കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഷാവസാനത്തോടെ കൊവിഡ് വാക്സിൻ? പ്രതീക്ഷയോടെ ചൈന, കാത്തിരിപ്പ് അവസാന വട്ട പരീക്ഷണത്തിനായി!!

Google Oneindia Malayalam News

ബെയ്ജിംങ്: ആഗോള തലത്തിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമായി തുടരുമ്പോൾ ചൈനയിൽ നിന്ന് ആശ്വാസ വാർത്ത. കൊറോണ വൈറസിനെതിരായി ചൈന വികസിപ്പിച്ചെടുത്ത വാക്സിൻ 20202ന്റെ അവസാനത്തോടെ വിപണിയിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോജിക്കൽ ഗ്രൂപ്പും ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വർഷാവസാനത്തോടെ വാക്സിൻ വിപണിയിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇരു സ്ഥാപനങ്ങളും നടത്തുന്നത്.

കൊറോണ സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു; ചവച്ചരച്ചു... അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍കൊറോണ സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു; ചവച്ചരച്ചു... അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍

വർഷത്തിൽ 12 കോടി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിന്റെ ആദ്യപടിയായി വാക്സിൻ ഉൽപ്പാദനത്തിനുള്ള സംവിധാനങ്ങൾ അണുവിമുക്തമാക്കുന്നിതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായും റിപ്പോർട്ടുകളുണ്ട്. ആഗോള തലത്തിൽ മൂന്നര ലക്ഷത്തിലധികം ആളുകളെയാണ് നിലവിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇരു കമ്പനികളും വാക്സിൻ വികസിപ്പിച്ചെടുക്കാൻ തയ്യാറായിട്ടുള്ളത്.

coronavirus--vaccine3-

ചൈനയ്ത്ത് പുറമേ ഇസ്രയേലും ഇറ്റലിയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളും കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങൾ നടത്തിവരികയാണ്. 100 ഓളം വാക്സിനുകളാണ് ഇത്തരത്തിൽ കൊറോണ വൈറസിനെതിരെ ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ട്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ചൈന ഇതുവരെ അഞ്ച് വാക്സിനുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതെല്ലാം മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ചൈന എത്തിനിൽക്കുന്നത്. കൊറോണ വൈറസിനെതിരായ വാക്സിൻ സമ്പൂർണ്ണ വിജയകരമായിത്തീരുകയാണെങ്കിൽ ലോകത്തിന് കൈമാറുമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങ് അറിയിച്ചിട്ടുള്ളത്. അറിയിച്ചിട്ടുള്ളത്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തേണ്ടത് രോഗവ്യാപനമുള്ള പ്രദേശങ്ങളിലാണ്. എന്നാൽ ചൈനയിൽ നിലവിൽ രോഗവ്യാപനമുള്ള പ്രദേശങ്ങില്ല. എന്നാൽ ഇതിനും ചൈനീസ് ഗവേഷകരുടെ മുമ്പിൽ നിരവധി വെല്ലുവിളികളുണ്ടെന്നാണ് ഷീ ജിൻ പിങ്ങ് ചൂണ്ടിക്കാണിക്കുന്നത്.

English summary
China shares hopes news about Covid vaccine by the end of this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X