ന് ചൈന അവകാശപ്പെടുന്നു. ചൈനയില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സാന്നിധ്യം തന്നെ ഇല്ലാതാവുന്നതോടെ ഇന്ത്യയുടെ അഭിപ്രായങ്ങള്‍ കൂടി അറിയാതെ പോകുന്ന സാഹചര്യം അവിടെയുണ്ടാവും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണെന്ന് ചൈനയുടെ നടപടി വ്യക്തമാക്കുന്നു. ചൈന നടപടി പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

"ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെല്ലാം, യാതൊരു തടസ്സവും ഇല്ലാതെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. യാതൊരു നിയന്ത്രണവും അവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും" വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു.

അതേസമയം ചൈനയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ടായിരുന്നില്ല. ഇവര്‍ തനിച്ച് തന്നെ വാര്‍ത്തകള്‍ ശേഖരിക്കണമായിരുന്നു. ഒരു മാധ്യമസ്ഥാപനത്തിന് അനുമതി നല്‍കുന്ന ഒരാള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് ചൈനീസ് നയം.

ചൈനയില്‍ നിന്നുള്ള ആരെയും ഈ സ്ഥാപനത്തിന്റെ ഭാഗമാക്കാനും സാധിക്കില്ല. പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് യാത്ര ചെയ്യാനും അനുമതിയുണ്ടായിരുന്നില്ല. ചൈന നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ പൂളിലേക്കാണ് ഈ നാല് പേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ പരിമിതമായ സാഹചര്യത്തില്‍ മാത്രമാണ് ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നത്.

നിയമങ്ങള്‍ ആ രീതിയിലാക്കി മാറ്റിയിരുന്നു ചൈനയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്തരമൊരു നിയന്ത്രണമില്ല. നേരത്തെ വിസ പുതുക്കി നല്‍കാത്തത് കൊണ്ട് ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയിരുന്നു. അതിന് മുമ്പ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നീ ചൈനീസ് മാധ്യമങ്ങളുടെയും വിസ ഇന്ത്യ പുതുക്കി നല്‍കിയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+